? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 306

അവൻ കുളിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ആ ചെക്കൻ അവന്റെ ബാഗും ഡ്രസ്സും അവിടെ എത്തിച്ചിരുന്നു. അവൻ ഡ്രസ്സ്‌ ഒക്കെ മാറ്റി. പുറത്തേയ്ക്ക് ഇറങ്ങി ഇറങ്ങും വഴിയിൽ ആ ചെക്കനേയും തിരിഞ്ഞു നോക്കി.അവന്റെ നോട്ടം കണ്ടപ്പോൾ തന്നെ ആ ചെക്കൻ അവന്റെ പിന്നാലെ.പുറത്തേയ്ക്ക് ഇറങ്ങി.

അവർ പുറത്ത് എത്തിയപ്പോൾ അവിടെ ഒരു കാർ വന്നു നിന്നു. അവൻ ആ ചെക്കനെ നോക്കിയപ്പോ ചെക്കൻ അതിലേക്ക് കയറി. അപ്പോഴേക്കും ഡ്രൈവിങ് സീറ്റിന്റെ സൈഡ് ഗ്ലാസ്സ് താഴ്ന്നു.

ഡാ ലിജോ ഹോസ്പിറ്റലിൽ ഇവന്റപ്പൻ. എന്റെ കൊച്ചിനെ തീർക്കാൻ  നിർത്തിയിരുന്ന കോപ്പന്മാരെ ഒക്കെ തീർത്തോ? അവൻ കാറിൽ ഇരുന്ന ലിജോയോട് ചോദിച്ചു

ഇല്ല സാർ പക്ഷെ അവന്മാരെ ഒക്കെ അവിടെ തന്നെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നമ്മുടെ എയ്ഞ്ചൽ ഡോക്ടറിനു കുറച്ചു മാസത്തേയ്ക്ക് ചികിത്സിക്കാൻ ആളുകളുടെ കുറവൊന്നും കാണില്ല. ലിജോ ഒരു ചിരിയോടെ പറഞ്ഞു.

ഹ്മ്മ്… ഇവനെ നമ്മുടെ സ്ഥലത്തേക്ക് കൊണ്ട് പൊയ്ക്കോ ഞാൻ വരാം. ഗോസ്റ്റ് അതും പറഞ്ഞ് നേരെ വണ്ടിയും എടുത്ത് പോയി.

ആ വണ്ടി അതിവേഗത്തിൽ പോയി.
വണ്ടി ശരവേഗത്തിൽ പായിക്കുമ്പോഴും അവന്റെ മനസ്സിൽ ജോണിനു പകരം ആദ്യമായി നേഴ്സിന്റെ കയ്യിൽ നിന്ന് അവളെ കയ്യിലേക്ക് വാങ്ങുമ്പോൾ ഉള്ള അവളുടെ മുഖമായിരുന്നു, അവന്റെ കുഞ്ഞി പെണ്ണിന്റെ. അന്ന് മുതൽ അവൾക്ക് അവൻ കൊച്ചപ്പൻ മാത്രമല്ല അപ്പൻ കളിക്കൂട്ടുകാരൻ സഹോദരൻ  അങ്ങനെ പല പല സ്ഥാനങ്ങളിൽ ആയിരുന്നു.

ഇപ്പോൾ ഈ അസുരനെ പോലെ രക്തത്തിൽ കുളിക്കുമ്പോഴും കൊല്ലുന്നത് ലഹരിയാക്കി കൊന്ന് തള്ളുമ്പോഴും. മറ്റുള്ളവർക്ക് മുന്നിൽ മരണത്തിന്റെ ദൂതുമായു വരുന്ന ചെകുത്താൻ ആണെങ്കിലും അവളുടെ മുന്നിൽ അവൻ അവളുടെ കൊച്ചൻ ആണ്. അവളെ ജീവന് തുല്യം സ്നേഹിക്കുന്ന അവളുടെ കൊച്ചൻ.

ആ വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് ചീറി പായുമ്പോഴും അവൻ അവളുടെ കുഞ്ഞിന്നാൾ മുതലുള്ള കാര്യങ്ങൾ ഓർക്കുകയായിരുന്നു. അവൻ പോലും അറിയാതെ ആ ചെകുത്താന്റെ കണ്ണുകളിൽ നിന്ന് അവൾക്കായി ഒരുതുള്ളി കണ്ണുനീർ ഒഴുകി കാറ്റിൽ അലിഞ്ഞു ചേർന്നു. തന്റെ കുഞ്ഞിന് ഒരാപത്തും വരുത്തരുതേ എന്നുള്ള പ്രാർഥനയുടെ കണ്ണുനീർ.

തുടരും…..

16 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      ??????

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???

    1. കർണൻ(rahul)

      tq tq ??
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      ??

      ??

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      ????

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      ??

      അത് അവര് അങ്ങനാ പ്യാവങ്ങൾ ?.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      ????

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?

      1. വിശാഖ്

        ????????‍♂️??‍♂️??‍♂️odikkooo

        1. കർണൻ(rahul)

          ??

          ഒരു രസം.

          ??

Comments are closed.