?LoVe & WaR 5?
Author : Pranaya Raja
Previous Part
ശിവ ആ വാക്കുകൾ പറഞ്ഞു തീരും മുന്നേ.., പാർവതി, അവന്റെ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി കൊണ്ട്, അവനോട് ആദ്യമായി കയർത്തു സംസാരിച്ചു. അവളുടെ ഉള്ളിലും ഒരു പെണ്ണുണ്ട്,ആ പെണ്ണിന് വികാരങ്ങളുണ്ട്. അവൾക്കും ദേഷ്യപ്പെടാൻ അറിയാമെന്ന് അവളും തുറന്നു കാണിച്ചു.
നീ.. എന്താ.. പറഞ്ഞേ.., ശിവ നീ..എന്താ… പറഞ്ഞേ…
നിന്നെ വിട്ടു പോയാൽ, എനിക്ക് സന്തോഷമായി ജീവിക്കാം എന്നോ…?
നീ.. എന്നെക്കുറിച്ച് അങ്ങനെയാണോ.. കരുതിയത്…?
ഓർമ്മവെച്ച നാൾ മുതൽ ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല. അതിന് അർഹതയില്ലെന്ന് ചെറുപ്രായത്തിലെ എനിക്ക് മനസ്സിലായതാണ്. ആ ഞാൻ ആഗ്രഹിച്ചത് ഒന്നേ ഉള്ളു ശിവ, അതു നീയാണ്.
എന്റെ ഭാഗ്യം കൊണ്ടാവാം, നീ.. എന്റെ കഴുത്തിൽ താലി കെട്ടി, എന്റെ സ്വന്തം ആയി, നിന്നോട് ഒത്തുള്ള ജീവിതം സ്വപ്നം കാണുകയായിരുന്നു ഞാൻ,
അവളുടെ മിഴികൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു, അവളുടെ കൈകൾ അവനെ വിമുക്തനാക്കി. ആ കട്ടിലിൽ കമഴ്ന്നു കിടന്നു കൊണ്ട്, അവൾ പൊട്ടിക്കരയുകയായിരുന്നു.
ശിവ നിന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടി ഉണ്ടെന്നറിഞ്ഞിട്ടും, ഞാൻ കാത്തിരുന്നു. എന്നെങ്കിലും എന്റെ പ്രണയം നീ തിരിച്ചറിയുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
ponno feeel adichu
എവിടെ ബ്രോ കുറെ ആയി കാത്തിരിക്കുന്നു