അതെ ശിവ, എനിക്ക് എന്നെയാണ് പേടി, ഗ്രൗണ്ടിൽ വെച്ച്, ഞാനും അത് ആഗ്രഹിച്ചിരുന്നു, അതു പോലെ ബൈക്കിൽ വരുമ്പോൾ, എന്റെ മനസ്സ് പിടയുകയായിരുന്നു, നീയെന്നു വാരിപ്പുണർന്നു ഇരിക്കാൻ പക്ഷേ..
എന്താ… പാർവ്വതി,
ഒന്നും ആഗ്രഹിക്കാൻ അർഹതയില്ലാത്ത അനാഥയാണ് ഞാൻ, എന്റെ ഈ കൊച്ച് ആഗ്രഹങ്ങൾ സാധിച്ചാൽ, ചിലപ്പോൾ ഞാൻ എന്നെ മറന്നു പോകും , എന്നിട്ട് ഞാൻ തന്നെ നിനക്ക്, എന്നെ സമർപ്പിച്ചു പോകും.
നീ.. എന്നെ അങ്ങനെയാണോ കണ്ടത്, കാര്യം കഴിഞ്ഞു ഉപേക്ഷിച്ചിട്ട് പോകുന്ന… ഛെ.
അല്ല ശിവ, ഞാൻ അങ്ങനെയല്ല പറഞ്ഞത്, ശിവക്ക് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം, അത് എത്രത്തോളം സത്യസന്ധമാണ് എന്നും എനിക്കറിയാം, പക്ഷെ ശിവ, ഒരു അനാഥയെ സ്വീകരിക്കുവാൻ. ശിവയുടെ വീട്ടുകാർക്ക് കഴിഞ്ഞില്ല അല്ലെങ്കിൽ,
അത് ഞാൻ സമ്മതിപ്പിച്ചോളാം.. പാർവതി,
നിനക്ക് അതിനായി പറ്റിയില്ലായെങ്കിൽ, അതിന കുറിച്ച് ചിന്തിച്ചിട്ടുണ്ടോ…? നീ…
അതിനായില്ലെങ്കിൽ ഞാൻ, ഞാൻ നിന്നെ ഉപേക്ഷിച്ചിട്ട് പോകില്ല.
അതെനിക്കറിയാം ശിവ, പക്ഷേ എന്റെ പ്രണയം കാരണം നീ, വീട്ടിൽ നിന്ന് പുറത്താവാൻ ഇടയാവരുത്, അതു ഞാൻ സമ്മതിക്കില്ല. എല്ലാവരും ഉണ്ടായിട്ടും നീ അനാഥൻ ആകരുത്, അനാഥത്വത്തിൻ്റെ, കയ്പ്പുനീര് അറിഞ്ഞവൾ ആണ് ഞാൻ
നീ… എന്തൊക്കെയാണ് പറയുന്നത് പാർവതി,
ശിവാ, നിന്റെ വീട്ടുകാർ സമ്മതിച്ച് കഴിഞ്ഞാൽ, ഒരു വിവാഹം ഞാൻ സ്വപ്നം കാണുന്നുണ്ട്, അത് നടന്നില്ല എങ്കിൽ
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു