??ജോക്കർ 4️⃣ [??? ? ?????] 3262

ബിബിനെ കെട്ടി തൂക്കിയ കയറിൽ നിന്നും ജോക്കർ പിടിവിട്ടതും ഒരു ആർത്ത നാദത്തോടെ ബിബിൻ താഴേക്ക് പതിച്ചു…. തലയോട്ടി പൊട്ടി ചിതറി ചോരയും തലച്ചോറും നിലത്തു തെറിച്ചു…

************************************************

 

10.30pm

മാർത്ത മറിയം റെസിഡൻസ്…..

ബെഡ് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുവാണ് മറിയം….. ഫോൺ ബെല്ലടിച്ചതും അത് പ്രതീക്ഷിച്ചു നിൽക്കുന്നത്  പോലെ ആദ്യ റിങ്ങിൽ തന്നെ അറ്റൻഡ് ചെയ്തു….

“ഹലോ…. എന്തായി????”

“മാം.. എല്ലാ ചാനലിലേക്കും വീഡിയോ JOCKER എന്ന  ഐഡി യിൽ നിന്നുമാണ് മെയിൽ വന്നത്….ഐപി ട്രേസ് ചെയ്തപ്പോൾ ന്യൂസിലാൻഡിൽ ആണ് ലൊക്കേഷൻ കാണിക്കുന്നത്…. … സോ…”

“മ്മ്…. ഓക്കേ….”

മുന്നോട്ട് എങ്ങനെ എന്ന് അറിയാതെ മറിയം ബെഡിൽ ഇരുന്നു….

 

“മറിയൂ… എന്താ ഇത്ര ആലോചന……??”

രാത്രി കുടിക്കാനുള്ള വെള്ളവുമായി റൂമിലേക്ക് കയറി വന്ന വിജയേട്ടൻ ചോദിച്ചു…..

 

“ഒന്നുല്ല എട്ടാ… ഓരോന്ന് ആലോചിച്ച്….”

“അത് തന്നെ അല്ലെ ഞാനും ചോയ്ച്ചേ …. എന്തിനാ ഇങ്ങനെ ഓരോന്ന് ആലോചിച്ചു തല പെരുപ്പിക്കുന്നേ എന്ന്….. കേസിന്റെ കാര്യം ആണോ……???”

“മ്മ്…..”

“തോന്നി…. ഇങ്ങോട് വാ…. ” വിജയേട്ടൻ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് വിളിച്ചു…

 

മറിയം അപ്പോൾ തന്നെ കട്ടിലിലേക്ക് കയറി മടിയിൽ തല വെച്ചു കിടന്നു… വിജയേട്ടൻ പയ്യെ അവളുടെ നെറ്റിയിലും തലയിലും മൃദുവായി മസ്സാജ് ചെയ്ത് കൊടുത്തു…..

മസ്സാജിന്റെ സുഖത്തിൽ മറിയം പതിയെ കണ്ണുകൾ അടച്ചു…..

************************************************

11.30 pm

മാനന്തവാടി ബസ് സ്റ്റാന്റ്

“ചേട്ടായി…. ചേട്ടായി പറഞ്ഞ പോലെ Dr ബിബിൻ എസ് ഉണ്ണിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്….”  കയ്യിലിരുന്ന ഫയൽ നീട്ടി കൊണ്ട് അശ്രിത പറഞ്ഞു….

 

“11.45 ന് ആണ് ബസ്… ടിക്കറ്റ് റിസർവ് ചെയ്തിട്ടുണ്ട്…” ജോക്കർ അശ്രിതയുടെ മുഖത്തു നോക്കാതെ ടിക്കറ്റ് എടുത്ത് അവൾക്ക് നേരെ നീട്ടി ഒപ്പം കുറച്ചു രൂപയും…..

 

” ഫോൺ നിലത്തു ഇട്ട് പൊട്ടിച്ചതല്ലേ…. നന്നാക്കണ്ടേ… ആവശ്യം വരും…. പിന്നെ പറഞ്ഞതൊന്നും മറക്കണ്ട… “

************************************************

18 Comments

  1. ❤️❤️❤️❤️❤️

  2. Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.

    1. ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….

  3. ഈ പാർട്ടും പൊളിച്ചു….. ??????

    1. ??? tnku

  4. ?? previous parts വായിക്കട്ടെ

    1. Ok✌️?

  5. ?♥️നർദാൻ?♥️

    ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.

    ഒന്നും പറയാനില്ല അടിപൊളി.

    ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.

    അത് വായിച്ച് തന്നെ അറിയണം

    ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.

    എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.

    ?♥️?♥️?♥️????

    1. Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  7. കൈലാസനാഥൻ

    ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ

    1. അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….

      വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….

  8. വിശ്വനാഥ്

    ????????

    1. ???? tnku

Comments are closed.