?Life of pain-the game of demons 7 [Demon king] 1615

അലി ജോണിനെ നോക്കി ചൂടായി. അത് പ്രിയങ്കക്ക് നന്നേ ഇഷ്ട്ടപ്പെട്ടു.

ജോണ്: ഓഹ്… ചൂടാവല്ലേ… ആ റോണിയുടെ കാര്യത്തിൽ നിന്നും വല്ലോം കിട്ടിയോ….

അലി : ആഹ്… എന്നാലും ആരായിരിക്കും അവൻ… ഇക്കണ്ട തല്ലൊക്കെ വാങ്ങി യാതൊരു തളർച്ചയും ഇല്ലാതെ അവനെ തല്ലി കിടപ്പിലാക്കിയവൻ…
ജോണിന്റെ തല്ലിന്റെ കഥ കേൾക്കും പോലുണ്ട്…

ജോണ് : ഭായ്…. എന്നോട് അവനെ campere ചെയ്യണ്ടാ…. എന്റെ അടുത്ത് പോലും എത്തില്ല അവൻ….

അലി : പറയാൻ പറ്റില്ല… ഒരു രാവണൻ ഉണ്ടെങ്കിൽ ഒരു രാമനും ഉണ്ടവും എന്നല്ലേ….

അലി ചിരിച്ചുകൊണ്ട് പറഞ്ഞു…

ജോണ് : ഹും… പക്ഷെ ഈ രാവണനെ തകർക്കാൻ അവൻ ഒന്നുകൂടെ ജനിക്കണം….

അലി : മതി മതി…. ഏതോ ഒരുത്തൻ അവനെ തോൽപ്പിച്ചു… അതിനവന്മാർ ചെകുത്താൻ എന്നും കടലിന്നും ഒക്കെ വിളിക്കുന്നു… വിട്ട് കളാ…

പ്രിയങ്ക : പക്ഷെ ഭായ് എനിക്ക് ഇത് അവൻ തന്നെ ആണെന്ന് തോന്നുന്നു….

അലി : അവനോ…. എങ്ങനെ….

പ്രിയങ്ക : ഭായ് അവർ പറഞ്ഞത് കേട്ടതല്ലേ… ഒരു പെണ്ണ് കരഞ്ഞിരുന്നു എന്ന്…. കൂടാതെ അവനെ റിങ്ങിൽ കയറ്റിയത് അവന്റെ ഇഷ്ടപ്രകാരം അല്ല…. ഒരു പക പോക്കൽ പോലെ… പിന്നെ നമ്മൾ അന്വേഷിക്കുന്ന കാര്യത്തിൽ ഒരു പെണ്ണുണ്ട് എന്നല്ലേ സംശയം… അത് അവൾ ആയിക്കൂടെ….

അലി : ഹമ്മ്…. അതിനും ചാൻസ് ഉണ്ട്… നമുക്ക് നോക്കാം…

പെട്ടന്ന് പ്രിയങ്കയുടെ ഫോൺ ബെൽ അടിച്ചു. അവൾ അതെടുത്ത് സംസാരിച്ച് ഫോൺ വച്ചു.

പ്രിയങ്ക : ഭായ്….. we have a good news…

അലി ; എന്താ….

പ്രിയങ്ക : അമീർ ഭായുടെ കൂടെ ഉണ്ടായിരുന്ന രാജു എന്ന ആളെ കിട്ടി… നാളെ വൈകിട്ട് ഇവിടെ എത്തും….

അലി : ഹ ഹ ഹ …. അത് നന്നായി… കാര്യങ്ങൾ വേഗത്തിൽ നടക്കുന്നുണ്ട്…. അവനിലേക്ക് ഉള്ള ദൂരം കുറയും പോലെ….

അലിയുടെ മുഖത്ത് സന്തോഷത്തിന്റെയും ദേഷ്യത്തിന്റെയും ഭാവങ്ങൾ വന്ന് പോയിക്കൊണ്ടിരുന്നു.

