?കഥയിലൂടെ ? 3 [കഥാനായകൻ] 399

ജാനകിയമ്മ പറഞ്ഞതോടെ ആവണിയും വൈഷ്ണവിയും അകത്തേക്ക് പോയി.

ജയ്: “നി ഇനി എത്ര നാൾ ഇവിടെ കാണും പിന്നെ നാട്ടിൽ തിരിച്ചു പോകുന്ന കാര്യം പറഞ്ഞല്ലോ. സത്യമാണോ നി തിരിച്ചു പോകുമോ.”

ഞാൻ നാട്ടിൽ പോകാൻ താല്പര്യം കാണിച്ചപ്പോൾ തന്നെ അവന് വലിയ സന്തോഷം ആയി.

“ഏകദേശം ഒരു മാസത്തോളം ഞാൻ ഇവിടെ തന്നെ കാണും ഹോട്ടലിൽ സ്റ്റേ നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ നാട്ടിൽ പോകാൻ വലിയ താല്പര്യം ഇല്ല പക്ഷേ പോകണം എന്ന് മനസ്സ് പറയുന്നു. അത്കൊണ്ട് ഇവിടെ നിന്നും തിരിച്ചു അങ്ങോട്ടേക്ക് ആക്കാം എന്ന് വിചാരിക്കുന്നു.”

ജാനകി :”മോൻ എന്തിനാ ഹോട്ടലിൽ ഒക്കെ പോയി താമസിക്കുന്നത്. മോൻ്റെ വീട് തന്നെ അല്ലേ ഇതും മോൻ ഞങ്ങളെ അന്യന്മാരായിട്ടാണോ കാണുന്നത്?”

എൻ്റെ മറുപടിക്ക്, ഞാൻ ഹോട്ടലിൽ നിൽക്കുന്നതിൽ ഉള്ള വിഷമം ജാനകിയമ്മ കാണിക്കാതെ ഇരുന്നില്ല. അപ്പോഴേക്കും ചായ ആയി ആവരും എത്തി.

“അമ്മേ അത് ഞാൻ കുറച്ചു നാൾ ആയിട്ട് ഇങ്ങനെ ആണ്. അതുകൊണ്ട് പറഞ്ഞതാണ് നിങ്ങളെ എന്നല്ല ഇപ്പൊൾ ആരെയും ബുദ്ധിമുട്ടിക്കാതെ ഇരിക്കുക എന്നാണ് ഇപ്പോഴത്തെ ലക്ഷ്യം.”

ജയ്: “അവൻ അങ്ങനെ ഒക്കെ പറയും അമ്മെ. അതൊന്നും കാര്യമാക്കണ്ട അവൻ നമ്മുടെ വീട്ടിൽ നമ്മുടെ കൂടെ കാണും. ഞാൻ ഇപ്പൊൾ അവൻ്റെ കൂടെ പോയി റൂം ഒഴിഞ്ഞു ലഗ്വേജ് ആയിട്ട് വരാം.”

“ടാ അത് വേണ്ട ഞാൻ ഇവിടെ നിന്നാൽ… അത് ശരി ആകില്ല.”

അവർ എന്നെ ഇവിടെ നിർത്താൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും എനിക്ക് എന്തോ ഒരു വിഷമം തോന്നി.

ആവണി: “ഏട്ടാ വേറെ ആരുടെയും വീട്ടിൽ അല്ലല്ലോ നമ്മുടെ തന്നെ അല്ലേ.”

ജാനകി :”ജയ് നി പറഞ്ഞപോലെ വേഗം പോയി റൂം ഒഴിഞ്ഞു അവൻ്റെ ലാഗ്വേജും കൊണ്ട് വാ.”

ഇനി എന്തായാലും അവർ എന്നെ വിടില്ല എന്ന് മനസ്സിലായത് കൊണ്ട് ഞാൻ സമ്മതിക്കേണ്ടി വന്നു.

“ശരി ഞാൻ നിൽക്കാം ജയ് നമ്മുക്ക് കുറച്ചു സ്ഥലത്തും കൂടി പോകാൻ ഉണ്ട്.”

ജാനകി: “എന്നാ നിങ്ങള് സമയം കളയാതെ വേഗം പോയിട്ട് വാ.”

ഞാൻ അവിടെ നിൽക്കാം എന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും സന്തോഷം ആയി. അപ്പൊൾ തന്നെ ഞാനും ജയ്യും കൂടി അവൻ്റെ ബൈക്കിൽ ഞങ്ങൾ ഹോട്ടലിലേക്ക് ഇറങ്ങി.

********************************************************************

അവർ വീട്ടിൽ നിന്നും ഇറങ്ങിയത് നോക്കി നിന്ന ശേഷം ജാനകിയമ്മ അവരുടെ പണികളിലേക്ക് കടന്നു ആവണി അവരെ സഹായിക്കാൻ കൂടി പക്ഷേ വൈഷ്ണവി അവളുടെ മുറിയിൽ കയറി കണ്ണാടിയുടെ മുൻപിൽ നിന്നും അവളുടെ ചിന്തകളിലേക്ക് മുഴുകി.

10 Comments

    1. കഥാനായകൻ

      ♥️

  1. Ente doctorooti evidunna vaayikkan kazhiyuka ithil kaanunillalo

    1. കഥാനായകൻ

      അത് PL ല് ഉണ്ട് search ചെയ്‌താൽ മതി.

  2. ❤❤❤❤❤❤

    1. കഥാനായകൻ

      ♥️

  3. Superb ?..

    1. കഥാനായകൻ

      ♥️

  4. ? നിതീഷേട്ടൻ ?

    Nice ☺️

    1. കഥാനായകൻ

      ♥️

Comments are closed.