?…അന്നബെല്ല…? [??????? ????????] 115

അവളുടെയാ പ്രവർത്തിയിൽ അത്ഭുതപ്പെട്ട് അവനും അനിയത്തിയും അമ്മയും നിന്നപ്പോൾ അന്ന, “സച്ചുവേട്ടനെ തല്ലല്ലേ അമ്മേയെന്ന്.. ”

അവരുടെ കൈകളിൽ പിടിച്ച് കെഞ്ചിപറഞ്ഞ അവളുടെ മനസ്സിൻെറ നന്മയും ഇപ്പോഴും അവനോർക്കുന്നു…

 

ആ സംഭവത്തോടെ അന്ന പിന്നീട് വീട്ടിലേക്ക് വരാതായതോടെ ദർശന തന്നോട് കുറേദിവസങ്ങൾ മിണ്ടിയിട്ടില്ലായിരുന്നു. സ്വന്തം സഹോദരൻ തന്റെ ഉറ്റകൂട്ടുകാരിയെ കാരണമില്ലാതെ ഉപദ്രവിക്കുന്നത് ഏത് പെൺകുട്ടിയ്ക്കാണ് സഹിക്കാനാകുക.

 

അന്ന് മുതൽ അവളോട് തെറ്റ് ചെയ്തതിന്റെ പേരിലുണ്ടായ കുറ്റബോധം… പിന്നെപ്പിന്നെ എന്തിൻെറയൊക്കെയോ പേരിൽ തോന്നിയ കുട്ടിക്കാലത്തെ ഇഷ്ടം.

 

കണ്ണിമാങ്ങ പറിച്ചതിൽ പാതി അന്നയുടെ വീട്ടിൽ കൊണ്ട് കൊടുക്കാനമ്മ പറഞ്ഞപ്പോൾ ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും പിന്നീടവൾക്കാ കണ്ണിമാങ്ങകൾ അവളുടെ കൈയിൽതന്നെ കൊടുത്ത് കാതിൽ പിടിച്ച് ക്ഷമ ചോദിച്ചതും,

അങ്ങനെയവർ കൂട്ടുകാരായതും, പിന്നീട് ആ ചങ്ങാത്തം അവരുടെ വളർച്ചയ്ക്കൊപ്പം വളർന്നതും…

 

അങ്ങനെയിരിക്കെ തന്റെ എസ് എസ് എൽ സി മോഡൽ പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്കു മുൻപ്, അന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന അന്നയ്ക്ക് ലവ് ലെറ്റർ കൊടുത്ത തന്റെ ക്ലാസ്സിലെ വേറൊരു പയ്യനെ കൂട്ടുകാരോടൊപ്പം ചേർന്ന് അവന്റെ കൈയും കാലും തല്ലിയൊടിച്ചതും,

 

അത് വീട്ടിലറിഞ്ഞു, അച്ഛൻെറ കയ്യിൽ നിന്ന് അടിവാങ്ങി മേലെ മൊത്തം പാടായി കരഞ്ഞുനിന്ന അവനെ കാണാൻ വന്ന് ആരും കാണാതെ കവിളിൽ മുത്തം കൊടുത്ത് അവൻെറ എസ് എസ് എൽ സി പരീക്ഷയ്ക്ക് ഹാൾ ടിക്കറ്റിലൊട്ടിക്കാൻ വച്ച ഫോട്ടോയുടെ ഒരു കോപ്പി കൊടുത്ത് പോയതും.

 

എല്ലാം അവൻെറ മുഖത്തെയും മുടിയേയും തഴുകിത്തലോടി നീങ്ങുന്ന ഇളംകാറ്റുപോലെ അവൻെറ മനസ്സിൽ തൊട്ട സുന്ദരമായ ഓർമ്മകളാണ്…

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.