നിനക്കറിയുമോ…? നീ.. ഇവിടെ നിന്നും പോയതിനു ശേഷം, ഞാനറിഞ്ഞിരുന്നു അവൾ ജീവനോടെ ഇല്ല എന്ന സത്യം. അമ്മയാണ് ഞാൻ കുറ്റപ്പെടുത്തിയത്, ഇത്രയും നാൾ നിന്നോട് ഈ രഹസ്യം മറച്ചു വെച്ചതിന്.
നീ.. തിരിച്ചു വന്നപ്പോൾ, എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്രതീക്ഷകൾ എത്രത്തോളം ആയിരുന്നു, എന്ന് നിനക്ക് അറിയില്ല.
പക്ഷേ നീ ചെയ്തോ, ഇന്നുവരെ എന്നോട് കാണിക്കാത്ത എത്ര മോശമായ പെരുമാറ്റം. ഇതിൽ നിന്നെല്ലാം ഞാനെന്താ… മനസ്സിലാക്കേണ്ടത്..?
നിന്റെ മനസ്സിൽ എനിക്ക് ഒരു സ്ഥാനവുമില്ലെന്ന് ആ ഒരു പെരുമാറ്റത്തിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. എന്റെ മുഖം കാണുന്നത് പോലും നിനക്ക് വിഷമം ഉണ്ടാക്കരുത് എന്ന് കരുതി, എന്റെ വേദനകൾ സ്വയം ഉള്ളിൽ കുഴിച്ചുമൂടി കൊണ്ട്, ഞാൻ ഈ വീടിന്റെ പടി ഇറങ്ങാം എന്നു തീരുമാനിച്ചത്.
അപ്പോൾ നീ പറയുന്നു, നിന്നെ വിട്ടു പോയാൽ എനിക്ക്, സന്തോഷത്തോടെ ജീവിക്കാമെന്ന്.
പാർവതി…
പ്ലീസ് ശിവ, നിനക്ക് ഒരിക്കലും എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല, നീ എന്താ കരുതിയത് നിന്നെ വിട്ടു പോയാൽ, എന്റെ ജീവിതത്തിൽ മറ്റൊരാൾ കടന്നുവരും എന്നോ..? എങ്കിൽ നിനക്ക് തെറ്റി.
ഒരമ്മ ആവണം എന്ന ആഗ്രഹം എന്നിൽ മായാതെ കിടക്കുന്നുണ്ട്. നീ പോകും മുന്നേ ഞാൻ ചോദിച്ചിരുന്നു,എനിക്കൊരു കുഞ്ഞിനെ തരുവാൻ ആകുമോ എന്ന്.
നീയത് നിരസിച്ചിരുന്നെങ്കിൽ, എന്റെ ആ ആഗ്രഹവും ഞാൻ ത്യജിച്ചേനെ. നിന്നെക്കാൾ വലിയ ഒരാഗ്രഹം ഈ പാർവ്വതിക്ക് ഇല്ല.
അവൾ വീണ്ടും പൊട്ടിക്കരയുകയായിരുന്നു. അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അവനും അറിയില്ല.അവന്റെ അവസ്ഥയും മറ്റൊരുതരത്തിൽ വിഷാദം തന്നെയായിരുന്നു. ഉള്ളിൽ അവളോട് നിറഞ്ഞു വന്ന പ്രണയം, ഒപ്പം ചെയ്തുപോയ തെറ്റുകളെ ഓർത്തുള്ള കുറ്റബോധം വേട്ടയാടുമ്പോൾ ആ പ്രണയം പ്രകടിപ്പിക്കുവാനും അവന് സാധിക്കുന്നില്ല.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു