സന്തോഷത്തോടെയാണ്, അന്ന് ഞാൻ ഓഫീസിലേക്ക് പോയത്., എന്റെ ജീവന്റെ പാതിയായ പാർവതി, ഞാൻ കഴിച്ച ഭക്ഷണത്തിൻ്റെ ബാക്കി കഴിക്കുന്നത്, മനസ്സിന് പകർന്ന സന്തോഷം അതു വളരെ ഏറെ ആയിരുന്നു.
ഓഫീസിൽ പണിയെടുക്കുമ്പോൾ, അവളുടെ ശബ്ദം കേൾക്കുവാൻ ആയി മനസ്സിൽ മോഹം ഉണരുന്നത്. ഫോണെടുത്തു, ഞാൻ പാർവതിയുടെ നമ്പറിലേക്ക് കോൾ ചെയ്തു. ആദ്യ റിങ്ങ് മുഴങ്ങിയപ്പോൾ തന്നെ, എന്തോ ഞാനാ കോൾ കട്ട് ചെയ്തു.
എനിക്ക് ഒത്തിരി ഇഷ്ടമാണ് പാർവതിയെ, ചിലപ്പോഴൊക്കെയായി ഞാൻ ചെയ്ത തെറ്റുകൾ, എന്നെ വേട്ടയാടുന്നു. അതൊക്കെ തന്നെയാവാം എന്നെയും അവളെയും വേർതിരിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു ആത്മബന്ധം അതു ഞങ്ങൾക്കിടയിൽ ഉണ്ട്. ജന്മാന്തരങ്ങൾ ആയുള്ള ഒരു പവിത്ര ബന്ധം.
ആ സമയം എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു, ഡിസ്പ്ലേയിൽ പർവതിയുടെ പേര് തെളിഞ്ഞു കാണാം. ഒരു നിമിഷം എനിക്ക് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ. മനസു നിറയെ സന്തോഷം, കോൾ എടുക്കണോ ,വേണ്ടയോ എന്ന് മനസ്സിൽ പല ആവർത്തി ചോദിച്ചു, അവളെ കൂടുതൽ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി, ഞാനാ ഫോണെടുത്തു.
ശിവ…
എന്താ പാർവതി,
നീ എന്തിനാ വിളിച്ചത്.
ഓ…അത് അറിയാതെ വന്നു പോയതാ..
എന്തിനാ ശിവ, ഇങ്ങനെ കള്ളം പറയുന്നത്.
പാർവതി,ഞാൻ കള്ളം പറഞ്ഞതല്ല.
ശിവ നിനക്ക് എന്നോട് സംസാരിക്കാൻ തോന്നിയിട്ടാണ് നീ വിളിച്ചത് എന്ന് എനിക്കറിയാം, പക്ഷേ നിന്റെ മനസ്സ് അനുവദിക്കുന്നുമില്ല. അല്ലേ…
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു