?…അന്നബെല്ല…? [??????? ????????] 175

വീട് പൂട്ടിയിട്ട് ഇവിടെ കഴിയാൻ മാത്രം അമ്മച്ചിക്കും അന്നയ്ക്കും എന്ത് സംഭവിച്ചുവെന്ന് ഒട്ടും മനസ്സിലാവാതെ നിന്നപ്പോഴേക്കും അവിടുത്തെ സ്റ്റാഫ്, അന്നയുടെ അമ്മച്ചിയെ വിളിച്ചു കൊണ്ടു വന്നു.

അകലത്തിൽ നിന്നുതന്നെ അവരിരുവരെയും തിരിച്ചറിഞ്ഞതിനാൽ ആകണം അവരുടെ കണ്ണുകൾ നിറയുന്നത് അവർ ശ്രദ്ധിച്ചു.

 

അടുത്തെത്തിയ അമ്മച്ചിയെ കണ്ട് ദർശന എന്ത് പറയണമെന്നറിയാതെ നിന്നു. എന്നിട്ട് പൊട്ടികരഞ്ഞു. അത് കണ്ട് എലിസബത്ത്‌ കാര്യമറിയാതെ അമ്പരന്നു നിന്നു. ഉടൻ തന്നെ സച്ചു അവളെ ഏതെല്ലാമോ പറഞ്ഞ് സമാധാനിപ്പിച്ചു.

എന്നിട്ട് അവനാദ്യം എലിസബത്തിന്റെ ആ കാലുകളിൽ വീഴുകയാണുണ്ടായത്…!

 

“അമ്മച്ചീ എവിടെ എന്റെ അന്ന, എനിക്കവളെ കാണണം…” എന്ന് പറഞ്ഞു കൊണ്ടേയിരുന്നു.

“അയ്യോ എന്തായിയിത്…? എഴുനേൽക്ക് മോനെ…” അവർ അവനെ പിടിച്ചെഴുനേൽപ്പിച്ചു.

 

“പറയ് അമ്മച്ചീ, അന്നബല്ല എവിടെ… അവൾക്ക് വേണ്ടിയാണ് ഞങ്ങൾ ഇത്രയും ദൂരം താണ്ടി ഇവിടെ വരെ വന്നത്. ദർശന അവരോടായി ചോദിച്ചു.

 

“പറയാം മക്കളേ ഞാനെല്ലാം പറയാം..”

അവളുടെ കവിളിൽ തലോടി അമ്മച്ചി പിന്നെ പറഞ്ഞത് അവർ കണ്ണുനീരോടെയാണ് കേട്ടുനിന്നത്..

********************************************

വേർപിരിയാമെന്ന് തീരുമാനിച്ച് അവർ അകന്ന ദിനം മുതൽ ഒരു വർഷത്തോളം അന്നയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചെറിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിരുന്നു… ഒരു തരം വിഷാദഭാവം..

 

ചില നേരങ്ങളിൽ അവൾ അകലേക്ക്‌ ആരെയോ കാത്തിരിക്കുന്നത് പോലെ നോക്കിയിരിക്കുമായിരുന്നു.അത് കണ്ട് അപ്പനും അമ്മച്ചിയും കാര്യമന്വേഷിക്കുമ്പോൾ അവൾ ഒന്നുമില്ലെന്ന് പറയും… അതവളുടെ ഡിഗ്രി പഠനകാലത്തായിരുന്നു അതെല്ലാം.

 

“അപ്പോൾ ഈ കത്ത് അന്ന അന്നെഴുതിയതാണോ…” ദർശന, തന്റെ കൈയിലിരുന്ന കത്ത് എലിസബത്തിന്‌ നേർക്ക് നീട്ടി. “കത്തോ…??” അവർ ആ കത്ത് വാങ്ങി വായിച്ചുനോക്കി.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.