ഞാൻ പാർവ്വതിയെ ഒന്ന് സൂക്ഷിച്ചു നോക്കി, ആതിര പറഞ്ഞത് ശരിയാണ്, അൾ മുല്ലപ്പൂ ചൂടിയിട്ടില്ല.
ഇല്ല, ആതിര..
പാർവ്വതി, നീയെന്താ മുല്ലപ്പൂ ചൂടായത്…
അതിനു മറുപടി തന്നത് ആതിരയാണ്.
എന്റെ ശിവ, അവൾക്ക് ഒരാഗ്രഹം, മുല്ലപ്പൂ നീ വാങ്ങി കൊടുക്കണം എന്നൊരു പൂതി. അതാ അവൾ മുല്ലപ്പൂ ചൂടാതെ വന്നത്.
അവളത് പറഞ്ഞതും ഞാൻ പാർവതിയെ നോക്കി, നാണം കൊണ്ട് മുഖം താഴ്ത്തി നിൽക്കുകയായിരുന്നു അവൾ, എനിക്ക് മറ്റൊന്നും ചിന്തിക്കാൻ കഴിഞ്ഞില്ല, അവളുടെ കയ്യും പിടിച്ച്, ഞാൻ നേരെ ബൈക്ക് ലക്ഷ്യമാക്കി നടന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തതും , മടിച്ചു നിൽക്കുന്ന പർവ്വതിയോട് ഞാൻ പറഞ്ഞു.
ഉം…. കേറ്,
ശിവ…
പാർവ്വതി, നിന്നോട് കേറാനാ പറഞ്ഞത്.
പിന്നെ ഒന്നും പറയാതെ അവൾ വേഗം, ബൈക്കിൽ കയറിയിരുന്നു, ഞാൻ ബൈക്ക് മുന്നോട്ടേക്ക് എടുത്തു , കോളേജിലേക്ക് വരുന്നതിനു മുമ്പ് ഉണ്ടായിരുന്ന എൻ്റെ സ്വപ്നം പൂവണിയുന്നതും മനസ്സിൽ കണ്ടു ഞാൻ ഇരുന്നു, എന്നാൽ പാർവതി എന്റെ ദേഹത്ത് തൊടാതെ ഇരുന്നത് , എന്നിൽ വേദനയോസും ഉണർത്തിയില്ല, പക്ഷേ അതെന്നെ കൂടുതൽ ചിന്തിക്കുകയാണ് ചെയ്തത്, അവളിൽ ഒളിഞ്ഞു കിടക്കുന്ന ആ ഭയത്തെ എത്രയും പെട്ടെന്ന് ഇല്ലാതാക്കണമെന്ന ചിന്ത എന്നിൽ ഉണർന്നു.
ഒരു പൂ കടയുടെ മുന്നിൽ, ബൈക്ക് നിർത്തി, എട്ടു മുഴം പൂ ഞാൻ വാങ്ങി, ഉടനെ, അവള് പൂ ഞാൻ ചൂടിക്കൊടുക്കുവാനായി, തിരിഞ്ഞു നിന്നു. എന്നാൽ പൂ ചൂടാത്ത ഞാൻ, അത് ബൈക്കിനു മുന്നിൽ വച്ച് വേഗം വണ്ടി സ്റ്റാർട്ട് ചെയ്തു. അവൾ ഒരു അമ്പരപ്പോടെ എന്നെ തന്നെ നോക്കി നിന്നു.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു