?കരിനാഗം 4? [ചാണക്യൻ] 225

“പെൺവിരോധമൊന്നുമില്ലെന്റെ അമ്മക്കുട്ടി………. മരിക്കാൻ നേരം അച്ഛൻ ഒരു കാര്യേ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളു……… രാധമ്മയെ പൊന്നു പോലെ നോക്കണമെന്ന്……… അതു എനിക്ക് പാലിക്കണം………അതുമാത്രേ എന്റെ മനസിലുള്ളു”

“പക്ഷെ മോനെ അച്ഛൻ അങ്ങനെ പറഞ്ഞെന്നു വച്ചു ഈ കിളവിക്ക് വേണ്ടി നിന്റെ ജീവിതം എന്തിനാ നശിപ്പിക്കുന്നെ?”

രാധ മകന്റെ കവിളിൽ പതിയെ തലോടി.

ആ മർമ്മരത്തിൽ മതി മറന്നു മഹാദേവ് കണ്ണുകൾ പൂട്ടി വച്ചു.

“ഈ കിളവി തന്നാ എന്റെ ജീവനും പ്രാണനുമൊക്കെ………….രാധമ്മയില്ലേൽ മഹിയുമില്ല…………പിന്നെ എന്റെ രാധമ്മയെ പോലെ ഒരു കുട്ടിയെ കണ്ടെത്തിയാൽ അന്ന് ഞാൻ അവളെ പ്രേമിക്കാം എന്നിട്ട് കെട്ടാം പോരെ?”

മഹി പറഞ്ഞത് കേട്ട് രാധയ്ക്ക് ഒരുപാട് സന്തോഷമായി.

മകന്റെ കവിളിൽ അവർ ചുണ്ടുകളമർത്തി ചുംബിച്ചു.

അമ്മയുടെ സ്നേഹം ചുംബനം കിട്ടിയതും അവൻ അമ്മയെ ഒന്നുകൂടി പുണർന്നു.

അമ്മയിൽ നിന്നും വമിക്കുന്ന ചന്ദനമണം അവൻ നാസികയിലൂടെ ആവോളം ആസ്വദിക്കുകയായിരുന്നു.

അറിവ് വച്ച കാലം മുതൽ എന്നും രാധമ്മയ്ക്ക് ഈ ചന്ദനത്തിന്റെ മണമാണ്.

മനം മയക്കുന്ന ഗന്ധം.

എന്നും രാവിലെ കുളി കഴിഞ്ഞ് ഈറനോടെ ചന്ദനം കല്ലിൽ ചാലിച്ചു നെറ്റിയിൽ തൊടും തന്റെ രാധമ്മ.

തനിക്കും അച്ഛനും അതുപോലെ തൊട്ടു തരും.

നെറ്റിൽ ചന്ദനം ചാലിച്ചു തരുമ്പോൾ ശരീരത്തിന് പുറമെ മനസും തണുക്കുമായിരുന്നു.

പിന്നെ ആ ദിവസം മൊത്തം ഉന്മേഷമായിരിക്കും.

ഒരിക്കൽ പോലും അമ്മ ഈ പതിവ് മുടക്കിയിരുന്നില്ല.

അച്ഛൻ മരിച്ച ആ ദിനമൊഴിച്ച്.

എന്തൊക്കെയോ ഓർത്തുകൊണ്ട് അമ്മയിൽ നിന്നും വിട്ടു മാറുമ്പോഴാണ് രാധ വീണ്ടും മഹിയെ മുറുകെ കടന്നു പിടിച്ചത്.

അവൻ എന്താണെന്ന അർത്ഥത്തിൽ അമ്മയെ തുറിച്ചു നോക്കി.

“എന്താടാ നിന്റെ കഴുത്തിൽ?”

“എന്ത്?”

31 Comments

  1. ചേട്ടായി ഒത്തിരി ഇഷ്ടായി ♥♥♥♥♥♥♥

  2. ❤️❤️❤️❤️
    കൊള്ളാം ഓരോ ഭാഗം കഴിയുമ്പോഴും ആകാംഷ ഒട്ടും കുറഞ്ഞിട്ടില്ല എന്തൊക്കെയോ മഹിയെ പറ്റി ഇനിയും അറിയാന്‍ ബാക്കി ഉള്ള pole

  3. സൂപ്പർ ആയിട്ടുണ്ട് next പാർട്ട്‌ എത്രയും പെട്ടെന്ന് വരുമെന്ന പ്രതീക്ഷയോടെ ❤❤❤❤

  4. ?സിംഹരാജൻ

    Chanakya♥️?,
    Story part ennatheyum pole athi gambheeram aayrunnu.oru varipolum enne sambandhichu bore adippichilla ippozhanu vaykkan pattiyath.ammayum makanum tammilulla sneham okke poli aayrunnu
    സിനിമയിലുള്ള കുഞ്ഞൂട്ടൻ നാഗവും നാഗമാണിക്യവും ഒക്കെ ഓർമയിൽ വന്നതും രാധയ്ക്ക് വിറഞ്ഞു കയറി.
    ? Poli aayrunnu ee scene!!! Sindhuri aaytt mahikk oru attachment thonniyille ennoru samshayam illathilla ?…Avante churulazhiyatha rehasyam azhiyanulla time aayttundo!!?
    Waiting for next part….
    ♥️?♥️?

