?…അന്നബെല്ല…? [??????? ????????] 175

കൂടുതൽ കാര്യങ്ങൾ അമ്മയോട് ചോദിച്ചതും അച്ഛൻെറ സ്ഥലമാറ്റത്തിൻെറ കഥ കേട്ടു. എന്ത് ചെയ്യണമെന്നറിയാതെ നിന്ന താൻ നേരെ അന്നയോട് സംസാരിക്കാനായി അവളുടെ വീട്ടിലേക്ക് ചെന്നതും അവിടെ അവളുടെ അപ്പന്റെയും അമ്മച്ചിയുടെയും പെരുമാറ്റത്തിലും പ്രകടമായ മാറ്റം തനിക്ക് തോന്നി…

 

അന്നയാണെങ്കിൽ കണ്ണ് കലങ്ങിക്കൊണ്ട് നിൽക്കുന്നു. അവളുടെ കണ്ണുകളിലെ ദുഃഖത്തിന്റെ കാരണമെന്തെന്ന് തനിക്കപ്പോൾ മനസ്സിലായിരുന്നില്ല.

ഒന്നും മനസ്സിലാകാതെ വീട്ടിലേക്ക് പോയ സച്ചുവിനോട് അമ്മ പതിയെ ചെന്ന് കാര്യങ്ങൾ വിശദമായി പറഞ്ഞു…

 

അച്ഛൻ അവരുടെ കാര്യം അന്നയുടെ അപ്പനോട് സംസാരിച്ചതും, അവർ രണ്ടുപേരും തമ്മിൽ വഴക്കുണ്ടായതും, അച്ഛൻെറ വില കളയുന്ന എന്തെങ്കിലും പ്രവർത്തി എന്റെ ഭാഗത്ത് നിന്നുണ്ടായാൽ പിന്നെ അച്ഛനെ അവർ ജീവനോടെ കാണില്ലെന്ന ഭീക്ഷണിയും..

അങ്ങനെയൊന്നും അകാലത്തിൽ സംഭവിക്കാതിരിക്കണമെങ്കിൽ മോനോട് ആഗ്രഹം മറക്കാൻ പറയാൻ അമ്മയോടേൽപ്പിച്ചതും, എല്ലാം കരഞ്ഞുകൊണ്ട് അമ്മ പറഞ്ഞുതീർത്തു…

 

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നിന്ന അവൻ ഒരാഗ്രഹം മാത്രം പറഞ്ഞു…

‘നാളെ എന്നെന്നേക്കുമായി ഇവിടം വിട്ടു പോകുന്നതിനു മുൻപ് തന്നെ തനിക്ക് അന്നയെ അവസാനമായിട്ടൊന്നു കാണണമെന്ന്..’

 

അമ്മ, തനിക്ക് അച്ഛനറിയാതെ പോയി വരാൻ സമ്മതം തന്നതും.. പിന്നീടുള്ള വേർപിരിയലും.. ഓർക്കുമ്പോൾ അവൻെറ കണ്ണുനീർ ഇറ്റുവീണ് ഷർട്ടിലെ പേഴ്സിലവൻ സൂക്ഷിച്ചിരുന്ന അന്നയുടെ ഫോട്ടോ നനഞ്ഞിരുന്നു…

അപ്പോഴേയ്ക്കും കാറ്‌ അഡ്രസ്സിലെ അഗതിമന്ദിരത്തിൻെറ കവാടം കടന്നുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു…

 

ഇനി ആലോചിക്കാൻ സമയമില്ല. വേഗം കാറിൽ നിന്നിറങ്ങി സച്ചു ദർശനയെയും കൂട്ടി ഓഫീസിലേയ്ക്ക് കേറിച്ചെന്നു…

അവിടെ അന്വേഷിച്ചപ്പോളറിഞ്ഞു..  അന്നയുടെ അമ്മച്ചി അഗതിമന്ദിരത്തിൽ പാർട്ട്‌ ടൈം ജോലി ചെയ്യുകയാണെന്ന്…

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.