“‘ അതേ….. സ്വപ്നം കണ്ടിരിക്കാതെ പോയി കുളിക്ക് ഏട്ടാ…..'”
ചെയ്തുകൊണ്ടിരുന്ന പണി തുടർന്ന് അവള് പറഞ്ഞു. കട്ടിലിൽ നിന്നും എഴുന്നേറ്റ് മനു അവളുടെ അരികിലേക്ക് പോയി
ഠേ…….
കുനിഞ്ഞു നിന്ന അഞ്ജുവിനെ പിൻ ഭാഗത്തേയ്ക്ക് മുറുക്കെ… എന്നാൽ പതുക്കെ അവൻ തല്ലി
‘”സ്സ്.. ആ……ഊ…. ദുഷ്ട്ടാ…. എനിക്ക് നല്ലൊണം വേദനിച്ചുട്ടോ…..'”
മനു വേഗം അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടുകൾക്ക് അകത്താക്കി. ഒരു നിമിഷം അവൾ കണ്ണടച്ചിരുന്നു.
പതിയെ അവൻ ചുണ്ടുകൾ മോചിപ്പിച്ച് അവളുടെ മുഖത്തേയ്ക്ക് നോക്കി.
ഇപ്പോളും കണ്ണ് തുറന്നിട്ടില്ല.
ഒരു നിമിഷം ആ കുട്ടിത്തം തുളുമ്പുന്ന ആ മുഖം അവൻ നോക്കി നിന്നുപോയി.
പതിയെ ആ മൻപെടാ കണ്ണുകൾ ഉയർന്നു. കണ്ണു തുറക്കുമ്പോൾ കാണുന്നത് തന്നെയും നോക്കി ചിരിക്കുന്ന മനുവിനെ ആണ്.
നാണത്താൽ അവളുടെ മുഖം ചുവന്നു. ചുണ്ടിൽ ചെറു ചിരിയുമായി അവൾ തല താഴ്ത്തി.
മനു അവളുടെ ഇടുപ്പിൽ പിടിച്ച് തന്നോട് അടുപ്പിച്ചു. എന്നിട്ട് കാതിൽ പതിയെ മൊഴിഞ്ഞു.
‘” ഇപ്പൊ എന്റെ പെണ്ണിന്റെ വേദന മാറിയോ….'”
നാണത്താൽ ചുവന്ന അവളുടെ മുഖം ഉയർന്നു. മുഖത്തു ആ കള്ളച്ചിരി ഇപ്പോളും ഉണ്ട്.
‘” മ്മ്…”
തല ആട്ടി ഒരു മൂളലോടെ അവൾ ഉത്തരം നൽകി.
മനു അവളുടെ മുടിയിഴകളിൽ തഴുകി അവളുടെ നെറ്റിയിലും കവിളിലും സ്നേഹ ചുംബനം നൽകി.
എന്നിട്ട് അവളെ വിട്ടകന്ന് തോർത്ത് എടുത്ത് കുളിക്കാൻ പോവാൻ ഒരുങ്ങി. പെട്ടെന്ന് അവൾ അവന്റെ കൈ പിടിച്ച് നിർത്തി.
?????
Poli….
Avade വായിച്ചതാ
ഒരിക്കല്‍ വായിച്ചതാണ്. എന്നാലും കോയപ്പല്യാ ബാക്കി കൂടി പോന്നോട്ടേ ???
???
VedAam….
?
❤️❤️❤️
❤️❤️❤️
ബ്രോ ഇതു മൊത്തം വായിച്ചു പുതിയത് ഒന്നും എഴുതുന്നില്ലേ
Varum bro…
Kkയില് ഇവൻ തന്നെ എഴുതിയ കിളി എന്നൊരു കഥ വന്നിട്ടുണ്ട് പോയി വായിക്കൂ
??❤️
?????