പിറ്റേ ദിവസം കാലിലെ വേദന കുറഞ്ഞെങ്കിലും പിള്ളേരുടെ കൂടെ കറങ്ങി നടക്കാൻ അവളെ ആരും വിട്ടില്ല… അവളെയൊരു കസേരയിട്ട് അമ്മമാരെല്ലാം കൂടെ അടുക്കളയിൽ ഇരുത്തിയിരിക്കുകയാണ്…. അവിടെ അങ്ങനെ ഇരുന്നപ്പോഴാണ് വലിയച്ഛൻ ഒരു ബോക്സ് നിറയെ ഫ്രൈഡ് ചിക്കനും ആയി വന്നത്…. അവൾക്ക് അത് ഒരുപാട് ഇഷ്ടമാണ്…. പിറകെ മണംപിടിച്ചു കുട്ടിപ്പട്ടാളവും എത്തി…. ആരു തന്നെ എല്ലാവർക്കും വീതിച്ചു കൊടുത്തു….. ചിക്കൻ കിട്ടിയപ്പോൾ എല്ലാവരും സ്കൂട്ട് ആയി
അമ്മമാർക്ക് കൊടുത്തപ്പോൾ അവർക്ക് അതിന്റെ ടേസ്റ്റ് ഇഷ്ടമല്ലത്രേ… അവളൊരു ചിരിയോടെ അവിടെയിരുന്നു അത് കഴിച്ചു… അടുക്കളയിൽ എല്ലാവരും ഓരോ വിശേഷങ്ങൾ പറഞ്ഞു ജോലി ചെയ്യുവാണ്… ആർക്കും ഇടയിൽ ഒരു കുശുമ്പോ വിദ്വെഷമോ ഇല്ല…. ഇടയ്ക്ക് ഇടയ്ക്ക് തന്റെ അടുത്തേക്കും വെള്ളവും മറ്റുമായി ഓടി വരുന്നുണ്ട്…. ഈ വീടൊരു നരകം ആണെന്ന് പറഞ്ഞത് അവൾക്ക് ഓർമ വന്നു…. അല്ല ഇതൊരു കൊച്ചു സ്വർഗ്ഗമാണു സ്നേഹിക്കാൻ അറിയാവുന്ന കുറച്ചു പേരുടെ സ്വർഗം……
വൈകുന്നേരം ആധി വീട്ടിലേക്ക് വന്നപ്പോൾ ചെറിയമ്മ ആരുന്റെ തലയിൽ എണ്ണയിട്ട് കൊടുക്കുവാണ്…. അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു…. അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളിലേക്ക് അവനൊരു കൗതുകത്തോടെ നോക്കി നിന്നു…. കാച്ചെണ്ണയുടെ മണം ഇവിടെ വരെ വരുന്നുണ്ട്…. അവളുടെ മുടിയിൽ മുഖം പൂഴ്ത്തി ആ മണം ആസ്വദിക്കാൻ അവന് ആശ തോന്നി…. പെട്ടെന്ന് ഒരു ചിരിയോടെ തിരിഞ്ഞ അവൻ മുന്നിൽ തന്നെയാക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന അച്ഛനെ കണ്ട് ഒരു നിമിഷം ഒന്ന് നിന്നു…. അയാൾക്ക് ഒരുമ്മ കൊടുത്തു അവൻ അവിടെ നിന്നു ചിരിയോടെ ഓടിപ്പോയി
“തെമ്മാടി…..”
അയാളൊരു ചിരിയോടെ അവിടെ നിന്നും പോയി…..
കുഞ്ഞിലേ ആരുനു പഠിപ്പിക്കാൻ വലിയ ഇഷ്ടമായിരുന്നു എന്ന് പറഞ്ഞതുകൊണ്ട് അവൾക്ക് ഇപ്പോൾ പഠിപ്പിക്കാൻ കുറച്ചു കുട്ടികളെ ഒപ്പിച്ചു കൊടുത്തിട്ടുണ്ട് അച്ചന്മാർ….. ട്യൂഷന് ഒന്നും പോകാൻ നിവർത്തി ഇല്ലാത്ത കുഞ്ഞുങ്ങളെയാണ് ട്യൂഷൻ എടുക്കുന്നത്…. ഫ്രീ ആയി…. അവൾക്ക് അതിൽ വലിയ സന്തോഷം തോന്നി…. എന്തൊക്കെയോ നേടി എന്നൊരു തോന്നൽ ഓരോ ദിവസങ്ങൾ കഴിയും തോറും അവൾക്ക് ഉണ്ടായി….. ജീവിതത്തിൽ ഇത് വരെയില്ലാത്ത സന്തോഷം….. ആരുന്റെ പുതിയ ജീവിതം…. അങ്ങനെയാണ് അവൾക്ക് തോന്നിയത്… ഭൂതകാലത്തെ ഓർമ്മകൾ ഇന്നവളെ വേട്ടയാടുന്നില്ല…. സന്തോഷം മാത്രം
രാത്രിയിൽ അമ്മുന്റെ റൂമിൽ ഇരിക്കുമ്പോഴാണ് അവളൊരു പഴയ ആൽബം കാണിക്കുന്നത്…. കുഞ്ഞ് ആധിയുടെ കുറെ ഫോട്ടോസ് അതിലുണ്ട്…. അവൾ ഒരു ചിരിയോടെ അതൊക്കെ കണ്ടു… പെട്ടെന്ന് അതിൽ ഉടുപ്പൊന്നും ഇടാതെ ഒരു ചിരിയോടെ നിൽക്കുന്ന കുഞ്ഞ് ആധിയുടെ ഫോട്ടോ അവൾ കണ്ടു… രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഉള്ളതാണ്… അവൾ അമ്മു അറിയാതെ ആ ഫോട്ടോ പാന്റിന്റെ പോക്കറ്റിലേക്ക് വെച്ചു….