ജോണ് : ആ പയ്യൻ പണിയെടുക്കുന്നുണ്ടോ….

സിംഗര : ഉണ്ട് സർ…
നിങ്ങൾ പോയതിൽ പിന്നെ വെറുതെ ഇരുന്നിട്ടില്ല…

ജോണ് : ഹമ്മ്…. ഏതായാലും ഇത്ര വൈകിയില്ലേ…. നാളെ ഞങ്ങൾ അൽപ്പം വൈകിയേ വരു…. അവനോട് കുറച്ചു സമാധനത്തോടെ ചെയ്യാൻ പാറാ….

സിംഗര : ആഹ്…. പറയാം….

പ്രിയങ്ക ഇപ്പോഴും അലിയെ തന്നെ നോക്കി നിൽപ്പാണ്…

ജോണ് : ഡീ നീ എന്ത് ആലോചിച്ചു നിക്കാ…..

കിളി പോയി നിൽക്കുന്ന അവളെ ജോണ് വിളിച്ചു.

പ്രിയങ്ക : ഒ…ഒന്നുമില്ല…….

അവനോട് ദേഷ്യം വന്നെങ്കിലും പാവത്തെപ്പോലെ മറുപടി കൊടുത്തു.

ജോണ് : ഈ കെളവനെ വായിനോക്കി നിൽക്കാതെ പോവാൻ നോക്ക്….

ജോണ് അലിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അലി : കെളവൻ നിന്റെ ചത്തുപോയ തന്ത…

20 Comments

  1. ഇതിന്റെ ക്‌ളൈമാക്‌സ് ഒക്കെ കഴിഞ്ഞു എന്നാലും ഇടയ്ക് വായിക്കും l ലവ് ദിസ്‌ story

  2. ഒരു പാവം പയ്യൻ

    അണ്ണാ ഞാൻ മറ്റേ സൈറ്റിൽ കഥ വായിച്ചതാ ഒരേ പൊളി katha

    1. Tnx പയ്യൻ..???

  3. ♥️♥️♥️♥️

  4. Poli nex part waiting

  5. രാഹുൽ പിവി

    ❤️❤️❤️

  6. കൊള്ളാം ഈ ഭാഗവും നന്നായിട്ടുണ്ട് ❤️
    ഈ ഭാഗത്തിൽ അലിയെ കുറിച്ചു കുടുതൽ അറിയാൻ കഴിഞ്ഞു..
    പിന്നെ നമ്മുടെ ജോണിന്റെ പ്രേമം പൊളിച്ചു. വേറെ ലെവൽ പ്രേമം.

    // ജോണ് : ഹമ്മ്…. ഞാൻ അമേരിക്കയിലാണ് എന്റെ ഡിഗ്രി കംപ്ലീറ്റ് ചെയ്തത്… അപ്പൊ 3rd year പഠിക്കുമ്പോൾ first year ക്ലാസ്സിൽ ഒരു പെണ്കുട്ടി വന്നു…പേര് പൂജ… ഒരു പഞ്ചാബി ആണ്….

    അലി : എന്നിട്ട്… അതിനെ നീ വളച്ചോ….

    ജോണ് : ഏ… അവൾക്ക് അവളുടെ കൂടെ തന്നെ പഠിക്കുന്ന ഹരിയെന്ദർ സിങ് എന്നൊരു നാറിയുമായി പ്രേമം… 6 വർഷമായിട്ട്….

    അലി : ശോ…. എന്നിട്ട്…

    ജോണ് : എന്നിട്ടെന്താ… ഞാൻ പോയി എന്റെ ഇഷ്ട്ടം പറഞ്ഞു… അപ്പോൾ അവൾ സമ്മതിച്ചില്ല… അവൾക്ക് അവനെ മതിയെന്ന്….

