?…അന്നബെല്ല…? [??????? ????????] 175

“അതിന് ഞാൻ നിന്റെ ചേട്ടനോട് ചോദിച്ചാൽ ചേട്ടൻ മറുപടി തരുമോ… ഞാൻ വന്നിട്ട് ചേട്ടൻ എന്നെ മൈൻഡ് ചെയ്യുന്നേയില്ലല്ലോ…” എന്ന് അവൾ.

 

ദച്ചു : “അത് നിനക്ക് തോന്നുന്നതാ.” “മൈൻഡോക്കെ ചെയ്യും വേണേൽ ഞാൻ ചേട്ടനെ വിളിക്കാം… ” എന്നിട്ടവൾ, ” ഏട്ടാ, ഇങ്ങോട്ടൊന്നു വന്നേ… ഏട്ടനോട് അന്നയ്‌ക്കെന്തോ ചോദിക്കാനുണ്ടെന്ന്…” എന്ന് വിളിച്ചു.

‘അതെ ഇതുതന്നെയാണ് അവസരം…’

 

ദച്ചുവിന്റെ വിളികേട്ടതും ഞാൻ നേരെത്തെ തയ്യാറാക്കിവെച്ചിരുന്ന കവണയും കല്ലും ആരും കാണാത്ത വിധം പാന്റ്സിന്റെ പോക്കറ്റിലൊളിപ്പിച്ചതിന് ശേഷം ഉള്ളിന്റെയുള്ളിൽ അവളോടുള്ള തോന്നിയിരുന്ന ദേഷ്യമൊളിപ്പിച്ച്  ശാന്തഭാവത്തിൽ അവരുടെ അടുത്തെത്തിയതും,

 

അവൾ, മടിച്ചു മടിച്ച്, “സച്ചുവേട്ടൻ എത്രയിലാ പഠിക്കുന്നേ… ” എന്ന് ചോദിച്ചതിനുള്ള ഉത്തരമായിട്ട് അവളോട് മറുപടിയൊന്നും പറയാതെ,

താൻ തൊടിയിടയിൽ തന്റെ പാന്റ്സിന്റെ പോക്കറ്റിൽ തയ്യാറാക്കിയിരുന്ന കവണയും കല്ലുമെടുത്ത് അന്നയുടെ കൈയിലിരുന്ന ചില്ലുഗ്ലാസ്സിലേക്ക് എയ്തുവിട്ടതും അവളുടെ കൈയിലിരുന്ന ഗ്ലാസ് വല്ലാത്തൊരു ശബ്ദത്തോടെ തറയിലേക്ക് പൊട്ടിചിതറി വീണു.

 

അതാ കിടക്കുന്നു ഗ്ലാസ്സിലെ ജ്യൂസെല്ലാം അവളുടെ ദേഹത്ത്. താനെന്താണ് ചെയ്തതെന്ന് ദർശനയ്ക്കോ അന്നയ്‌ക്കോ പെട്ടന്ന് മനസ്സിലായില്ല.

 

ഗ്ലാസും ജ്യൂസുമെല്ലാം തറയിൽ വീണു കിടക്കുന്നത് കണ്ട് പേടിച്ച അവർ ഏങ്ങികരയാൻ തുടങ്ങിയതും എന്തോ നേടിയത് പോലെ താൻ അവരെ ഗൗനിക്കാതെ മുറിയിലേയ്ക്ക് ഒരു ഓട്ടമായിരുന്നു.

 

ചില്ലുഗ്ലാസ് വീണതിന്റെ ഒച്ചയും അവരുടെ കരച്ചിലും കേട്ട് വന്ന അമ്മ കണ്ടത് താഴെ ചിതറി ഗ്ലാസിൻ കഷ്ണങ്ങളും അന്നയുടെ വസ്ത്രത്തിൽ ജ്യൂസ്‌ വീണു കിടക്കുന്നതുമാണ്.

അമ്മ അവളെ വന്നെടുത്ത് എന്തുണ്ടായെന്ന് ചോദിച്ചപ്പോൾ അറിയാതെ കൈതട്ടി വീണതാണെന്ന് പറഞ്ഞു അവൾ.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.