?…അന്നബെല്ല…? [??????? ????????] 175

അമ്മ, അനിയത്തിയെ എങ്ങനെയാണോ നോക്കുന്നത് അതെപോലെത്തന്നെയാണ് അനിയത്തിയോട് കൂട്ടുകൂടാൻ വരുന്ന അയൽവീട്ടിലെ നസ്രാണി കൊച്ചിന് പോണി ടെയിൽ കെട്ടിക്കൊടുക്കുന്നതും, ചോറുവാരി ക്കൊടുക്കുകയും ചെയ്തിരുന്നത്.

 

നല്ലൊരു തയ്യൽക്കാരിയായിരുന്ന തന്റെ അമ്മ, അന്നബെല്ലയ്ക്ക് കുഞ്ഞു ഫ്രോക്കുകൾ തയ്ച്ചു കൊടുക്കുന്നതുമൊന്നും തീരെ രസിക്കാതെ നോക്കിനിന്ന ആ വീട്ടിലെ വെളുത്ത് മെലിഞ്ഞ ഹീറോയായിരുന്നു താൻ…

അങ്ങനെയായിരുന്നു പണ്ടത്തെ സച്ചി… അഥവാ കൃഷ്ണവേണിയുടെയും രമേഷിന്റെയും മകൻ സച്ചിദാനന്ദ് രമേഷ്.

 

ആദ്യമൊക്കെ കടിച്ച് പിടിച്ച് ഉള്ളിൽ പതഞ്ഞു പൊങ്ങിയ ദേഷ്യമൊതുക്കി താൻ,വീട്ടിൽ വരുന്ന ആ കൊച്ചിനോട് മിണ്ടാതെ നടന്നെങ്കിലും..

പിന്നീടടോരിക്കൽ അമ്മയ്ക്കവളോടുള്ള വാത്സല്യം എന്നന്നേയ്ക്കുമായി അവസാനിപ്പിക്കാൻ സച്ചു തീരുമാനിച്ചിരുന്നു…

 

പതിവ് പോലെയൊരു ശനിയാഴ്ച രാവിലെ തന്റെ അനിയത്തിയോടൊപ്പം കളിക്കാൻ വീട്ടിലേക്കവൾ വന്ന ദിവസം. അമ്മ ഒരാഴ്ച കൊണ്ട് തയ്ച്ച് വച്ച ഒരു ഉടുപ്പ് അവൻ കണ്ടിരുന്നു. അനേകം ഞൊറിവുകളുള്ള ഒരു വെള്ള ഫ്രോക്കും അതേനിറത്തിലുള്ള ഒരു വെള്ള ടോപ്പും.

 

അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്ന താൻ രാവിലെത്തെ ട്യൂഷൻ ക്ലാസ്സിന് പോയി വന്നപ്പോൾ അവളും ദച്ചുവും കൂടെ ലിവിങ് റൂമിലെ സോഫയിലിരുന്ന്, അമ്മയുണ്ടാക്കിക്കൊടുത്ത ജ്യൂസും കുടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.

 

താനാകട്ടെ ബാഗ് വേഗം തന്നെ റൂമിനകത്തേക്ക് കൊണ്ടുവെച്ചിട്ട്  അവളെയൊന്നു നോക്കുക പോലും ചെയ്യാതെ വേഗം തന്നെ പുറത്തേക്കിറങ്ങി സിസ്റ്റൗട്ടിലെ സോപാനത്തിൽ പോയിരുന്ന്, അവരുടെ വിളിക്കായി കാത്തിരുന്നു….

 

ഇത്ര നാളായി വന്നുകളിക്കാറുണ്ടെങ്കിലും സ്കൂളിൽ പോലും ആൺകുട്ടികളോട് അധികം സംസാരിക്കാത്ത കുട്ടിയായതിനാൽ തന്നെ സച്ചുവിനോടവൾ അന്നുവരെ മിണ്ടിയിട്ടില്ലായിരുന്നു.

“ദച്ചൂ.. നിന്റെ ചേട്ടൻ എത്രേലാ…???” അന്ന ദർശനയോട് ചോദിക്കുന്നു.

“നീ തന്നെ ചേട്ടനോട് ചോദിക്ക്…” ദച്ചു പറയുന്നു.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.