സത്യത്തിൽ ആ സമയത്ത് എന്റെ ചിന്തകൾ, തന്നെ കുറ്റപ്പെടുത്തുകയായിരുന്നു, അനാഥയായ ഒരു പെൺകുട്ടി, അവൾ എന്നെ പ്രണയിക്കുന്നുണ്ട് , എന്നാലും അവളുടെ ഉള്ളിൽ ഇപ്പോഴും ഭയമാണ്, നാളെ ഒരിക്കൽ… ശരിയാണ്, അവളെയും കുറ്റം പറയാൻ കഴിയില്ല. എന്ന് അവൾക്ക് എന്നിൽ പൂർണ്ണമായി വിശ്വാസം വരുന്നോ , എന്ന് അവൾ സ്വയം തയ്യാറാകുന്നോ , അന്നുമാത്രം ഞാൻ ആ അwരങ്ങൾ കവർന്നെടുക്കൂ…, അതു ഞാൻ ഉറപ്പിച്ചെടുത്ത ഒരു തീരുമാനവും ആയിരുന്നു.
ഞാൻ മുന്നോട്ടു നടന്നു, അപ്പോഴും പാർവ്വതി ഇവിടെത്തന്നെ നിൽക്കുകയായിരുന്നു, കാരണം എനിക്കറിയില്ല, ഞാൻ ചെയ്ത മണ്ടത്തരം ഓർത്ത് ആണ് ഞാൻ നടന്നു പോയത്, അവൾ അതെടുത്ത് മറ്റൊരു രീതിയിൽ ആയിരുന്നു. അതു ഞാൻ അറിഞ്ഞത് പിന്നീടാണ്
ശിവ….
അവൾ വിളിച്ചതും ഞാൻ അവിടെ നിന്നു, അവളെ ഞാൻ തിരിഞ്ഞു നോക്കി, ആ മുഖത്തെ വിഷാദ ഭാവവും ആശങ്കകളും തിരിച്ചറിയാൻ എനിക്ക് സാധിച്ചു.
എന്തു പറ്റി പാർവതി,
അത് ശിവ നീ…
ഞാൻ.,
നീ…പിണങ്ങി പോവുകയാണോ…?
പിണങ്ങി പോവാനോ…? ഞാനോ…? എന്തിന്..?
അത് നേരത്തെ ഞാൻ, അറിയാതെ പറ്റി പോയതാ…. ശിവ,
അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പാർവതി,
എനിക്കറിയാം ശിവയ്ക്ക് എന്നോട് പരിഭവമുണ്ട്,
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു