5.00pm
24X7 NEWS ഓഫീസ്..
സബ് എഡിറ്റർ ഗൗരി വളരെ ദൃതി പിടിച്ചു എഡിറ്ററുടെ റൂമിലേക് കയറി….
“എന്താ ഗൗരി …??”
“സർ… ഒരു ന്യൂസ് ഉണ്ട്…. മെയിലിൽ വന്നതാണ്….”
ഗൗരി കയ്യിലുള്ള ലാപ്ടോപ്പിൽ JOCKER എന്ന മെയിൽ ഐഡി യിൽ നിന്നും വന്ന വീഡിയോ ഓപ്പൺ ചെയ്ത് കാണിച്ചു….
അന്ന് വൈകുന്നേരം എല്ലാ ന്യൂസ് ചാനലിലും ബിബിന്റെ വീഡിയോ ആയിരുന്നു ഹൈലൈറ്റ്….. സമൂഹത്തിലുള്ള പല ഉന്നതർക്ക് വേണ്ടിയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് മാറ്റി എഴുതിയത് ബിബിൻ ഏറ്റു പറഞ്ഞു…..
രാത്രിക്ക് രാത്രി തന്നെ ബിബിൻ പോസ്റ്റ്മോർട്ടം ചെയ്തതിൽ സാധ്യമായ എല്ലാം കേസുകളും റീ പോസ്റ്റ്മോർട്ടം ചെയ്യാൻ ഉത്തരവായി…. തുടര്ന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് തന്നെ കൈ മാറി…
7.00pm
Unknown location
മുഖത്തേക്ക് വെള്ളം വീണപ്പോഴാണ് ബിബിൻ കണ്ണു തുറന്നത്…. മുറിയിലെ കുത്തുന്ന വെളിച്ചതിനു നേരെ നോക്കാൻ കെൽപ്പില്ലാതെ അവൻ തല താഴ്ത്തി…. കുറച്ചു നിമിഷത്തിന് ശേഷം അവൻ പതിയെ തല ഉയർത്തി….
തൊട്ടു മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും ബിബിന്റെ മുഖത്തു അത്ഭുതവും ദേഷ്യവും നിറഞ്ഞു….
“അശ്രിത…… നീ…”. ബിബിൻ ന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല…..
അശ്രിതയുടെ മുഖത്തു ഒരു നിറഞ്ഞ പുഞ്ചിരി മാത്രം…..
“നീ… നീയെന്താ ചെയ്യുന്നത് എന്ന് നിനക്കു ബോധം ഉണ്ടോ…. നിനക്കു എന്താ പറ്റിയത്….”
അശ്രിത ബിബിനെ നോക്കി ചിരിച്ചതല്ലാതെ ഒരക്ഷരം പോലും മിണ്ടിയില്ല…. ഇത് കാണേ ബിബിൻ ദേഷ്യം കൊണ്ട് വിറക്കാൻ തുടങ്ങി….
“ഡീ… നിന്നെ ഞാൻ……” ബിബിൻ അശ്രിതയ്ക്ക് നേരെ കൈ വീശാൻ ശ്രമിച്ചപ്പോഴാണ് കൈ കാലുകൾ കസേരയിൽ ബന്ധിക്കപ്പെട്ടിട്ടുള്ള കാര്യം മനസ്സിലാവുന്നത്….
“ഡീ…. എന്നെ അഴിച്ചു വിടെടി…..”
“കഴിഞ്ഞോ തന്റെ പ്രകടനം….” അത്രയും നേരത്തെ മൗനം വെടിഞ്ഞു കൊണ്ട് അശ്രിത സംസാരിച്ചു തുടങ്ങി….
കഴിഞ്ഞെങ്കിൽ ഒരാളെ കൂടി പരിചയപ്പെടുത്തി തരാം….
കയ്യിലിരുന്ന ഫോണിൽ 20 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു കൊണ്ട് അവൾ ചോദിച്ചു….
“ഓർമ്മയുണ്ടോ….????”
ബിബിൻ കുറച്ചു നേരം ഫോട്ടോയിലേക് നോക്കി പിന്നെ അശ്രിതയുടെ മുഖത്തേക്കും….
“ഇതിനെയൊക്കെ ഞാൻ എങ്ങനെ അറിയാനാ… ഏതവളാടി ഇത്…????”
കരണം പുകയുന്ന അടിയാണ് അതിനു മറുപടി ആയി കിട്ടിയത്…..
”അവനെ തല്ലിയിട്ടൊന്നും കാര്യമില്ല അർശു ,… എത്രയോ പേർക്ക് കിട്ടേണ്ട നീതി നഷ്ടപ്പെടുത്തി കുറ്റവാളികൾക്ക് കൂട്ടു നിന്നവൻ ആണ്… പൈസയുടെ കണക്ക് അല്ലാതെ അവന്റെ തലയിൽ ഒന്നും നിൽക്കില്ല…..”
