?…അന്നബെല്ല…? [??????? ????????] 175

ഒരു ചെറുപുഞ്ചിരിയോടെ ധനുഷങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്… അതെ അവനങ്ങനെയാണ്..

കോളേജിലെ രണ്ടാം വർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിയാണെങ്കിലും മാന്യമായ വസ്ത്രധാരണവും, എല്ലാവരോടും ഒരുപോലെ മധുരമായ പെരുമാറ്റവും, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ നേതൃത്വഗുണവുമുള്ള അവൻ കോളേജിലെ സ്റ്റാറായിരുന്നു.

കഴിഞ്ഞ കുറച്ച് കാലമായി കോളേജിലെ, വിദ്യാർഥികൾക്കും അധ്യാപകർക്കും എതിരെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ചെയ്തിരുന്ന മുരടൻ പ്രിൻസിപ്പൽ ഗുണനായക് മനോഹർ സിംഗുമായി അടുത്തിടെ ഉണ്ടായ പ്രശ്നത്തിൽ ഞങ്ങളെല്ലാവർക്കും വേണ്ടി നിലകൊണ്ടത് ധനുഷ് കാർത്തികേയനെന്ന ധനുഷായിരുന്നു.

അവന്റെ ശക്തമായ പ്രവർത്തനങ്ങളിലൂടെ ഞങ്ങൾക്ക് ഗൺമാൻ സിംഗിനെ കോളേജിൽ നിന്ന് പുറത്താക്കാൻ സാധിച്ചു…

 

ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചുകൊണ്ടിരുന്ന കാറിനകത്തേയ്ക്ക് വീശുന്ന കാറ്റിൻെറ തഴുകലിനൊപ്പം എന്റെ മനസ്സ്, തനിക്ക് എന്നെന്നും മധുരസ്മരണകൾ മാത്രം സമ്മാനിച്ച വർഷങ്ങൾക്ക് പിന്നിലേക്ക് പോയി. കുട്ടിക്കാലത്ത് താമസം മാറിവന്ന അയൽക്കാരനോടുള്ള സച്ചുവിന്റെ അച്ഛൻെറ സൗഹൃദം…

 

ഒരു മകളുണ്ടെങ്കിലും സച്ചുവിന്റെ അമ്മ കൃഷ്ണവേണിക്ക് അവരുടെ മോളോട് തോന്നിയ വാത്സല്യം. ഇതൊക്കെയായിരുന്നു അന്നബെല്ലയെന്ന അന്നയെ ആദ്യമായി പരിചയപ്പെടാൻ നിമിത്തം പോലെ വന്ന കാരണങ്ങൾ…

 

കരിമിഴികൾ നീട്ടിയെഴുതി ബോബ് ചെയ്ത മുടി, പോണി ടെയിൽ കെട്ടി, ശിരസ്സിൽ ഡ്രെസ്സിന് മാച്ചായിട്ടുള്ള ബോയും കാതിൽ കുഞ്ഞു ജിമിക്കിയും കഴുത്തിൽ കുഞ്ഞ് കല്ലുവെച്ച മാലയുമിട്ട കൊച്ചു രാജകുമാരി… യെസ് ഷീ വാസ് എ ലിറ്റിൽ പ്രിൻസസ്സ്.

 

സച്ചുവിൻെറ അമ്മയ്ക്ക് കൊച്ചുവർത്തമാനം പറയാൻ ആളെ കിട്ടിയത് പോലെയായിരുന്നു അന്നയുടെ അമ്മച്ചിയുടെ വീട്ടുജോലി ഒക്കെ തീർന്നുള്ള രാവിലത്തെ വീട്ടിലേയ്ക്കുള്ള വരവുകളും.

 

അതേപോലെ തന്നെയായിരുന്നു, തന്റെ അനിയത്തിക്ക് ഒരു കളികൂട്ടുകാരിയെ കിട്ടിയപ്പോഴുണ്ടായ അവസ്ഥ.

തങ്ങളുടെ വീടിനടുത്തു താമസിക്കാനാരഭിച്ചതോടെ അന്നയെ അവളുടെ അപ്പൻ ഞങ്ങൾ പഠിക്കുന്ന സ്കൂളിലാണ് ചേർത്തത്.

5 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. വിശാഖ്

    Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️

  3. welcome back. This story has the real AK touch 🙂
    amazing

  4. കഥാനായകൻ

    കുമാർജി back ?

    1. അശ്വിനി കുമാരൻ

      ?ശ്ശെടാ…

Comments are closed.