?കഥയിലൂടെ ? 3 [കഥാനായകൻ] 399

എന്ന് പറഞ്ഞു ആ കൂട്ടി ഉള്ളിൽ പോയി. എന്തായാലും അവൻ്റെ പെങ്ങൾ അല്ല എന്ന് മനസ്സിലായിരുന്നു. അമ്മയുടെയും പെങ്ങളുടെ ഫോട്ടോ അവൻ എനിക്ക് കാണിച്ചു തന്നിട്ടുണ്ട്.

“ഡേയ് നൻപ എപ്പടി ഇറിക്കു ടാ”

ജയ് വന്നു കെട്ടിപിടിച്ചപ്പോളാണ് ഞാൻ എൻ്റെ ചിന്തകളിൽ നിന്നും പുറത്ത് വന്നത്.

“സൗക്യമായിറിക്കെ”

മറുപടി പറഞ്ഞു വീട്ടിലേക്ക് നോക്കിയപ്പോൾ ആണ് അവൻ്റെ അമ്മയും പെങ്ങളും പിന്നെ നേരത്തെ കണ്ട ആ പെൺകുട്ടിയും കൂടി പുറത്തേക്ക് വന്നത്.

ജയ് :”അമ്മെ അമ്മക്ക് മനസ്സിലായോ ഇവനെ?”.

ജാനകി :”എനിക്ക് അറിയാതെ ഇരിക്കോ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നുള്ളൂ. ഇവനും എനിക്ക് എൻ്റെ സ്വന്തം മകനെ പോലെ തന്നെ ആണ്.”

ജയ്യൂടെ ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ട് ജാനകിയമ്മ എന്നെ ചേർത്തുപിടിച്ചു. അവൻ്റെ അനിയത്തിയും കൂടെ വന്നു പക്ഷേ ആ പെൺകുട്ടിക്ക് മാത്രം എന്താ നടക്കുന്നത് എന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു.

എന്നെ ചേർത്തുപിടിച്ചു കൊണ്ട് തന്നെ ജാനകിയമ്മ വീടിൻ്റെ ഉള്ളിലേക്ക് കയറ്റി. ഞങ്ങളുടെ പിന്നാലെ ജയ്യും ആവണിയും പിന്നെ ആ കുട്ടിയും ഉണ്ടായിരുന്നു. ഒരു വലിയ ഹാളിലേക്ക് ആണ് ഞാൻ കയറിയത്.

ജാനകി :”മോൻ എപ്പോൾ എത്തി ഇവിടെ? മോനെ പറ്റി ചോദിക്കുമ്പോൾ ഇവൻ എവിടെ ആണ് എന്ന് അറിയില്ല എന്നാണല്ലോ പറയാറുള്ളത്.”

“അമ്മേ ഞാൻ കുറച്ചു നാൾ ഒരു ചെറിയ യാത്രയിൽ ആയിരുന്നു അത് ഇപ്പൊൾ അവസാനിച്ചു. ഇനി കുറച്ചു നാൾ ഇവിടെ ഉണ്ടാകും പിന്നെ തിരിച്ചു നാട്ടിൽ പോയാലോ എന്ന് ഒരു ആലോചനയും ഉണ്ട്.”

ഹാളിലെ സോഫയിൽ ഇരുന്നു കൊണ്ട് ആണ് ജാനകിയമ്മയുടെ ചോദ്യത്തിന് ഉത്തരം നൽകിയത്.

“ആവണിക്ക് എന്നെ മനസ്സിലായില്ല എന്ന് തോന്നുന്നു.”

എന്നെ തന്നെ നോക്കികൊണ്ടിരുന്ന അവൻ്റെ അനിയത്തിയോട് ചോദിച്ചു.

ആവണി :”എനിക്ക് മനസ്സിലായി ഏട്ടാ പക്ഷേ ആദ്യമായി നേരിട്ട് കണ്ടതിൻ്റെ ഒരു എക്‌സൈറ്മെൻ്റ്.”

ജയ്: “ഞാൻ നിനക്ക് ഇവളെ പരിചയപെടുത്തിയില്ലല്ലോ? ഇവള് വൈഷ്ണവി എൻ്റെ വല്യച്ഛൻ്റെ മകൾ ആണ്. ആവണിയുടെ അതെ പ്രായം. ഞങ്ങൾ വിച്ചു എന്ന് വിളിക്കും. വിച്ചു നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എൻ്റെ കേരളത്തിൽ ഉള്ള ഒരു കൂട്ടുകാരനെ പറ്റി?”

ആവണിയുടെ മറുപടിക്ക് ശേഷം എനിക്ക് അവൻ വൈഷ്ണവിയെ പരിചയപെടുത്തി തന്നു.

വൈഷ്ണവി :”അണ്ണനെ പറ്റി ജയ് അണ്ണൻ പറഞ്ഞു കേട്ടിട്ടുണ്ട്.”

വൈഷ്ണവി ശബ്ദം നേരത്തെ പോലെ അല്ല എനിക്ക് ഈ തവണ തോന്നിയത് വളരെ നേർത്തത് ആയിരുന്നു.

ജാനകി: “മോളെ ആവണി നി അണ്ണന് കുടിക്കാൻ ചായ എടുക്കു അതോ മോനെ വെള്ളം മതിയോ.”

“എന്തായാലും കുഴപ്പമില്ല അമ്മെ.”

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.