    അലി : അപ്പൊ ആത്മാർത്ഥ പ്രേമം ആണല്ലേ…

    ജോണ് : എന്ത് ആത്മാർത്ഥത… ഞാൻ ഇഷ്ടമാ എന്ന് പറയുമ്പോൾ അവൾ അവനെ വിട്ട് എന്റെ ഒപ്പം വരേണ്ട… അതിനു പകരം അവനെ തന്നെ കെട്ടിപ്പിടിച്ച്‌ ഇരിക്കാൻ പാടുണ്ടോ…. ഞാനൊന്ന് തിരിഞ്ഞു നോക്കാൻ എത്ര പെണ്ണുങ്ങളാണ് കാത്തിരിക്കുന്നത് എന്നറിയോ…

    അലി : പിന്നെ… അതല്ലേ ആത്മാർത്ഥ പ്രേമം….

    ജോണ് : ആഹ്… എനിക്ക് അതൊന്നും അറിയില്ല… ഞാൻ ആഗ്രഹിച്ചാൽ എനിക്ക് കിട്ടണം… അതുകൊണ്ട് ഞാൻ അവനെ അങ് തീർത്തു….

    അലി : നീ അതല്ലേ ചെയ്യൂ…

    ജോണ്; ഹമ്മ്….എന്നിട്ട് ആ ******** മോള് എന്താ കാണിച്ചത് എന്ന് അറിയോ… അവന് വേണ്ടി ആത്മഹത്യ ചെയ്തു…. അപ്പൊ അവൾക്ക് വേണ്ടി ഞാൻ അവനെ കൊന്നതൊക്കെ വെറുതെ ആയില്ലേ…..അത് കൊണ്ട് ഈ പ്രേമതിലൊന്നും എനിക്ക് തീരെ താൽപ്പര്യം ഇല്ല… //
    എജ്ജാതി സൈക്കോ ?
    അത്രയും നേരം ബിൽഡപ്പ് കൊടുത്തു നിർത്തിയ ജോണിന്റെ കാറ്റ് ഒറ്റ സീൻ ൽ പോയി ?..

    1. ഒരു പാവം പയ്യൻ

      ?????

    2. ഒരു സൈക്കോ മൂവ്… അത്രേ ഉള്ളു???

  7. മേനോൻ കുട്ടി

    ഇന്ന് കുട്ടേട്ടൻ നല്ല ഫോമിൽ ആണുള്ളത്… ഫുൾ dk കഥകൾ ??

  8. ശങ്കരഭക്തൻ

    Dk KK ഇൽ വെച്ച് വായിച്ച ധൃതങ്കപുളകിതനായ കഥ.എന്തായാലും വീണ്ടും വായിക്കും…
    പിന്നെ ഉണ്ടല്ലോ ആ DA നെ റോഷന് വേണ്ട അവളോട് വേണേൽ എന്നെ വളച്ചോളാൻ പറഞ്ഞോ.. ???

    1. ഞാൻ മടുത്തു… നിങ്ങൾ എടുത്തോ…
      പക്ഷെ ഞാൻ പോക്കും… എനിക്ക് രാവണന്റെ സ്വഭാവം ആണ്?

      1. ശങ്കരഭക്തൻ

        ഈ കഥ നായകന്മാരുടെ ഒക്കെ ചുറ്റും എന്തോരം പെണ്ണുങ്ങളാണ് നിങ്ങളാണെൽ ആ റോഷന് അന്യഗ്രഹത്തിന്നു പെണ്ണിനെ സെറ്റക്കി കൊടുത്തു അവന്റെ ഒക്കെ തലേൽ വരച്ചത് എന്റെ….അല്ലേൽ വേണ്ട അടുത്ത ജന്മത്തിലെല്ലും വല്ല കഥയിലെയും നായകൻ ആയി ജനിക്കും ഞാൻ എന്നിട്ട് ഒരു ആറുമാദിക്കൽ ഉണ്ട് ??

        1. ????

          Njan kure kaalam merine chothichu nadannatha…evde..angeer athum roshanu kodthu??

          Da mikkavarum avan nottam nokkum chilappo????

Comments are closed.