കുളി കഴിഞ്ഞു രാത്രിയിൽ അലമാരിയിലെ കണ്ണാടിക്ക് മുന്നിൽ നിന്നു തലമുടി ചീകിയൊതുക്കുവാണ് ആധി…. ആരു അതിനടുത്തുള്ള ക്ലോത് സ്റ്റാൻഡിലേക്ക് ചാരി നിന്നു…. അവളെയൊന്നു നോക്കി അവൻ വീണ്ടും മുടി ചീകി…. ഒരു ചൂളം വിളി കെട്ട് അവൻ നോക്കിയപ്പോൾ ആരു ആണ്… അവനൊരു സംശയത്തോടെ നോക്കിയപ്പോൾ ദേ തന്റെ ന്യുട് ഫോട്ടോ അവളുടെ കയ്യിൽ…. അതിന്റെ കൂടെ അവന്റെ മുഖത്തെ ഭാവം കണ്ടുള്ള അവളുടെ ചിരി കൂടെ ആയപ്പോൾ അവൻ അത് തട്ടിപ്പറിക്കാൻ നോക്കി
അവളതുമായി കട്ടിലിന്റെ ചുറ്റും ഓടി… അവസാനം റൂം തുറന്നു വെളിയിലേക്ക് പോകാൻ തുടങ്ങിയ അവളെ അവൻ പൊക്കിയെടുത്തു കട്ടിലിലേക്ക് ഇട്ടു… അവനും ബെഡിലേക്ക് കിടന്നു അത് വാങ്ങാൻ നോക്കി… അവൾ അവൻ അടുത്തേക്ക് വരും തോറും പിന്നിലേക്ക് നീങ്ങി ഫോട്ടോ ഒരു ചിരിയോടെ ഉയർത്തി പിടിച്ചു…. അവൻ ഒരു കുസൃതി ചിരിയോടെ അവളുടെ കാലിൽ പിടിച്ചു താഴേക്ക് വലിച്ചു…. അവൾ നിരങ്ങി അവന്റെ അടുത്തേക്ക് വന്നു…. ഇപ്പോൾ അവനാ ഫോട്ടോ സുഖമായി എടുക്കാം…. പക്ഷെ ആധി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി അവൾക്കരിലേക്ക് കിടന്നു………
♥♥♥♥♥♥
കിറുക്കി…
എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …
❤️❤️❤️❤️❤️
10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
അവളുടെ change മനോഹരമായിരുന്നു…
❤❤❤❤
സ്നേഹത്തോടെ സിദ്ധു ❤
വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..
കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???
താങ്ക്യു ❣️❣️
Simple and cute, yet mesmerizing and powerful!!!!!
താങ്ക്യു ❣️❣️
എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️
ഇനിയും എഴുതണം ❤️❤️❤️❤️❤️❤️
താങ്ക്യു ❣️
Nannayitt y eth pole follow cheyith pokuka
താങ്ക്യു ❣️❣️
❤️
❣️❣️
Super???
താങ്ക്യു ❣️
As usual.. ഒരു കൊച്ചു sweet കഥ ????❤
താങ്ക്യു ❣️
കിറുക്കീ… ???.
❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
ഒറ്റ വാക്ക്..
❤❤❤❤❤
അടിപൊളി….
?????
Keep writing…
സ്നേഹം മാത്രം
താങ്ക്യു ❣️
Nannaayittund
Ithupolulla mattu kathakale apekshichu pettennu convincing closure
Excellent ????
താങ്ക്യൂ ❣️
Feeling good
താങ്ക്യു ❣️