?…അന്നബെല്ല…? [??????? ????????] 175

പിന്നെ നടന്നതെല്ലാം അവൻെറ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നു.താൻ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കോളേജിൽ ചേർന്ന കാലം. പ്ലസ് ടുവിന് തല്ലിനും ലഹളയ്ക്കും പോയി ഉഴപ്പിനടന്ന തനിക്ക് സ്പോർട്സ് ക്വാട്ടയിലാണ് അഡ്മിഷൻ കിട്ടിയത്…

 

കലാലയ കാലത്താണ്, ശരീരങ്ങൾ കൊണ്ട് രണ്ടു സ്ഥലങ്ങളിലെ അകലത്തായിരുന്ന അവർ മനസ്സുകൊണ്ട് ഒത്തിരിയേറെ അടുത്തത്. അപ്പോഴേയ്ക്കും ക്യാംപസ് രാഷ്ടീയവും അവളോടുള്ള പ്രണയമെന്ന പോലെ അവൻെറ തലയ്ക്ക് പിടിച്ചു…

 

എന്തൊക്കെയാണെങ്കിലും അവൻ വീട്ടിൽ അച്ഛൻെറ വാക്ക് ധിക്കരിക്കുന്നവനോ തല്ലുകൊള്ളിത്തരം കാണിച്ച് വീട്ടുകാരെ സങ്കടപ്പെടുത്തുന്നവനോ ആയിരുന്നില്ല..

 

എല്ലാ ഒഴപ്പലുകൾക്കും ഒപ്പം ഇടവിട്ടുള്ള ദിനങ്ങളിൽ ഫോണിലെ വിളിയിലൂടെ ശകാരിച്ചും സ്നേഹിച്ചും ആശ്വാസമായും അന്നയും അതെല്ലാം സന്തോഷത്തോടെ കണ്ടു നിൽക്കാൻ ദർശനയുമുണ്ടായിരുന്നു…

 

മനസ്സിലുള്ളത് തുറന്ന് പറഞ്ഞെങ്കിലും തന്റെ ഡിഗ്രി അവസാനവർഷം പരീക്ഷയുടെ കാലത്തായിരുന്നു, അവൾ പ്ലസ് ടു പാസായത്… അന്നബെല്ലയും സുദർശനയോടൊപ്പം നല്ല രീതിയിൽ തന്നെ പ്ലസ് ടു പാസ്സായതറിഞ്ഞ് താന്നൊരുപാട് സന്തോഷിച്ചു.

 

അന്ന് തന്നോടവൾ അവളുടെ ഒരു ആഗ്രഹം പറഞ്ഞിരുന്നു അവൾക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ പഠിക്കണമെന്ന്. അവൾക്കുള്ള ഡിഗ്രി അഡ്മിഷന്റെ സമയം അടുത്തുവന്ന സമയത്തായിരുന്നു അവളുടെ ജന്മദിനം കടന്നുവന്നത്..

 

അന്ന് അവൾക്ക് പിറന്നാളിന് സമ്മാനിക്കാൻ ബർത്ത്ഡേ കാർഡും, കേക്കും, ഒരു കുങ്കുമച്ചെപ്പുമായി വന്ന് അതവൾക്കു സമ്മാനിച്ച് അവളുടെ നെറുകയിലാദ്യമായൊരു പ്രണയമുത്തം കൊടുത്തത് അവളുടെയപ്പൻ കണ്ടത് അവരറിഞ്ഞില്ല…

 

അടുത്ത ദിവസം പുലർച്ചെ നോക്കുമ്പോൾ വീടൊഴിഞ്ഞ് പോവാൻ എല്ലാം തിരക്ക് പിടിച്ച് ഒരുക്കി വയ്ക്കുന്ന അച്ഛനെയുമമ്മയേയുമാണ് അവൻ കണ്ടത്. ദർശനയോട് അതേപ്പറ്റി ചോദിച്ചപ്പോൾ അവൾക്കൊന്നും അറിയില്ലെന്നാണ് തന്നോട് പറഞ്ഞത്.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.