ഒരു നിമിഷം അവൻ അറിയാതെ അവന്റെ കൈകൾ അവളുടെ ചുമലിൽ പതിഞ്ഞു. ആ സ്പർശനം അതവൾ ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ കൈകളിൽ ഇറക്കി പുണർന്നു കൊണ്ട് അവൾ പൊട്ടി കരയുവാൻ തുടങ്ങിയത്.
പാർവതി, നീ എന്നോട് ക്ഷമിക്കണം.
ശിവ, അരുത് അങ്ങനെ പറയരുത്.
പാർവതി എനിക്ക് നിന്നെ ഇഷ്ടമാണ്. എന്റെ ജീവനേക്കാൾ ഏറെ. പക്ഷേ, ആ സ്നേഹം പ്രകടിപ്പിക്കുവാൻ എനിക്കിപ്പോൾ ആവില്ല.
കുറ്റബോധം എന്നെ വേട്ടയാടുന്നു, ഞാൻ ചെയ്ത പാപങ്ങളുടെ ഫലം.
ശിവ, എന്നോട് ചെയ്തതിൽ ഒന്നിനും ഞാൻ പരാതി പറഞ്ഞിട്ടില്ല, പിന്നെ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിച്ചു കൂട്ടുന്നത്.
നിനക്കു പരാതിയില്ല പാർവതി, അതെനിക്കറിയാം, പക്ഷേ ചെയ്ത തെറ്റുകൾ തെറ്റുകളല്ലാതെ ആവുന്നില്ലല്ലോ..?
അതു ശിവ, നമുക്ക് മുന്നിൽ ഒരു ജീവിതമേ.. ഉള്ളൂ. അത് എന്തിനാ… ഇങ്ങനെ വെറുതെ.
നീ പറയുന്നതു പോലെയല്ല പാർവതി, ഒരു നിമിഷം നിന്നെ കാണാതിരിക്കാൻ ഇപ്പൊ എനിക്ക് ആവില്ല. അതുപോലെ തന്നെ ഒരു നിമിഷം പോലും നിന്നെ മാറോടണച്ചു പിടിക്കാൻ എനിക്കാവുന്നുമില്ല.
ഇപ്പോഴും നിന്റെ ഈ മിഴികൾ ഈറൻ അണിയുമ്പോൾ, എന്റെ ചങ്കിനകത്ത് ആണ് വേദനയുണ്ടാകുന്നത്.
പക്ഷേ നിർഭാഗ്യവശാൽ ഈ കണ്ണുനീർ തുടയ്ക്കാൻ എനിക്കാവുന്നില്ല.
ശിവ, പ്ലീസ് നീ.. കരയരുത്.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു