?…അന്നബെല്ല…?
Author : [??????? ????????]
മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ.
ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു…
അവൻെറ നിറഞ്ഞ കണ്ണുകൾ അവളുടെ വാടിയ മുഖത്ത് നിന്നെടുക്കാൻ അവന് കഴിയുന്നില്ലായിരുന്നു…
വീട്ടുകാരുടെ എതിർപ്പുകളും സമ്മർദ്ദവും കാരണം വിഷമം അങ്ങേയറ്റം താങ്ങാനാവാതെ, വീണ്ടുവിചാരമില്ലാതെ ഒറ്റ നിമിഷത്തിലെടുത്ത തീരുമാനമായിരുന്നു ആ വേർപിരിയൽ…
ഹൃദയത്തിൽ കത്തി കുത്തിയിറക്കുന്ന വേദനയുണ്ട്.
എങ്കിലും അതിനേക്കാൾ എത്രയോ വലുതാണ് നൊന്തു പെറ്റൊരമ്മയുടെ കണ്ണുനീരും, താങ്ങായും തണലായും നിന്ന് വളർത്തി വലുതാക്കിയൊരച്ഛൻെറ നെഞ്ചിലെ നീറലും എന്നവർക്കറിയാം…
എല്ലാമൊരു നിമിഷം ചിന്തിച്ചു നിന്നതിനുശേഷം പെട്ടെന്ന് അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്ന അവൻെറ കൈകളയഞ്ഞു.
മനസ്സ് കല്ലാക്കിക്കൊണ്ട് അശാന്തമായ മനസ്സിന്റെ അടിത്തട്ടിൽ നിന്നൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവനവളോട് പറഞ്ഞു…
“കാലം മായ്ക്കാത്ത, മനുഷ്യർക്ക് പിഴുതെറിയാൻ കഴിയാത്ത, മനസ്സിൻെറ ഒരു കോണിൽ നീയെൻെറ പേര് കുറിച്ചിടണം. ഞാനവിടെ എന്നുമുണ്ടെന്ന ഒരു സന്തോഷത്തിൽ ഞാൻ ജീവിക്കും… നിന്നെയോർത്ത്…”
“ആരുടേയും കണ്ണുനീർ നമ്മുടെ സ്നേഹത്തിൻെറയും നമ്മുടെ വാശിയുടെയും പേരിൽ നിറയാതിരിക്കട്ടെ അന്നാ. എനിക്ക് വിട നൽകിയാലും…”
അവൻ പറഞ്ഞു നിർത്തി. അവളാകട്ടെ അവന് മൗനത്താൽ മറുപടി നൽകി നിന്നു.
അൽപ്പം വരെ സച്ചുവിന്റെ മാത്രം കാന്താരിയായിരുന്ന അന്നക്കുട്ടിയുടെ മൗനം അവനിൽ വേദന ഇളവാക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാവാം മുഖത്തൊരു മങ്ങിയ ചിരി വരുത്തിക്കൊണ്ടവൾ പറഞ്ഞു…
♥️♥️♥️♥️♥️♥️
Valatha oru kadha.. Entho manasu vallathe sankadam kond pottunna pole❤️❤️❤️
welcome back. This story has the real AK touch 🙂
amazing
കുമാർജി back ?
?ശ്ശെടാ…