?…അന്നബെല്ല…? [??????? ????????] 175

പക്ഷേ പിന്നെപ്പിന്നെ അവളാകെ മാറി. കോളേജിലെ പഠനം കഴിഞ്ഞു വന്ന് അവൾ അവളുടെ മുറിയിൽ അവൾക്ക് പ്രിയപ്പെട്ട എഴുത്തും വായനയുമായി ഒതുങ്ങിക്കൂടി ആദ്യം. കളിയും ചിരിയും വായാടിത്തരവും എല്ലാം മാഞ്ഞു. മകൾ വീട്ടിലുണ്ടെന്ന് തന്നെ അറിയാത്ത പോലായി…

 

ഇതെല്ലാം കണ്ട് ഉള്ളുരുകി അപ്പൻ അവളുടെ അടുത്ത് ചെന്നിരുന്ന് തലയിൽ തലോടുമ്പോൾ ഒരു ഭാവമാറ്റവും മുഖത്ത് വരുത്താതെ അപ്പന്റെ നെഞ്ചിൽ ചാഞ്ഞ് കണ്ണുനീരോഴുക്കികൊണ്ടിരുന്നു അവൾ. അത് കണ്ട് എലിസബത്തിന്റെ ഹൃദയം നീറികൊണ്ടിരുന്നു..

 

ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം, ഒരു ദിവസം ഒരാലോചനയുമായി ബ്രോക്കർ വന്നതിൻെറ കാര്യം അപ്പൻ അമ്മച്ചിയോട് സംസാരിക്കുന്നത് കേട്ട് അന്ന് മുറിയ്ക്ക് വെളിയിലിറങ്ങിയിട്ടില്ലവൾ. ഒരു തുള്ളി വെള്ളം കൂടി കുടിച്ചില്ല.

പിന്നെപിന്നെ മുറിയ്ക്കുള്ളിൽ നിന്നൊരു തേങ്ങലുകൾ കേട്ടുതുടങ്ങി.നാളുകൾ നീങ്ങുന്തോറും തേങ്ങലുകളും, ചിലപ്പോൾ ചിരിയും, ഒറ്റയ്ക്കുള്ള സംസാരങ്ങളും വരെ കേട്ട് തുടങ്ങി.ഒരുപാട് ചികിത്സ നടത്തി…

 

എല്ലാം കണ്ട് മനം നൊന്ത അപ്പനവരെ എന്നെന്നേക്കുമായി വിട്ടകന്നുപോയി. അപ്പന്റെ മരണത്തിന് ശേഷം മോളെ നോക്കാൻ ഒരുപാട് പൈസ വേണ്ടി വന്നു.

വീടിന് തൊട്ടടുത്തുള്ള സ്വന്തം ഭൂമി വിൽക്കേണ്ടിവന്നു. അവസാനം അമ്മച്ചിക്ക് അഗതിമന്ദിരത്തിലെ ജോലിക്ക് പോകേണ്ടതായും വന്നു…

 

അത്രയും കേട്ടപ്പോൾ തന്നെ സച്ചുവിൻെറ ശരീരം പാതി തളർന്നു. തൻെറ അന്ന സുഖമായിരിക്കുന്നുവെന്ന് വിചാരിച്ചു ഒരു നോക്ക് കാണാനോ അന്വേഷിക്കാൻ വരാനോ തോന്നാതെ സന്തോഷത്തോടെ ജീവിച്ച ദുഷ്ടനാണ് ഞാൻ…

 

അവൻ സ്വയം മനസ്സിൽ ശപിച്ചു. ഞാനാ അമ്മച്ചീ, എന്റെ അന്നയെ ഇങ്ങനെയാക്കിയത്… എവിടെ അവൾ എനിക്കവളെ കാണണം. എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് കൊണ്ട് അവനവരുടെ കാൽക്കൽ വീണു.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.