പാർവ്വതി ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല, നിൻ്റെ സാഹചര്യം, അതാണ് നിൻ്റെ ഭയത്തിന് കാരണം , അത് എനിക്ക് മനസ്സിലാകും,
പക്ഷേ…. ശിവാ…
പാർവതി, എനിക്ക് നിന്നെ ഇഷ്ടമാണ്, വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്, അതു കൊണ്ടു തന്നെ എനിക്ക് ഇത്തരം കാര്യങ്ങളിൽ പിടിവാശികൾ ഇല്ല, കാരണം ഒരിക്കൽ നീ എന്റെ സ്വന്തം ആകും, അതെനിക്ക് ഉറപ്പാണ്, അന്ന് നിന്റെ മിഴികളിലെ ഈ ടയം കാണില്ല, അത് എനിക്കുറപ്പുണ്ട്.
ഞാൻ അതു പറഞ്ഞപ്പോഴേക്കും അവളെന്നെ കെട്ടിപ്പിടിച്ച് നിന്നു.
എതിരെ വന്ന ലോറി ഹോൺ മുഴക്കിയതും, ഞാ വണ്ടി ഇടത്തോട്ട് ഓടിച്ച്, ഒരുവിധത്തിൽ അപകടമൊന്നും കൂടാതെ റോഡിനരികിൽ നിർത്തിയ ശേഷം കുറച്ചു നേരം ദീർഘശ്വാസം എടുത്തു.
ചിന്തകൾ കാട് കയറിയ സമയത്ത്, ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നും മാറിയിരുന്നു, വലിയ ഒരു അപകടത്തിൽ നിന്നാണ് ഞാൻ രക്ഷപ്പെട്ടത്, എല്ലാം അവളുടെ പ്രാർത്ഥന മാത്രം, എനിക്ക് എന്തെങ്കിലും പറ്റുന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോ ചിന്തിക്കാൻ തന്നെ ഭയമാണ്, എനിക്ക് എന്തെങ്കിലും പറ്റിയാൽ പാർവതി,
————————
അന്ന് ഞാൻ പറഞ്ഞ വാക്കുകൾ എല്ലാം ശരിയായിരുന്നു, ഇന്ന് ഇവൾ എന്റെ സ്വന്തമാണ്, അവളുടെ മിഴികളിൽ ഭയത്തിൻ്റെ ആവശ്യമില്ല, പക്ഷേ, ഇന്നും, അന്ന് ഞാൻ കണ്ട സ്വപ്നങ്ങൾ പൂവണിഞ്ഞിട്ടില്ല.
ഞാൻ കാറിൽ നിന്നും പുറത്തിറങ്ങി, അടുത്തു കണ്ട ആൽമരച്ചോട്ടിൽ കുറച്ച് നേരം ഇരുന്നു, ആൽമരച്ചുവട്ടിലെ തണലിൽ, ശുദ്ധമായ ശ്വസിച്ചു കൊണ്ട്, ഞാൻ വീണ്ടും ആ പഴയ ഓർമ്മകളിലേക്ക് തന്നെ ചേക്കേറി.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു