പാർവതി അത്,
ശിവ നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും, അതിൽ ഞാൻ കുറ്റം പറയുന്നുമില്ല. ഒന്ന് ഞാൻ പറയാം ശിവ, പൂർണ്ണമനസ്സോടെ നിനക്ക് എന്നാണോ എന്നെ ഒരു ഭാര്യയായി കാണാൻ കഴിയുന്നത് അന്ന് ആ അവകാശത്തോടെ എന്നോട് സംസാരിക്കാം, എന്നാൽ അതുവരെ ഒരു സുഹൃത്തായി എങ്കിലും എന്നെ കണ്ടു കൂടെ.
പാർവതി ഞാൻ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല, നീ പറഞ്ഞത് സത്യമാണ് , നിൻ്റെശബ്ദം കേൾക്കാൻ തോന്നിയപ്പോൾ ഞാൻ വിളിച്ചതാണ്, പക്ഷേ ഇതുവരെ ഞാനങ്ങനെ നിന്നെ വിളിച്ചിട്ടില്ല, പെട്ടെന്നൊരു സുപ്രഭാതത്തിൽ വിളിക്കുമ്പോൾ നീ അത് എങ്ങനെ എടുക്കും എന്ന് ചിന്തിച്ചപ്പോൾ ഞാനറിയാതെ..
ശിവ ഓരോ നിമിഷവും എന്നെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്, ഏതു സമയവും നിന്നോടൊപ്പം നിൽക്കാൻ, നിന്നോട് സംസാരിക്കാൻ എനിക്ക് ആഗ്രഹം ഉണ്ട്, നീയൊന്നു എന്നോട് സംസാരിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വിങ്ങുകയായിരുന്നു,
എനിക്കാണ് തെറ്റുപറ്റിയത്, നീ അത് ക്ഷമിച്ചേക്ക്.
ശിവ നീ ഇങ്ങനെ കുറ്റങ്ങൾ സ്വയം ഏറ്റു പറയണ്ട, ഞാനും തെറ്റുകൾ ചെയ്തിട്ടില്ലേ. നീ എന്നിൽ നിന്നും അകലാൻ ശ്രമിച്ചപ്പോൾ വാശി കാണിച്ച് , ഞാൻ ചെയ്തു കൂട്ടിയതിൻ്റെ ഫലമല്ലേ, നീയും അമ്മയും തമ്മിൽ,
നീ അത് ഒരു കുറ്റമായി കാണേണ്ട പാർവതി, അങ്ങനെയൊക്കെ നടക്കണമെന്ന് വിധിയുണ്ട്, അതാണ് സംഭവിച്ചത്.
ഇനി അങ്ങനെ പറഞ്ഞാൽ മതിയല്ലോ,
അവൾ സ്വയം കുറ്റപ്പെടുത്തുന്നത് പോലും എനിക്കിപ്പോൾ താങ്ങാൻ സാധിക്കുന്നില്ല, അതു കൊണ്ടു തന്നെയാവാം ആ സംസാരം അവസാനിപ്പിക്കുവാൻ ഞാനും തീരുമാനിച്ചു.
പാർവ്വതി, നിന്നെ ഞാൻ പിന്നെ വിളിക്കാം, ഇവിടെ കുറച്ചു തിരക്കുകൾ ഉണ്ട്
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു