?LoVe & WaR 5?[ പ്രണയരാജ] 479

ഇരുവരും ഇരുവശത്തേക്കും തിരിഞ്ഞു കിടന്നതും അവരുടെ കണ്ണുകൾ തമ്മിലുടക്കി. പരസ്പരം മുഖാമുഖം നോക്കി അവരാ കട്ടിലിൽ കിടക്കുകയായിരുന്നു,

 

പ്രണയിക്കുന്ന മനസ്സുകൾക്കിടയിൽ എന്തു തന്നെ വന്നാലും പ്രണയമെന്ന കാന്തിക വലയത്തിൽ നിന്നും അകന്നു പോവാൻ അവർക്കാവില്ല.  ആ കാന്തികശക്തി അവരെ പരസ്പരംഅടുപ്പിച്ചു  കൊണ്ടിരിക്കും.

 

കണ്ണിൽ കണ്ണിൽ നോക്കി, കഥകൾ പറഞ്ഞു. നിദ്രയുടെ മടിത്തട്ടിലേക്ക് എപ്പോൾ വഴുതിവീണു എന്ന് അവർക്കറിയില്ല

 

?????

 

രാവിലെ വൈകിയാണ് ശിവ ഉണർന്നത്, മിഴികൾ തുറന്നതും, അവൻ കാണുന്നത് തനിക്ക് അരികിൽ കിടക്കുന്ന പാർവ്വതിയെ ആണ്, അവളുടെ ഇടംകൈ തന്റെ നെഞ്ചിലാണ്.

 

ക്ലോക്കിലെ സമയം നോക്കിയപ്പോൾ 7. 30 ആയിരിക്കുന്നു, എന്നും അതിരാവിലെ ഉണരുന്ന പാർവതി നേരം വെളുത്തത് അറിഞ്ഞിട്ടില്ല, അതിനർത്ഥം മുഖാമുഖം നോക്കിയിരുന്നു ആദ്യം ഉറങ്ങിപ്പോയത് താനാണ്, അവൾ പിന്നെയും വൈകിയാണ് കിടന്നത്.

 

കിടന്നുറങ്ങുന്ന പാർവ്വതിയെ തന്നെ അവൻ  നോക്കി കിടന്നു, അവളെ  ഉണർത്താൻഅവൻ  ആഗ്രഹിച്ചിരുന്നില്ല, ഉറങ്ങിക്കിടക്കുന്ന അവൾക്കു മുന്നേ അവന്റെ കുറ്റബോധം അവനെ വേട്ടയാടാൻ മറക്കുന്നു, അവളുടെ  ആ മിഴികളെ നേരിടാനാണ് അവൻ പാടുപെടുന്നത്, കാരണം ആ  മിഴികളിൽ തുളുമ്പുന്ന പ്രണയം തന്നെ.

 

മോളേ പാർവതി..

 

വാതിൽ മുട്ടി കൊണ്ട് അമ്മ വിളിക്കുന്നത് കേട്ടതും , ഞാൻ മിഴികൾ അടച്ചു കിടന്നു , എനിക്കറിയാം ഞാൻ നേരത്തെ ഉണർന്നത് അവൾ അറിഞ്ഞാൽ അതും പറഞ്ഞ് കണ്ണീരൊഴുക്കാനും  അവൾ മടിക്കില്ല

 

ഭർത്താവ് ഉണരും മുന്നേ കുളിച്ച്, ഭർത്താവിനുള്ള ചൂട് ചായയുമായി മുറിയിലേക്ക് കടന്നു വരുന്ന ഒരു ഉത്തമ ഭാര്യ അതാണ്  അവൾ, എന്നാൽ ഇന്ന് അവൾക്ക് മുന്നേ ഞാൻ ഉണർന്നിരിക്കുന്നു, സ്വയം പഴി ചാരുവാൻ കിട്ടുന്ന അവസരങ്ങൾഅവൾ  ഒഴിവാക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവൾ  ഉണരുന്നതിനു  മുന്നേ ഞാൻ എന്റെ മിഴികൾ  അടച്ചു പിടിച്ചത്.

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.