ശബ്ദം കേട്ട ധിക്കിലേക്ക് നോക്കിയ ബിബിൻ ഇരുട്ടിലൂടെ ഒരു രൂപം നടന്നു അടുക്കുന്നത് കണ്ടു…. ആ മുഖത്തേക്ക് വെളിച്ചം വീണതും ബിബിൻ ഞെട്ടി വിറച്ചു….
“ജോക്കർ….”
“ഹഹഹഹഹഹ….. അപ്പൊ എന്നെ അറിയാം അല്ലെ.. അപ്പൊ ഞങ്ങളെ രണ്ടു പേരെയും നിനക്കു അറിയാം….. ഇനി നിന്നെ എന്തിനാ ഇവിടെ കെട്ടി ഇട്ടിരിക്കുന്നെ എന്ന് അല്ലെ അറിയണ്ടേ..
ഫോട്ടോ കാണിച്ചിട്ടൊന്നും തനിക്ക് ഓർമ്മ വരുന്നില്ലലോ… ഓർമ വരാൻ വേണ്ടി ഒരു ചെറിയ കഥ പറയാം….
പത്ത് വർഷം മുൻപ് 60 പവൻ സ്വർണം സ്ത്രീധനം കൊടുത്ത് അനിയത്തിയുടെ കല്യാണം നടത്തിയപ്പോൾ ആരും അറിഞ്ഞിരുന്നില്ല അതിൽ പകുതി DS ജ്വല്ലേഴ്‌സ് ന്റെ മുതലാളി ആ കുട്ടിയുടെ ചേട്ടന് വെറുതെ കൊടുത്തതാണെന്നു…. അതിനു പകരം ആ ചേട്ടൻ ചെയ്തത് മൊതലാളിയുടെ മകനും കൂട്ടുകാരും കൂടി മയക്കുമരുന്ന് കൊടുത്ത് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് തള്ളി താഴെയിട്ടു കൊന്ന ഒരു പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചെറിയൊരു തിരിമറി…. ഓർമ്മയുണ്ടോ…..???”
ബിബിൻ മറുപടി ഒന്നും ഇല്ലാതെ തല താഴ്ത്തി ഇരുന്നു…..
“കോഴിക്കോട് ഗവ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന സഖാവ് അർഷിതയെ…. ഇവളുടെ ചേച്ചിയെ…..”
അവസാനം കേട്ട വാക്കുകൾ ബിബിനിൽ ഞെട്ടലുളവാക്കി….
❤️❤️❤️❤️❤️
?????
Ethupolonniae edukkan kittumo. Indiayil ippo athyavashyamanu.
ഹാഹാഹാഹാഹാ….. കഥകളിൽ എത്ര വേണോങ്കിലും കിട്ടും…. ജീവിതത്തിൽ കിട്ടാൻ വഴി ഉണ്ടെന്നു തോന്നുന്നില്ല….
ഈ പാർട്ടും പൊളിച്ചു….. ??????
??? tnku
?? previous parts വായിക്കട്ടെ
Ok✌️?
ഇന്നാണ് 4 ഭാഗങ്ങളും വായിച്ചത്.
ഒന്നും പറയാനില്ല അടിപൊളി.
ഇനി എന്ത് നടക്കും എന്ന ഒരു അകാംക്ഷ.
അത് വായിച്ച് തന്നെ അറിയണം
ആശ്രിതയെ പോലീസ് പിടിക്കണ്ടായിരുന്നു.
എന്തായാലും നിങ്ങള് എന്താണ് ഉദ്ധേശിച്ചത് അതുപോലെ എഴുതാൻ ശ്രമിക്കുക.
?♥️?♥️?♥️????
Orupadu santhosham…. Paramavadhi suspense nilanirthi thane ezhuthan sramikkunund…. ?✌️
??
?tnku
❤❤❤❤??
????
ജോക്കർ ദേവയാനിയുടെ വേണ്ടപ്പെട്ടവൻ അപ്പോൾ IT പ്രൊഫഷനൽ ആയ സഹോദരൻ തന്നെ ആയിരിക്കാം. ci മറിയത്തിന്റെ ഭർത്താവ് മോശക്കാരനല്ല. ഡോക്ടർ അശ്രിത , പത്രക്കാരി അങ്ങനെ ഇരകളുടെ ബന്ധുമിത്രാതികൾ ഒക്കെ കൂടിയാണ് പ്രതികാരം ചെയ്യുന്നത്. ആകാംക്ഷയോടെ വായിക്കുവാൻ സാധിക്കുന്നുണ്ട് ഭാവുകങ്ങൾ
അടുത്ത ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും…. കാത്തിരിക്കുമല്ലോ….
വായനയ്ക്കും നിരീക്ഷണത്തിനും ഒരുപാടു സന്തോഷം….
????????
???? tnku