?കരിനാഗം 4? [ചാണക്യൻ] 225

അര മണിക്കൂർ കഴിഞ്ഞതും മുക്തപൂർ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോമിലേക്ക് വലിയ നീല നാഗത്തെ പോലെ മുംബൈയിലേക്കുള്ള ട്രെയിൻ ശീൽക്കാരത്തോടെ ഇഴഞ്ഞു വന്നു.

സിന്ധൂരിയ്ക്ക് കയറാനുള്ള കൂപ്പ കണ്ടു പിടിച്ചു കഴിഞ്ഞതും മഹി അവളെ നേർത്ത പുഞ്ചിരിയോടെ നോക്കി.

അവനെ ഒരു നോക്ക് കാണാതെ അവൾ ആ കൂപ്പയിലേക്ക് കയറാനായി തുനിഞ്ഞു.

പക്ഷെ ഒരു നിമിഷം ശില പോലെ നിന്ന അവൾ അതിൽ നിന്നും ചാടിയിറങ്ങി അവന് നേരെ നടന്നടുത്തു.

മഹി ഒന്നും മനസിലാവാതെ അവളെ നോക്കി.

മഹിയുടെ തൊട്ടടുത്തെത്തിയതും സിന്ധൂരി തെല്ലോട്ടും വൈകാതെ പെരുവിരലിൽ നിന്നുയർന്നു തന്റെ പവിഴാധരങ്ങൾ കൊണ്ട് അവന്റെ നെറ്റിയിൽ മുദ്രണം ചെയ്തു.

തന്റെ ഉദ്യമം പൂർത്തിയായതും അവൾ അവനെ നോക്കി പുഞ്ചിരിക്കുക പോലും ചെയ്യാതെ കൂപ്പയിലേക്ക് ഓടിക്കയറി.

മഹാദേവ് അക്ഷരാർത്ഥത്തിൽ സ്തബ്ധനായിപ്പോയി.

ആ ചുംബനത്തിന്റെ നനവ് ഇപ്പോഴും തന്റെ നെറ്റിയിലുണ്ട്.

അത്‌ തന്റെ ശരീരമാകെ തണുപ്പ് പ്രവഹിപ്പിക്കുന്നു.

രോമ കൂപങ്ങൾ വരെ എണീറ്റു നിക്കുന്നു.

തനിക്ക് വല്ലാത്ത ക്ഷീണവും പരവേശവും തോന്നുന്നു.

ഹോ ആ ചുംബനത്തിന് എന്തൊരു ശക്തി.

അറിയാതെ ആണെങ്കിലും അവന്റെ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.

ശീൽക്കാരത്തോടെ ഇന്ത്യൻ റെയിൽവേയുടെ നീല നാഗം സാവധാനം ആ പ്ലാറ്റ്ഫോമിൽ നിന്നും ഇഴഞ്ഞു നീങ്ങി തുടങ്ങി.

അത്‌ കടന്നു പോകുന്നത് വരെ മഹി അവിടെ തന്നെ തറഞ്ഞു നിന്നു.

എന്തോ ഒരു ശൂന്യത പോലെ.

തന്റെ വേണ്ടപ്പെട്ട ആരോ തന്നെ ഒറ്റക്കാക്കി പോകുന്ന പോലെ.

അവൻ നെടുവീർപ്പെട്ടു.

അതിനു ശേഷം അംബാസിഡറിൽ നേരെ സോനാപൂർ ലക്ഷ്യമാക്കി ഓടിച്ചു.

അപ്പോഴവന്റെ മനസ് ഒരു ചതുരംഗത്തിന് സമാനമായിരുന്നു.

ഒരു വശത്തു താൻ മറുവശത്തു ശത്രുക്കൾ.

ഇന്ന് വൈകുന്നേരത്തോട് കൂടി എല്ലാം വെളുപ്പിക്കണം.

ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനൊരു ഗതി ഉണ്ടാകരുത്.

അവൻ വേഗത്തിൽ കാർ ഓടിച്ചു കൊണ്ടിരുന്നു.

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.