?LoVe & WaR 5?[ പ്രണയരാജ] 479

എന്തോ ഓർമ്മ വന്നത് പോലെ ഇരുവരും പെട്ടെന്നു തന്നെ വേറിട്ടു, ഇരുവർക്കും പരസ്പരം മുഖാമുഖം നോക്കുവാൻ സാധിക്കുന്നു ഉണ്ടായിരുന്നില്ല, നാണത്താൽ ചുവന്ന പാർവതിയുടെ വദനം കൂടുതൽ സുന്ദരമായത് അവൻ ശ്രദ്ധിച്ചിരുന്നു, അവന്റെ അധരങ്ങൾ എന്തിനോ വേണ്ടി വിറ  കൊള്ളുന്നത് അവളും ശ്രദ്ധിച്ചിരുന്നു.

 

പാർവ്വതി വേഗം പായ വിരിച്ചിരിക്കുന്ന സൈഡിലേക്ക് കിടക്കാൻ പോയതും, ശിവ അവളെ  വിളിച്ചു.

 

പർവതി..

 

എന്താ.. ശിവ,

 

നീ കട്ടിലിൽ തന്നെ കിടന്നോ..

 

അത് വേണ്ട ശിവ, ഞാൻ നിലത്തു കിടന്നോളാം, എനിക്ക് ശീലമാണ്, നിന്നെ നിലത്തു  കിടക്കാൻ ഞാൻ അനുവദിക്കില്ല.

 

അവളുടെ വാക്കുകൾ കേട്ട അവന്റെ മുഖത്ത് ഒരു  പുഞ്ചിരിയാണ് വിടർന്നത്.

 

എന്താ ശിവ പരിഹരിക്കുകയാണോ..?

 

ഒരിക്കലുമല്ല പാർവതി, നിന്നോട് എന്റെ ഒപ്പം ബെഡിൽ കിടക്കുവാൻ ആണ് ഞാൻ പറഞ്ഞത്.

 

അവൻ പറഞ്ഞ ആ വാക്ക്, മിഥ്യയോ അതോ സത്യമോ,ഒന്നും തിരിച്ചറിയാനാവാതെ ശ്വാസം പോലും നിലച്ചു പോയ  അവസ്ഥയിൽ അവൾ അവനെ തന്നെ നോക്കി നിന്നു.

 

നിന്നോടാ… ഞാൻ പറഞ്ഞത്, വന്ന് കിടക്കാൻ..

 

പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തോടെ അവൾ എഴുന്നേറ്റു, മന്ദം മന്ദം നടന്നു കൊണ്ടവൾ കട്ടിലിന്  അരികിലെത്തി, പതിയെ ഒരു ഓരം ചേർന്നവൾ കിടന്നു, മറുവശത്ത് ഓരം ചേർന്നു തന്നെ ശിവയും കിടന്നു.

 

Updated: January 6, 2021 — 6:16 pm

31 Comments

  1. ponno feeel adichu

  2. എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു

Comments are closed.