?നിന്നിലായ് ? [കിറുക്കി ?] 214

“മോളവിടെ ഇരിക്ക്…. ആധി കുറച്ചു കൂടുന്നുണ്ട് നിനക്ക്….”

ചെറിയമ്മ വഴക്ക് പറഞ്ഞപ്പോൾ അവൻ അവളെയൊന്നു പുച്ഛിച്ചു….

രാത്രിയിൽ ഉറങ്ങി കിടന്നപ്പോഴാണ് അവൾ എന്തോ ശബ്ദം കേട്ടത്….. കറന്റ്‌ ഇല്ലാ…. വല്ലാത്ത തണുപ്പ് ഉണ്ട്….. അപ്പോഴാണ് അവൾ ജനലുകൾ തുറന്നു കിടക്കുന്നത് കണ്ടത് … അവൾ ഒന്ന് പുറത്തേക്ക് നോക്കി…..പൂർണചന്ദ്രൻ ആയത്കൊണ്ട് നല്ല നിലാവുണ്ട്…. ദൂരെ അമ്പലത്തിന്റെ ഭാഗത്തു നിന്നു ആരോ പാട്ടുകൾ പാടുന്നുണ്ട്…. ചുറ്റും നിശബ്ദത ആയത്കൊണ്ട് ആ പാട്ടാണ് കേട്ടത്..,…. ആരായിരിക്കും അത്…. അവൾ കുറച്ചു സമയം അങ്ങനെ തന്നെ പുറത്തേക്ക് നോക്കിയിരുന്നു

“ഡീ ആ ജനലെല്ലാം തുറന്നു നീ കൊതുകിനെ അകത്തേക്ക് ക്ഷണിക്കുവാണോ….”

ആദിയുടെ ശബ്ദം കേട്ടപ്പോഴാണ് അവൾ അവനെ കണ്ടത്…. ബാൽക്കണിയിൽ കിടന്ന സെറ്റി അവിടെ കൊണ്ടിട്ടുണ്ട്… അതിലാണ് അവൻ കിടക്കുന്നത്….അവൾ ഒന്നും പറയാതെ ജനൽ അടച്ചു കിടന്നു…. അപ്പോഴും ദൂരെ നിന്നും ആ പാട്ട് കാറ്റ് വഴി അകത്തേക്ക് വന്നിരുന്നു…..

രാവിലെ ആഹാരമൊക്കെ കഴിച്ചു ചുമ്മാ ഹാളിൽ ഇരിക്കുമ്പോഴാണ് കുട്ടിപ്പട്ടാളം അവളുടെ അടുത്തേക്ക് വന്നതു… അമ്മുവും മാളുവും അവരുടെ ഒപ്പം ഉണ്ടായിരുന്നു…. അവൾക്ക് അവരെ കണ്ടപ്പോൾ വല്ലായ്മ തോന്നി

“ഏട്ടത്തിക്ക് ദേഷ്യണോ….”

അമ്മു ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് തലയാട്ടി …..

“സോറി….”

അവൾ മാളുനോടും അമ്മുനോടും പറഞ്ഞു…

“അയ്യോ ഏട്ടത്തി സോറി ഒന്നും പറയണ്ട…. ഏട്ടത്തി ഒന്നും ചെയ്തില്ലല്ലോ…. ഞങ്ങളോട് മിണ്ടാതെ ഇരിക്കാതിരുന്നാൽ മതി….”

അവൾ തലയാട്ടി…. അവർ എല്ലാവരും കൂടി ഏണിയും പാമ്പും കളിക്കുവാണ്… അവളും അവരോടൊപ്പം കൂടി…. അങ്ങനെ കുട്ടികളോടൊപ്പം ഇരുന്നപ്പോൾ മനസ്സ് കുറച്ചധികം ഫ്രീ ആയത് പോലെ അവൾക്ക് തോന്നി…. കുറച്ചു സമയം കൊണ്ട് തന്നെ കുട്ടികളുടെ മനസ്സിൽ അവൾ കയറി പറ്റി………

മാധവൻ കാണാൻ വിളിച്ചത് കൊണ്ട് ബീച്ച്ലേക്ക് വന്നതാണ് ആധി .. കുറച്ചു സമയം ആയിട്ടും ആയാൾ ഒന്നും പറഞ്ഞില്ല…..

“ആധി മോനെ നിന്നോട് ഞാൻ വലിയൊരു തെറ്റ് ചെയ്തു…. ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് നിന്റെ കല്യാണത്തിന് മുൻപേ പറയണ്ട കാര്യമായിരുന്നു…. ഒരുപക്ഷേ എല്ലാം അറിഞ്ഞിട്ട് നീ അവളെ വേണ്ടെന്ന് വെച്ചാലോ എന്നൊരു തോന്നൽ ഉണ്ടായി….”

അവനൊരു സംശയത്തോടെ അയാളെ നോക്കി

“ആരു മോളുടെ അച്ഛനും അമ്മയും പ്രണയ വിവാഹം ചെയതവരാണ്…. മോൾക്ക് പത്തു വയസ്സുള്ളപ്പോഴാണ് അവളുടെ അമ്മ എന്റെ പെങ്ങൾ രാധു മരിക്കുന്നത്…..മോളെ കുറച്ചു ദിവസം ആ സമയം എനിക്കും അമ്മയ്ക്കും ഒപ്പം നിർത്താൻ ഞങ്ങൾ അവളുടെ അച്ഛനോട് ആവശ്യപ്പെട്ടു… എന്നാൽ ഭാര്യ മരിച്ച തനിക്ക് മോള് മാത്രമേ ഉള്ളു എന്ന് പറഞ്ഞപ്പോൾ ഞങ്ങളും അത് വിശ്വസിച്ചു……

എന്നാലും ഞങ്ങളുടെ കുട്ടിയല്ലേ ഇടയ്ക്ക് ഇടയ്ക്ക് കാണാൻ ഞങ്ങൾ ചെല്ലുമായിരുന്നു…. രാധിക മരിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന ആരു മോളല്ലായിരുന്നു അവൾ അപ്പോൾ… ആകെയൊരു മാറ്റം… മിണ്ടാട്ടമില്ല… ഒന്ന് നോക്കുക കൂടിയില്ല ആകെയൊരു വിഷാദഭാവം…. പത്തു വയസ്സുള്ള മകൾക്ക് അമ്മയെ നഷ്ടമായത് കൊണ്ടുള്ള വേദനയാണെന്ന് ഞങ്ങൾ കരുതി…. പക്ഷെ ഓരോ തവണയും മോളുടെ അവസ്ഥ കൂടുതൽ മോശമായികൊണ്ടിരുന്നു…..

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.