അവിടെ ഒരു ബെഞ്ചിലിരുന്ന്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, വിഷാദമായി ഞാൻ ഇരിക്കുകയായിരുന്നു. കരയണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എന്റെ മിഴികൾ കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു. ആരെങ്കിലും കാണും എന്ന ഭയം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ആൺ കുട്ടിയായ ഞാൻ കരയുന്നത് മോശമാണെന്ന അപകർഷതാബോധവും എന്നിലുണ്ടായിരുന്നു. എന്നിട്ടും എന്റെ കണ്ണുകളിൽ നിന്നും അടർന്നു വീഴുന്ന കണ്ണുനീരിനെ തടുക്കാൻ ഞാൻ അശക്തനായിരുന്നു.
പെട്ടെന്നാണ്, പിന്നിൽ ഒരു കൈ പതിഞ്ഞത്, തിരിഞ്ഞു നോക്കിയതും പാർവതി. ഒരു നിമിഷം സന്തോഷം എന്റെ മനസ്സിലേക്ക് അലതല്ലി വന്നാലും അടുത്ത ക്ഷണം തന്നെ എന്നിൽ ദേഷ്യം നിറഞ്ഞിരുന്നു. അവളുടെ കൈകൾ തട്ടി മാറ്റി കൊണ്ട് ഞാൻ മുന്നോട്ട് നടന്നതും
ശിവ…
പാർവ്വതി, നീ പോയേ.., ഇപ്പോ സംസാരിച്ചാൽ ശരിയാവില്ല
എൻ്റെ മുഖത്തേക്ക് ഒന്ന് നോക്കി, അതിനു ശേഷം അവൾ ചോദിച്ചു.
ശിവ, നീ കരയുകയായിരുന്നോ, എന്താടാ… എന്തുപറ്റി
അവളത് ചോദിച്ചപ്പോൾ നല്ല ദേഷ്യം ഇരിക്കുകയാണ് ചെയ്തത്
ഞാൻ കരഞ്ഞാൽ നിനക്കെന്താ…
ശബ്ദമുയർത്തി കൊണ്ട് ഞാനത് പറഞ്ഞപ്പോൾ, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരു നിമിഷം എന്റെ ഉള്ളിലെ ദേഷ്യം മഞ്ഞുമല പോലെ ഉരുകി.
പാർവതി, നീ.. കരയല്ലേ…
നീ… എന്തിനാ ഇപ്പൊ കരഞ്ഞതെന്ന് എനിക്കറിയില്ല, എന്നോട് എന്തിനാ ചൂടായതെന്നും എനിക്കറിയില്ല,
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു