? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 305

അപ്പോൾ അയാളുടെ മനസ്സിൽ ഉണ്ടായിരുന്നത് ഇവൻ ഒറ്റയ്ക്ക് വന്നപ്പോൾ തന്നെ തന്റെ പ്രതിരോധം എല്ലാം തകർന്നു അപ്പോൾ ഇനി ഒന്നിൽ കൂടുതൽ ഉണ്ടെങ്കിൽ പറയണോ പൂരം.

തന്റെ അച്ഛനെ അടിക്കുന്നത് കണ്ട് ആ ചെറുക്കൻ ചാടി എഴുന്നേറ്റതും ഗോസ്റ്റ് അവനിട്ടും കൊടുത്തു ശക്തിയിൽ ഒരെണ്ണം. അവന്റെ ഒന്നുരണ്ടു പല്ലുകൾ ഇളകി തെറിച്ചു. അവന്റെ പാതി ബോധം പോയി കട്ടിലിൽ വീണു.

എന്നെയും മോനെയും ഒന്നും ചെയ്യരുത്. നിങ്ങൾക്ക് എന്ത് വേണമെങ്കിലും തരാം.

ഇനി ഞങ്ങൾ ആർക്കും ഒരു ഉപദ്രവവും ചെയ്യില്ല ജീവിക്കാൻ അനുവദിച്ചാൽ മതി.

മോന്റെ തെറ്റിന് വേണേൽ ഞാൻ നിങ്ങടെയും ആ കൊച്ചിന്റെയും കാലു പിടിച്ച് മാപ്പ് പറയാം. ആ മദ്യവയസ്കൻ ഒന്ന് നേരെ ആയതും ഗോസ്റ്റിനോട് പറഞ്ഞു.

അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു പുച്ഛ ചിരിയാണ് ഉണ്ടായത്.

അവൻ ഒന്നും മിണ്ടാതെ അവർ മദ്യത്തിൽ ചേർക്കനായി വച്ചിരുന്ന സോഡാ കുപ്പിയോടെ ആ ചെക്കന്റെ മുഖത്തേക്ക് കമഴ്ത്തി. അത് മുഖത്ത് വീണതും അവൻ സ്വബോധത്തിലേക്ക് വന്നു. ഞെട്ടി പിടഞ്ഞ് എഴുന്നേറ്റ് പേടിയോടെ ചുറ്റും നോക്കി.

അവന്റെ മുന്നിലായി നിൽക്കുന്ന തന്റെ കാലനെ കണ്ടപ്പോൾ തന്നെ അവൻ പകുതി മരിച്ചതുപോലെ ആയി.

ഹാ താൻ എന്താ പറഞ്ഞത് തന്നെയും മോനെയും വെറുതെ വിടണം എന്നോ?

തന്റെ മോനും കൂട്ടുകാരും കടിച്ച് കീറിയത് എന്റെ കൊച്ചിനെയാ. ആ ഇവനെ ഞാൻ ചുമ്മാതെ വിടണം അല്ലേ?

വന്നപ്പോൾ ഇവനെ മാത്രം കൊല്ലണം എന്നേ മനസ്സിൽ ഉണ്ടായിരുന്നുള്ളു പക്ഷെ ആ ചിന്ത ഞാനിപ്പോൾ മാറ്റി. അപ്പോ ചെക്കന്റെ തന്തപ്പടി Happy journey C U in hell. അവൻ അത്രയും പറഞ്ഞ് അയാൾ പൊട്ടിച്ച് അവനെ കുത്താനായി കൊണ്ട് വന്ന കുപ്പിയുടെ ബാക്കി അയാളുടെ ചെഞ്ചിലേക്ക് കുത്തിയിറക്കി.

അയാൾ ഒരു പിടപ്പോടെ നെഞ്ചിലേക്കും അവന്റെ മുഖത്തേക്കും നോക്കി.

ഇത് മോനെ രക്ഷിക്കാൻ വേണ്ടി കടിച്ചു കീറി ഇട്ടേക്കുന്ന എന്റെ കൊച്ചിനെ കൊല്ലാനുള്ള കൊട്ടേഷൻ കൊടുത്തതിനും ഒന്നിനും കൊള്ളാത്ത ഇതുപോലുള്ള പട്ടിക്ക് പിറന്നവന്മാരെ ഉണ്ടാക്കിയതിനും കൂടെ ചേർത്ത് ഞാൻ തരുന്ന സമ്മാനം. എന്നെ മറക്കണ്ട ഞാൻ മെർലിൻ ജോൺ തോട്ടത്തിൽ ന്റെ ഒരെ ഒരു കൊച്ചപ്പൻ മിഖായേൽ ജോർജ് തോട്ടത്തിൽ otherwise U can call me “GHOST”. അവൻ പറയുന്നത് കേട്ടുകൊണ്ട് അയാൾ അവസാന ശ്വാസം എടുത്ത് നിശ്ചലമായി.

ഡാ ഇവിടെ ബാത്റൂം എവിടാടാ? ഗോസ്റ്റ് ആ ചെക്കനോട് അലറി.

അവൻ പേടിച്ച് ഒരു മൂലയിലേക്ക് വിരൽ ചൂണ്ടി.

ഹാ അങ്ങനെ മണി മണി പോലെ ഉത്തരം പറയണം. ഒന്നുല്ലേലും നിന്റപ്പനെ തീർത്തവണല്ലേടാ ഊവേ ഞാൻ ആ ഒരു മര്യാദ എന്നോട് കാണിക്കണ്ടേ നീ. അവൻ എഴുന്നേറ്റ് ബാത്റൂമിലേക്ക് നടക്കുന്നതിനിടയ്ക്ക് ആ ചെക്കനോട് പറഞ്ഞു.

ആ ചെക്കൻ ഒരു പകപ്പോടെ അവനെ നോക്കി.

ഹാ എന്റെ വണ്ടി പുറത്തുണ്ട് അതിൽ  ഡ്രെസ്സ് കാണും എടുത്തിട്ട് വാ. പിന്നെ പോയത് പോലെ തിരിച്ചു വരണം ഇല്ലേൽ ഞാനങ്ങ് വരും അത് നിനക്ക് നല്ലതിന് ആയിരിക്കില്ല. അവൻ അത്രയും പറഞ്ഞ് ബാത്റൂമിൽ കയറി ഡോർ അടച്ചു.

16 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      ??????

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???

    1. കർണൻ(rahul)

      tq tq ??
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      ??

      ??

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      ????

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      ??

      അത് അവര് അങ്ങനാ പ്യാവങ്ങൾ ?.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      ????

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?

      1. വിശാഖ്

        ????????‍♂️??‍♂️??‍♂️odikkooo

        1. കർണൻ(rahul)

          ??

          ഒരു രസം.

          ??

Comments are closed.