? Guardian Ghost ? part -2 ༆ കർണൻ(rahul)༆ 305

അവൻ അടുത്തെത്തി വാൾ വീശിയപ്പോൾ ഗോസ്റ്റ് നിഷ്പ്രയാസം അതിൽ നിന്ന് ഒഴിഞ്ഞു മാറി.അവൻ വാള് വീശിയ കൈമുട്ടിലേക്ക് ആഞ്ഞിടിച്ചു. കയ്യൊടിഞ്ഞ് താഴേക്ക് ഊർന്ന് വീണ വാൾ കൈപ്പിടിയിൽ ഒതുക്കി അവന്റെ നെഞ്ചിലേക്ക് കുത്തിയിറക്കി. ആ വാളിന്റെ അഗ്രം അവന്റെ ഹൃദയം തുരന്ന് മറുവശത്തൂടെ രക്തത്തിൽ കുളിച്ച് പുറത്തുവന്നു.

ആ വാൾ കൊണ്ട് തന്നെ ലോഹ ദണ്ടുകളും വടിവാളും കത്തിയും ഒക്കെയായി വന്ന പത്തോളം പേരെ നിർദ്ധാക്ഷണ്യം അരിഞ്ഞു വീഴ്ത്തി.

പലരുടെയും ഉടൽ ഭാഗങ്ങൾ വേർപ്പെട്ട് പല ദിശകളിലായി വീണു. വാളും അവനും രക്തത്തിൽ കുളിച്ചു.

അപ്പോഴേക്കും അവൻ ആ പൊളിഞ്ഞു വീഴാറായ കെട്ടിടത്തിന്റെ വാതിൽക്കൽ എത്തിയിരുന്നു. അതേ സമയം തന്നെ പുറത്ത് എന്തൊക്കെയോ ശബ്ദങ്ങൾ കേട്ട് ഒരുവൻ തോക്കുമായി പുറത്തേക്ക് വന്നു. തോക്ക് ഗോസ്റ്റിനു നേരെ ചൂണ്ടിയ മാത്രയിൽ ആ തോക്ക് ചൂണ്ടിയ കൈ അവന്റെ ഉടലിനോട് വിട പറഞ്ഞിരുന്നു.

തന്റെ കൈ മുറിഞ്ഞു പോയ വേദനയിൽ അവൻ നിലവിളിക്കാനായി വാ തുറന്നതും. വാൾ അവനെ നിശബ്ദനാക്കി കൊണ്ട് വാ വഴിയേ ഉള്ളിലേക്ക് കയറി കഴുത്തിന്റെ പിൻഭാഗം വഴി പുറംലോകം കണ്ടിരുന്നു.

അവൻ ഒരു ഞരക്കത്തോടെ നിലമ്പതിച്ചു. താഴെ വീണ തോക്കുമായി അവൻ പുറത്തേക്ക് വന്ന വഴി ഗോസ്റ്റ് അകത്തേക്ക് പ്രവേശിച്ചു.

അവിടെ പല ഭാഗങ്ങളിലായി പത്തോളം തോക്ക് ധാരികൾ നിന്നിരുന്നു. അതിൽ ഒരാൾ അവനെ കണ്ടു. വെടിവയ്ക്കനായി മുതിർന്നതും ഗോസ്റ്റിന്റെ തോക്കിലെ വെടിയുണ്ട അവന്റെ നെറ്റി തുളച്ചിരുന്നു. ശബ്ദം കേട്ട് പലഭാഗത്തായി തോക്കുമായി നിന്നിരുന്നവരിൽ ചിലർ അങ്ങോട്ട് വന്നു.

ഒന്നാമൻ ഗോസ്റ്റിനു നേരെ വെടിയുതിർത്തതും തൂണിന് പിറകിലായി മറഞ്ഞ് അതിൽ നിന്ന് രക്ഷപ്പെട്ട്. അവന്റെ പിന്നാലെ വന്ന രണ്ടാമനെ ഗോസ്റ്റ് വെടിവച്ചു വീഴ്ത്തി.

അത് കണ്ട് ഒന്നാമൻ അടുത്തായി കണ്ട തൂണിന് പിറകിലായി ഒളിച്ചു. അപ്പോഴേക്കും അങ്ങോട്ടേക്ക് തോക്കുമായി വന്ന മൂന്നാമനും നാലാമനും വെടിയേറ്റു വീണിരുന്നു.

16 Comments

  1. നിധീഷ്

    ♥️♥️♥️♥️

    1. കർണൻ(rahul)

      ??????

  2. Guys njan parayunna Kadhayude Peru parayammo
    Thudakkam oru Kalyanam aanu nayakante. Nayikakku ee Kalyanam ishttam alla kaaranam nayakante childish behavior karanam nayakan oru ambhalathile shandhi aanu. Nayakanu oru mole undennu aarkkum ariyilla. Nayakan daily makalkku phone vilikkum ratri aakumbol

  3. കർണൻ(rahul)

    ഫ്രണ്ട്സ് ഇന്ന് അടുത്ത പാർട്ട് ഇടണം എന്ന് കരുതിയതാണ് bt ഞാൻ ഉദ്ദേശിച്ച end ൽ എത്തിയില്ല അതിനു ഇനിയും കുറച്ചൂടെ എഴുതണം. അതുകൊണ്ട് നാളെ ബാക്കി കൂടെ എഴുതി publish ചെയ്യുന്നതായിരിക്കും.

    sry പറഞ്ഞ സമയത്ത് തന്നെ ഇടാൻ ഞാൻ ശ്രമിച്ചതാണ് bt തിരക്കുകൾ കാരണം എഴുതാൻ സമയം കിട്ടിയില്ല.

  4. ക്ലാസ്സ് സാധനം മോനെ ക്ലാസ്സ് ???

    1. കർണൻ(rahul)

      tq tq ??
      ❤️❤️❤️

  5. രുദ്രരാവണൻ

    രണ്ടു ഭാഗവും ഒരുമിച്ചാണ് വായിച്ചത്

    1. കർണൻ(rahul)

      ??

      ??

    1. കർണൻ(rahul)

      ❤️❤️❤️

  6. പൊളിച്ചു സഹോ… അടുത്ത ഭാഗം വെഗം വേണം.. കാത്തിരിക്കുന്നു …….

    1. കർണൻ(rahul)

      നാളെ കഴിഞ്ഞു വരും bro
      എഴുതി തുടങ്ങി.

      ????

  7. വിശാഖ്

    Kochachante molodulla sneham nalla feel ayi present cheithu avasana varikalil ath prekadamanu.. ❤️❤️❤️❤️

    1. കർണൻ(rahul)

      ??

      അത് അവര് അങ്ങനാ പ്യാവങ്ങൾ ?.

      നമുക്ക് അവരോടൊപ്പം യാത്ര ചെയ്ത് ആ ബന്ധത്തിന്റെ ആഴവും past ഉം present ഉം ഒക്കെ കണ്ടു കുറച്ചു tym spent ചെയ്യാം.
      ????

      കമന്റ് മുഖ്യം വിശാഖ്.
      ഇല്ലേൽ കുഞ്ഞിപെണ്ണിനെ കൊണ്ട് മൂക്കിനിടിപ്പിക്കും ?

      1. വിശാഖ്

        ????????‍♂️??‍♂️??‍♂️odikkooo

        1. കർണൻ(rahul)

          ??

          ഒരു രസം.

          ??

Comments are closed.