? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 306

ഗോസ്റ്റ് ഒരുത്തന്റെ കത്തിയിൽ നിന്ന് ഒഴിഞ്ഞു മാറുകയും മറ്റൊരുവന്റെ കയ്യിൽ പിടിച്ച് അവനെ തടയുകയും ചെയ്തു. ആക്ഷണം തന്നെ ഗോസ്റ്റ് കയ്യിൽ പിടിച്ചിരിക്കുന്നവൻ  തിരിച്ചറിയുകയായിരുന്നു തന്റെ എതിരാളിയുടെ കയ്യിലെ കത്തി തന്റെ ഹൃദയം തുരന്നിരിക്കുന്നു എന്ന സത്യം.

തന്റെ എതിരെ നിൽക്കുന്ന തടിയന്റെ നെഞ്ചിൽ കുത്തി ഇറക്കിയ കത്തി പിന്നെയും വലിച്ചൂരി ഞൊടിയിടയിൽ പല ആവർത്തി അവന്റെ നെഞ്ചിലും വയറ്റിലുമായി കുത്തിയിറക്കി. അവസാനം ആ കത്തി അവന്റെ കഴുത്തിന്റെ ഒരുവശത്ത് കുത്തിയിറക്കി ഒന്ന് തിരിച്ച ശേഷം കത്തിയിൽ നിന്ന് കയ്യെടുത്തു. ആ തടിയൻ കത്തിയുമായി നിശ്ചലമായി നിലംപതിച്ചു.

അവസാനം അവശേചിച്ച തടിയൻ പലയാവർത്തി ഗോസ്റ്റിനെ കുത്താനും മുറിവേൽപ്പിക്കാനുമായി തന്റെ കത്തി ഓങ്ങി എങ്കിലും അതിലെല്ലാറ്റിൽ നിന്നും നിഷ്പ്രയാസം ഗോസ്റ്റ് ഒഴിഞ്ഞു മാറിക്കൊണ്ടേ ഇരുന്നു. അവസാനം അവൻ ഓങ്ങിയ കത്തി അവന്റെ കൈക്ക് പിടിച്ച് തടഞ്ഞ് കൊണ്ട് അവന്റെ കഴുത്തിൽ കൊരവള്ളി വരുന്ന ഭാഗത്തേയ്ക്ക് ആഞ്ഞിടിച്ചു.

അവന്റെ കൊരവള്ളി പൊട്ടി വായിലൂടെ ചോര വന്നു.അവനും മരണം പുൽകി.

ഗോസ്റ്റ് നോക്കിയപ്പോൾ ഇനി അവശേഷിക്കുന്നത് ആ അപ്പനും മോനും മാത്രം.

അവൻ അവരെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അവരുടെ അടുത്തേയ്ക്ക് നടന്നു. അപ്പോഴേക്കും ആ മദ്യവയസ്കൻ തന്റെ മുന്നിലിരിക്കുന്ന കുപ്പി എടുത്ത് സെറ്റിയുടെ തടി വരുന്ന ഭാഗത്ത് അടിച്ച് പൊട്ടിച്ച് അതുമായി ഗോസ്റ്റിന് അടുത്തേയ്ക്ക് പാഞ്ഞു.

തന്നെ കുത്താനായി ഉടഞ്ഞ കുപ്പിയുമായി വന്ന അയാളുടെ കരണം നോക്കി അവൻ ഒന്ന് പൊട്ടിച്ചു. ആ ഒരടിയിൽ തന്നെ അയാൾ ഇരെഴു ലോകവും കണ്ട് പിന്നെയും ആ സെറ്റിയിലേക്ക് വീണു. അവിടെ ഇരുന്ന് അയാൾ തല രണ്ടുമൂന്ന് വട്ടം കുടഞ്ഞ് ഗോസ്റ്റിനെ നോക്കി.

കാരണം അയാൾക്ക് അവനെ ഒന്നിൽ കൂടുതലായി കാണുന്നുണ്ടായിരുന്നു.

16 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      ??????

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???

    1. കർണൻ(rahul)

      tq tq ??
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      ??

      ??

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      ????

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      ??

      അത് അവര് അങ്ങനാ പ്യാവങ്ങൾ ?.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      ????

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?

      1. വിശാഖ്

        ????????‍♂️??‍♂️??‍♂️odikkooo

        1. കർണൻ(rahul)

          ??

          ഒരു രസം.

          ??

Comments are closed.