    1. ചാണക്യൻ

      @സിംഹരാജൻ……….
      മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
      ഒരു വരി പോലും ബോറടിപ്പിച്ചില്ല എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ……..
      അമ്മയും മകനും തമ്മിലുള്ള സീനൊക്കെ ഇഷ്ട്ടായല്ലേ……. ഒരുപാട് സന്തോഷം……
      പിന്നെ മഹിയ്ക്ക് സിന്ധൂറിയുമായി നല്ലൊരു അറ്റാച്ച്മെന്റ് വന്നിട്ടുണ്ട്……. അത് സത്യാ………
      പിന്നെ നായകന്റെ രഹസ്യങ്ങൾ ഒക്കെ വൈകാതെ പുറത്തു വരും…….. അവന്റെ ജനനം എന്തിനാണെന്നൊക്കെ……
      ഈ സ്നേഹത്തിനും സപ്പോർട്ടിനും തിരിച്ചും ഒരുപാട് സ്നേഹം തരുവാ…..
      നന്ദി ബ്രോ ❤️

  5. Mashaa kadha kidu ane tto??? anike orupad ishtamayi? waiting for next part mashaa??

    1. ചാണക്യൻ

      @Charu…………
      ചാരുസെ………… ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      ഇഷ്ട്ടമായിയെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…….
      ഒത്തിരി സ്നേഹം കേട്ടോ……
      നന്ദി ചാരൂ ❤️

  6. Vaseekarana mandram nirthiyo ithinu munne vannathanu athu ippo kanunnilla

    1. ചാണക്യൻ

      @Aadhi……….
      വശീകരണം നിർത്തിയിട്ടില്ല ബ്രോ……… എനിക്ക് പനി ആയോണ്ട് എഴുത്ത് മുടങ്ങി പോയതാ………
      ഇപ്പൊ എഴുതി തുടങ്ങിയിട്ടുണ്ട്……
      വൈകാതെ ഇടാം…..
      നന്ദി ❤️

    1. ചാണക്യൻ

      @Akku…………. ❤️

  7. അടിപൊളി പൊളി ബ്രോ സ്റ്റോറി ഒരു സിനിമ കാണുന്ന ഫീലിംഗ് ലഭിക്കുന്നുണ്ട് ഓരോ വരിയും നല്ല വ്യക്തത ലഭിക്കുന്നുണ്ട്
    ഒരു റിക്വസ്റ്റ് അടുത്ത പാർട്ട്‌ കുറച്ചു സ്പീഡ് ആക്കണം

    1. ചാണക്യൻ

      @pk………….
      ഒത്തിരി സന്തോഷം ഉണ്ട് ബ്രോ കഥ വായിച്ചതിന്…….
      സിനിമ കാണുന്ന ഫീൽ കിട്ടി എന്നറിഞ്ഞപ്പോ തന്നെ മനസ് നിറഞ്ഞു……
      അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

    1. ചാണക്യൻ

      @dpk………….
      സ്നേഹം ബ്രോ ❤️

    1. ചാണക്യൻ

      @Mohankumar……. സ്നേഹം ബ്രോ ❤️

  8. ❤️❤️❤️❤️

    1. ചാണക്യൻ

      @Achuz………..
      മുത്തേ ഒത്തിരി സ്നേഹം കേട്ടോ…….. എന്തുണ്ട് വിശേഷം ?❤️

      1. Sugam bro. പനി കുറഞ്ഞോ?? Safe alle

    1. ചാണക്യൻ

      @ST………….. സ്നേഹം ബ്രോ ❤️

  9. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤??

    1. ചാണക്യൻ

      @വിനോദ് കുമാർ ജി……… സ്നേഹം ബ്രോ ❤️

  10. Mridul k Appukkuttan

    ?????
    സൂപ്പർ

    വശീകരണ മന്ത്രം എന്ന് വരും

    1. ചാണക്യൻ

      @mridul k appukkuttan……..
      ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……..
      വശീകരണം 5 ദിവസത്തിനുള്ളിൽ വരും ബ്രോ……
      ഉറപ്പ്……
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  11. ????

    1. ചാണക്യൻ

      @ഡി. കെ……….
      മുത്തേ സ്നേഹം ❤️

  12. Mridul k Appukkuttan

    ?

    1. ചാണക്യൻ

      @mridul k appukkuttan………. സ്നേഹം ബ്രോ ❤️

Comments are closed.