എന്തിനാടി നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്. മറുത്തൊന്നും ആഗ്രഹിക്കാതെ, നീ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു കൊല്ലുകയാണ്.
പാർവതി എനിക്ക് കുറച്ചു സമയം കൂടി നീ.. തരണം , കാരണം എന്റെ മനസ്സിലെ കുറ്റബോധത്തോടെ ഇറക്കി വെക്കാൻ എനിക്ക് ആ സമയം ആവശ്യമാണ്.
ഒരു കുറ്റബോധം ഇറക്കാൻ അവൾ ജീവനോടെ ഇല്ലെന്ന സത്യം അറിയേണ്ടി വന്നു നിനക്ക്, ഈ കുറ്റബോധം ഇല്ലാതാക്കാൻ എന്റെ ജീവൻ പകരം വെക്കാനും ഞാനും തയ്യാറാണ്.
അവളത് പറഞ്ഞതും, അവൻ അറിയാതെ അവളുടെ ചുണ്ടുകൾക്ക് കുറുകെ അവന്റെ കൈപ്പത്തി പതിഞ്ഞിരുന്നു.
അരുത് അങ്ങനെ പറയരുത്, എനിക്ക് ജീവിക്കണം നി ന്റെ കൂടെ, നമ്മുടേതു മാത്രമായ ഒരു ലോകം മെനയണം, ഒത്തിരി ആഗ്രഹങ്ങളുണ്ട് പാർവതി എനിക്ക്.
നീയാണ് ഇത്രയും നാൾ നമ്മൾ ഒരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടത്, എന്നാൽ ഇന്ന് ഞാനും ആ സ്വപ്നം കാണുന്നു.
എന്റെ മനസ്സ് അശുദ്ധമാണ്, അതു ശുദ്ധം ആകാനുള്ള ഒരു തപസ്സിൽ ആണ് ഞാൻ. അതുവരെ എനിക്ക് കുറച്ചു സമയങ്ങൾ ആവശ്യമാണ്, ആ ഒരു സമയം ആണ് ഞാൻ നിന്നോട് അപേക്ഷിക്കുന്നത്.
ശിവ ഈ ജന്മം മുഴുവൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ തയ്യാറായി കൊണ്ടാണ്, ഇഷ്ടമല്ല എന്ന് പറഞ്ഞിട്ട് കൂടി നിന്നെക്കൊണ്ട് എന്റെ കഴുത്തിൽ ഞാൻ താലി കെട്ടിച്ചത്, ആ എനിക്ക് നിനക്കു വേണ്ടി കാത്തിരിക്കുന്ന കാത്തിരിപ്പുകൾ വേദനാജനകം അല്ല, മറിച്ച് സുഖദായകമായ നിമിഷങ്ങൾ ആണ് .
പാർവതി..
ഒരു നിമിഷം ഇരുവരും എല്ലാം മറന്നു പരസ്പരം വാരിപ്പുണർന്നു, പ്രണയ വർഷം പെയ്തിറങ്ങുന്ന രാത്രിയിൽ, ചൂട് പറ്റി കിടന്നുറങ്ങുന്ന ഇണക്കുരുവികളെ പോലെ സകലവും മറന്നു,ഒരു മെയ്യായ് നിമിഷങ്ങളോളം അവർ നിന്നുപോയി.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു