…………………………………………….
രാവിലെ തന്നെ അതുൽ നൽകിയ ലൊക്കേഷൻ സെറ്റ് ചെയ്ത് രാഹുൽ ബൈക്കിൽ യാത്ര തുടങ്ങി . തിരക്കുള്ള സിറ്റിയിൽ നിന്ന് മാറി പ്രകൃതിഭംഗി തങ്ങി നിൽക്കുന്ന ഒരു ഉൾ പ്രദേശം , എങ്ങും പച്ചപ്പ് മാത്രം . അപൂർവ്വമായി മാത്രം അങ്ങിങ്ങായി ചിലയിടത്ത് വീടുകൾ . കഷ്ടിച്ച് ഒരു കാറിന് പോകുവാനുള്ള മൺ റോഡ് . രാഹുൽ യാത്ര തുടർന്നു ഒടുവിൽ ഒരു ഇരുനില വീടിന് മുന്നിൽ എത്തി . ബൈക്ക് സ്റ്റാന്റിൽ വച്ച് രാഹുൽ മുന്നോട്ട് നടന്നു . വീടിന്റെ മുറ്റത്ത് മുഴുവൻ അലങ്കാര ചെടികളും മരങ്ങളും തിങ്ങി നിൽക്കുന്നു . വീടിന്റെ ഒരു വശത്ത് അൽപം ദൂരയായി ഒരു തടാകം . വീടിന്റെ മുൻപിൽ തന്നെ മേഴ്സിഡെസ് ബെൻസിന്റെ എസ് ക്ലാസ്സും , റേഞ്ച് റോവറിന്റെ ഒരു പുതിയ മോഡലും കിടക്കുന്നത് രാഹുൽ കണ്ടു . രാഹുൽ മുന്നോട്ട് നടന്ന ശേഷം വിരലുകൾ നേരെ കോളിങ് ബെല്ലിൽ അമർന്നു .
അൽപ നേരം കഴിഞ്ഞതും ഒരു മദ്യ വയസ്കയായ സ്ത്രീ വന്ന് വാതിൽ തുറന്നു .
“പ്രൊഫസർ ലക്ഷ്മൺ സാറിന്റെ വീട് ? ”
രാഹുൽ ചോദിച്ചു .
” അതെ , രാഹുൽ അല്ലേ അകത്തേക്ക് വരൂ ….”
അപ്പുറത്ത് നിന്നും മലയാളത്തിൽ ഉത്തരം ലഭിച്ചപ്പോൾ ആ സ്ത്രീ മലയാളി ആണോ എന്നുള്ള രാഹുലിന്റെ സംശയത്തിന് ഉത്തരം കിട്ടി . രാഹുൽ അകത്തേക്ക് കയറി ഉള്ളിലെ സെറ്റിയിൽ ഇരുന്നു . ഉടനെ സ്റ്റെപ്പ് ഇറങ്ങി ഒരു മധ്യവയസ്കനായ വ്യക്തി നടന്ന് താഴേക്ക് വന്നു. മുടിയൊക്കെ നരച്ച് തുടങ്ങിയിട്ടുണ്ട് , മുഖത്ത് ഒരു കണ്ണടയും ഉണ്ട് . രാഹുൽ അയാളെ കണ്ടതും ഉടനെ എണീറ്റു .
” രാഹുൽ അല്ലേ …..? അതുൽ വിളിച്ചിരുന്നു ”
അയാൾ ചോദിച്ചു .
” അതെ സർ . ”
” വരു നമുക്ക് പുറത്തേക്ക് ഇറങ്ങാം അതുൽ പറഞ്ഞിരുന്നു കാര്യം അൽപം കോബ്ലിക്കേറ്റഡ് ആണെന്ന് . വരൂ ….. ”
❤️❤️❤️❤️❤️
??? super broi
Thanks bro ❣️❣️❣️
Vichu bro ഒറ്റയിരിപ്പിൽ അഞ്ചു ഭാഗവും വായിച്ചത് വായിച്ചു തീർന്നപ്പോൾ ആണ് സമയം നോക്കിയത് രാവിലെ അഞ്ചുമണിക്ക് ഒരു ലോങ്ങ് ഡ്രൈവ് ഉള്ളതാണ്???
❤❤❤❤❤❤❤❤❤❤❤❤
സഹോ ഒരിക്കലും ഉറക്കം കളഞ്ഞ് ആ സമയം ഫോണോ സിസ്റ്റമോ ഉപയോഗിക്കരുത് . Take rest . എന്തായാലും കഥ വായിക്കാൻ ഉറക്കം വേണ്ട എന്ന് വച്ചില്ലേ വളരെ സന്തോഷം ?? ഹാപ്പി journey ???
വിച്ചു കുട്ടാ ♥️♥️♥️
ഒന്നും തോന്നരുത്..സത്യസന്ധമായി പറയുകയാണെങ്കിൽ ഈ പാർട്ട് വായിച്ചപ്പോൾ എന്റെ കിളി പോയി….ഒന്നും മനസ്സിലായില്ല…. ഇതുപോലെ തന്നെയാണ് തുടർന്നും ഈ കഥ പോകുന്നതെങ്കിൽ, ചിലപ്പോൾ ഞാൻ വായന ഈ ഭാഗത്തുകൂടി നിർത്താൻ സാധ്യതയുണ്ട് ഫാന്റസി കഥകളൊന്നും എനിക്ക് താങ്ങില്ല…
പ്രശ്നം പരിഹരിക്കാം ???
??അവൾ രാജകുമാരി – 6 ?? [ചെകുത്താനെ സ്നേഹിച്ച മാലഖ ]
Published on :12/1/2021
?അവൾ രാജകുമാരി – 6?
[ചെകുത്താനെ സ്നേഹിച്ച മാലാഖ]
Teaser
ഇതേ സമയം ചന്ദ്രമംഗലം എന്ന പ്രദേശത്തിന് സമീപത്തുള്ള മാളിക പോലുള്ള ഒരു വലിയ വീട് …… ആ വീട്ടിലെ ഒരു വലിയ മുറിക്കുള്ളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് ചാരു കസേരയിൽ ഇരുന്ന് മയങ്ങുന്ന വൃദ്ധനായ എന്നാൽ പൂർണ്ണ ആരോഗ്യവാനായ ഉറച്ച ശരീരമുള്ള ഒരാൾ . നെഞ്ചിലും നെറ്റിയിലും കൈകളിലും അയാൾ ഭസ്മം പൂശിയിരിക്കുന്നു …. കഴുത്തിൽ ഏലസും അതുപോലെ രുദ്രാക്ഷ മാലയും പൂജിച്ച ചരടുകളും …… നീട്ടി വളർത്തിയ നരച്ച താടിയും മുടിയും . ഒരു ചുവന്ന മുണ്ട് മാത്രമാണ് അയാളുടെ വേഷം ….. അയാളുടെ പേര് ദേവദത്തൻ
ഉറക്കത്തിലായിരുന്ന ദേവദത്തൻ പെട്ടെന്ന് എന്തോ സ്വപ്നം കണ്ടതുപോലെ ഞെട്ടി ഉണർന്നു . അയാളുടെ കണ്ണുകൾ രക്തവർണ്ണമായിരിക്കുന്നു . അയാൾ എന്തോ ചിന്തിച്ചതും ചുവരിൽ ഇരുന്ന പല്ലി ചിലച്ചതും ഒരേ സമയത്തായിരുന്നു . അത് കൂടി കേട്ടപ്പോൾ അയാളുടെ ദേഷ്യം ഇരട്ടിച്ചു , മുഖത്ത് വല്ലാത്ത ഒരു ക്രൂര ഭാവം വന്ന് നിറഞ്ഞു . അയാൾ ചാടി എണീറ്റു കാലുകൊണ്ട് അയാൾ ഇരുന്ന ആ ചാരുകസേര പുറകോട്ട് ചവിട്ട് നീക്കി അത് കുറച്ച് ദൂരം നിരങ്ങി പോയ ശേഷം മറിഞ്ഞ് വീണു . അയാൾ വേഗത്തിൽ ആ മുറിയോട് ചേർന്ന തന്റെ പുജാമുറിക്കുള്ളിലേക്ക് കയറി .
ദേവദത്തൻ പൂജാ മുറിയിൽ കയറിയ ഉടനെ മുൻപിലുള്ള വിഗ്രഹത്തിന് മുന്നിൽ കാലുകൾ മടക്കി നിലത്ത് ഇരുന്ന ശേഷം ഇരുകൈകളും ഇരുകാലുകളുടെ പുറത്ത് വച്ചു . ഒരു ദീർഘ നിശ്വാസത്തിന് ശേഷം കണ്ണുകൾ അടച്ച് അയാൾ ധ്യാനിക്കാൻ തുടങ്ങി . അയാൾ എന്തൊക്കെയോ മന്ത്രങ്ങൾ മൗനമായി ഉച്ഛരിക്കാൻ തുടങ്ങി , ചുണ്ടുകൾ അനങ്ങുന്നതല്ലാതെ ശബ്ദമൊന്നും പുറത്തേയ്ക്ക് വന്നിരുന്നില്ല .
പെട്ടെന്ന് അയാൾ കണ്ണ് തുറന്നു . ആ രക്തവർണ്ണമാർന്ന കണ്ണുകളിൽ ദേഷ്യവും പകയും മാത്രമായിരുന്നു അപ്പോൾ .
” യക്ഷാ…… യക്ഷാ …….. ”
ദേവദത്തൻ അൽപം ദേഷ്യത്തിൽ ഉറക്കെ വിളിച്ചു കൊണ്ട് പൂജാമുറിയ്ക്ക് പുറത്തേക്ക് വേഗത്തിൽ ഇറങ്ങി . ആ വിളികേട്ട് ഒരു യുവാവ് അയാളുടെ മുറിയ്ക്കുളിലേക്ക് കയറി വന്നു . ആ യുവാവ് ആദ്യം തന്നെ ആ മറഞ്ഞ് കിടന്ന ചാരുകസേര ശരിയായ രീതിയിൽ വച്ചു .
” എന്താ ഗുരു ? പറഞ്ഞാലും ”
അയാൾക്കു മുന്നിൽ തലകുനിച്ച് നിന്ന് കൊണ്ട് ആ യുവാവ് ചോദിച്ചു .
” എത്രയും വേഗം നീ കൊട്ടാരത്തിൽ പോയി ചന്ദ്രഹാസനോട് ഇവിടെ എത്താൻ പറയുക . ”
ദേവദത്തൻ അത് പറഞ്ഞതും ആ യുവാവ് ഉടനെ വേഗത്തിൽ മുറിക്ക് പുറത്തേക്ക് പോയി .
” അപ്പൊ എന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല . നീ വന്നു അല്ലേ …… പകരം വീട്ടാൻ ……. ”
ദേവദത്തൻ പല്ലുകൾ ഞെരിച്ച് ദേഷ്യഭാവത്തിൽ സ്വയം പറഞ്ഞ ശേഷം മുന്നിലുള്ള തടികൊണ്ടുള്ള ഒരു മേശയിൽ ശക്തിയായി വലത്തെ കൈ മുറുക്കി ഇടിച്ചു . ആ ഇടിയുടെ ആഘാതത്തിൽ ആ മേശയുടെ ഒരു ഭാഗം അടർന്ന് ദൂരേക്ക് തെറിച്ചു വീണു .
Coming soon
Waiting……..?
??
നല്ല പാർട്ടിനായി കാത്തിരിക്കുന്നു
പോരട്ടെ ?❤️?
I’m waiting
Bro super❤️❤️❤️adutha part pettanu thane thazhane
വളരെ നന്ദി ബ്രോ . ഉടനെ അടുത്ത part തരാം ഒരു 7 days
adipoowliii
eppozha ella partum vayichee ??
വളരെ നന്ദി സഹോ ….
സ്നേഹത്തോടെ ???
Endho enikk e kadha vallare ishttapettu ithuvare vayich kathakallil etavum aakamsha thannathayi thonni. Adutha partinayi kathirikunnu bro
Ashamsakal??
വളരെ നന്ദി DK സഹോ താങ്കളുടെ ഈ വിലപ്പെട്ട അഭിപ്രായത്തിന് ??? .
സ്നേഹത്തോടെ …..
thanks
???
Bro sambavam adipoliyayittund full part otta strechil vayichathaanu…. ath kond continuity kitti…. so nxt partinayi katta waiting aanu….?
വളരെ നന്ദി സഹോ …. അധികം താമസിയാതെ അടുത്ത പാർട്ടുമായി വരാം ??? സ്നേഹത്തോടെ …..
വളരെ ഇഷ്ടപ്പെട്ടു.. വിച്ചു ഭായിയുടെ വ്യത്യസ്തമായ ഒരു കഥ… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു പ്രതീക്ഷയോടെ… സ്നേഹപൂർവ്വം ആശംസകളോടെ അപ്പൂട്ടൻ♥
അപ്പൂട്ടാ വളരെ നന്ദി … ഒരു ചെയ്ജിന് അങ്ങ് എഴുതി ??? . സ്നേഹത്തോടെ ???
Kollam bro nannayitind ee part
Story is getting interesting
Eagerly waiting for your next part
വളരെ നന്ദി സഹോ ….
സ്നേഹത്തോടെ ???
സൂപ്പർ ❤️❤️❤️
വളരെ നന്ദി സഹോ ???
ഹോ എന്റെ പൊന്നു ബ്രോ ഇതൊക്കെ എങ്ങനെ എഴുതുന്നു പോലും,,, ഇങ്ങനെ ഒക്കെ എഴുതാനും വേണം ഒരു റേഞ്ച്?????
അരുൺ R♥️
വളരെ നന്ദി അരുൺ സഹോ …. ഒരു ഫ്ലോയിൽ അങ്ങ് എഴുതുന്നു അത്രേ ഉള്ളൂ ???സ്നേഹത്തോടെ ???
Class
Thanks Aj bro ???
bro idu polatha kadhakal undakil paranu tharo
സഹോ …. അപരാജിതൻ വായിച്ചിട്ടില്ല എങ്കിൽ അതൊന്ന് വായിക്കു …???
aparajithan allatha idhupolath vere kadhakal undagil paranutgsro
ദേവാസുരൻ വായിച്ചോ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
??????