അതിനിടക്ക് ദർശന അമ്മയോടെന്തോ പറയാൻ വന്നതും, ഇതെല്ലാം മുൻകൂട്ടികണ്ടിരുന്ന ഞാൻ അപ്പോഴേക്കും അവിടെയെത്തി അവളെ നോക്കി കണ്ണുരുട്ടിയത് കാരണം അമ്മയോട് പിന്നൊന്നും പറഞ്ഞില്ല അവൾ.
വല്ലാതെ പേടിച്ചുപോയ അവളെയൊന്നു ഉഷാറാക്കാൻ അമ്മ നേരെത്തെ തയ്ച്ച ഡ്രസ്സ് ഇടീക്കാനായി അവളെ അകത്തെ മുറിയിലേക്ക് കൊണ്ടുപോയി അവളുടെ കൂടെ തന്നെയൊരു ദേഷ്യം നിറഞ്ഞ ഭാവത്തിൽ നോക്കിയതിനു ശേഷം ദച്ചുവും അവരോടൊപ്പം പോയി…
പിന്നിൽ ഒപ്പിച്ച പണി, ലക്ഷ്യം കാണാതെ പോയ ദേഷ്യത്തിൽ താനും. അമ്മ അന്നയ്ക്ക് ഉടുപ്പിട്ട് കൊടുത്ത് അതെങ്ങനെയുണ്ടെന്ന് നോക്കാൻ പറഞ്ഞ് അടുക്കളയിലേയ്ക്ക് പോയതും കണ്ണാടിയിൽ കൂടി പുറകിൽ തന്നെ കണ്ടു അവൾ…
സമയം ഒത്ത് കിട്ടിയതിൻെറ സന്തോഷത്തിലും അവളോടുള്ള ദേഷ്യത്തിലും അന്നയുടെയടുത്തേക്ക് പാഞ്ഞുചെന്ന സച്ചു, ദർശന നോക്കി നിൽക്കേ അമ്മ അവൾക്ക് കൊടുത്ത പുത്തനുടുപ്പില് പിടിപ്പിച്ച മുത്തുകളും കല്ലുകളും പൂക്കളുമെല്ലാം അവൻ പിടിച്ച് വലിച്ച് പറിച്ചെടുത്തു…
അത് കണ്ട് പേടിച്ച ദർശന അമ്മയുടെയടുത്തേക്ക് ഓടിചെന്ന് എന്തെല്ലാമോ കരഞ്ഞു പറയുന്നത് സച്ചു കേട്ടു.
‘ഓഹ് അവൾ രാവിലെ ഗ്ലാസ് പൊട്ടിയ കാര്യം അമ്മയോട് പറഞ്ഞിരിക്കുന്നു..’
അതേസമയം അന്ന കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതെ, അവൻെറ ദേഷ്യം തീർക്കുന്നത് കണ്ടു വന്ന അമ്മ,
“അപ്പൊ നീയാണല്ലേടാ രാവിലെ അന്നമോൾടെ കയ്യിലിരുന്ന ഗ്ലാസ് കവണവെച്ച് പൊട്ടിച്ചത്… അതിന് മാത്രം എന്ത് തെറ്റാടാ ഈ പാവം കൊച്ച് നിന്നോട് ചെയ്തത്…?”
സച്ചുവിനെ അന്നയിൽ നിന്ന് പിടിച്ചു മാറ്റി ചോദിച്ചുകൊണ്ട് കയ്യിലിരുന്ന കമ്പ് കൊണ്ട് അവന് മൂന്നാല് വീക്കുവെച്ചു കൊടുക്കുന്നത് കണ്ട് അന്നയത് തടുത്തു.
♥️♥️♥️♥️♥️♥️
Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️
welcome back. This story has the real AK touch 🙂
amazing
കുമാർജി back ?
?ശ്ശെടാ…