മണ്ഡപത്തിൽ ഇരിക്കുന്ന ആധിവിനെ എല്ലാവരും കണ്ണെടുക്കാതെ നോക്കി… അത്ര സുന്ദരൻ ആയിരുന്നു അവൻ…. കുറച്ചു കഴിഞ്ഞപ്പോൾ ആരാധ്യയുടെ ആന്റിയും അങ്കിളും അവളെയുമായി വന്നു….
മണ്ഡപത്തിൽ ഇരിക്കുമ്പോഴും താലി കെട്ടുമ്പോഴും ഒന്നും അവനെ ഒന്ന് നോക്കാൻ അവൾക്ക് തോന്നിയില്ല… ഇതുവരെ അവനെ കണ്ടിട്ടില്ല… സംസാരിച്ചിട്ടില്ല…. അതിനുള്ള അവസരങ്ങൾ താനായി തന്നെ ഒഴിവാക്കിയതാണ്….സിന്ദൂരം നെറുകയിൽ പതിപ്പിക്കുമ്പോൾ അവൾ അവനെ ഒന്ന് നോക്കി…. അവളുടെ കണ്ണിലെ പുച്ഛഭാവം അവനിൽ ഒരു സംശയം ഉണ്ടാക്കി…. അങ്കിളിനോടും ആന്റിയോടും യാത്ര പറയുമ്പോൾ അവൾക്ക് സങ്കടമൊന്നും തോന്നിയില്ല… എത്രയും പെട്ടെന്ന് താൻ തിരിച്ചു വരും പിന്നെയെന്തിനു വിഷമിക്കണം….. ആ നരകത്തിൽ നിന്നും ഏത് വിധേനെയും താൻ രക്ഷപെടും…….
മെയിൻ റോഡ് കടന്നു ഏതോ ഉൾ വഴിയിലേക്ക് അവരുടെ കാർ കയറി… ചുറ്റിലും പാടവും പുഴയും കായലും ഓടിക്കളിക്കുന്ന കുറെ പിള്ളേരും കൊച്ചു കൊച്ചു കടകളും….. മുംബൈ പോലൊരു നഗരത്തിൽ ജീവിച്ച അവൾക്ക് അതൊക്കെ കണ്ടപ്പോൾ ഒരു പുച്ഛം തോന്നി….ഇത് പോലൊരു സ്ഥലത്ത് ഇനിയുള്ള തന്റെ ജീവിതമോ… ഇല്ല ഒരിക്കലും നടക്കില്ല…..
ശിവപുരം ഗ്രാമത്തിന്റെ ഒത്ത നടുക്കായുള്ള ശിവ ഷേത്രത്തിന്റെ തൊട്ടടുത്താണ് പാലയ്ക്കൽ തറവാട്… വർഷങ്ങളുടെ പാരമ്പര്യമുള്ള തറവാട്ടിലെ കൃഷ്ണകുമാറിന്റെയും ശ്രീലതയുടെയും മകൻ ആധിവിന്റെ ഭാര്യ അയാണ് ആരാധ്യ വരുന്നത്…. തറവാട്ടിലെ കാർന്നൊൻ മുരളി നാഥിന്റെ മക്കളും കൊച്ചുമക്കളും എല്ലാമായി സന്തോഷം മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു കൂട്ടുകുടുംബം….. അവിടേക്കാണ് ആരാധ്യ വരുന്നത്…..
ശ്രീ ലത കൊടുത്ത വിളക്കുമായി ഉള്ളിലേക്ക് കയറുമ്പോൾ എത്രയും പെട്ടെന്ന് ഇവിടെ നിന്നും പോകാൻ കഴിയണേ എന്നാണ് അവൾ മനസ്സിൽ പ്രാർത്ഥിച്ചത്…. ഒരു നിമിഷം ആ വിളക്കൊന്നു ഊതി കെടുത്താൻ പോലും അവൾക്ക് തോന്നി പോയി….
അവന്റെ റൂമിലേക്ക് കയറിയപ്പോൾ തന്നെ അവൾക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി…. പഴയ തറവാട് ആണെങ്കിലും മുറികൾ എല്ലാം പുതിയ രീതിയിൽ ഉള്ളതാണ്…. അവളുടെ പിറകെ ആ വീട്ടിലെ കുട്ടിപ്പാട്ടളങ്ങളും ഏട്ടത്തിന്നും വിളിച്ചു അവളുടെ പിറകെ കയറി…. ആരാധ്യക്ക് ആകെ വിറഞ്ഞു കയറി…ശല്യങ്ങൾ….. അവൾക്ക് തനിച്ചിരിക്കണം ശല്യപെടുത്താൻ വരരുത് എന്ന് പറഞ്ഞു കുട്ടികളെ പുറത്താക്കി വാതിൽ അടച്ചു…… കുട്ടികൾക്ക് വല്ലാത്ത വിഷമം തോന്നി…. പുതിയ ഏട്ടത്തി വരുമ്പോൾ തങ്ങൾക്ക് പുതിയ ഒരാളെ കൂട്ടിനു കിട്ടും എന്നൊക്കെ സ്വപ്നം കണ്ടതാണ്…. അവരെ ആശ്വസിപ്പിച്ചു കൂട്ടത്തിലെ മുതിർന്ന കുട്ടികളായ അമ്മുവും മാളുവും അവിടെ നിന്നും കൊണ്ട് പോയി
പാലയ്ക്കൽ തറവാട്ടിലെ പുതിയ കൊച്ചു മരുമകളെ കാണാൻ ആ നാട്ടിലെ കുറച്ചു പേരൊക്കെ എത്തി… എന്നാൽ ആരെയും കാണാൻ താല്പര്യം ഇല്ലെന്നു പറഞ്ഞു അവൾ റൂമിൽ തന്നെ ഇരുന്നു…. നാട്ടുകാരുടെ പ്രിയപ്പെട്ടവനാണ് ആധി …. അവരൊക്കെ നിരാശയോടെ മടങ്ങി പോകുന്നത് കണ്ട അവന് വല്ലാത്ത അമർഷം തോന്നി……
രാത്രിയിൽ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ അവൾ താഴേക്ക് ചെന്നു…. ചുട്ടരച്ച ചമ്മന്തിയും പപ്പടവും എല്ലാമായി നല്ല അസ്സൽ പാൽക്കഞ്ഞി ആയിരുന്നു… അത് കണ്ടപ്പോഴേ ആരാധ്യ ഒരു ഓക്കനത്തോടെ എണിറ്റു….
“ഇത് പോലുള്ള ഫുഡ് ഒന്നും ഞാൻ കഴിക്കില്ല…. എനിക്കിത് വേണ്ട…”
അവൾ മറ്റാരെയും ശ്രദ്ദിക്കാതെ അവിടെ നിന്നും എഴുന്നേറ്റ് പോയി…. എല്ലാവർക്കും ആകെ സങ്കടമായി… ആധിക്ക് ദേഷ്യം വന്നെങ്കിലും അവനത് നിയന്ത്രിച്ചു…..
ആധിയുടെ ചെറിയച്ഛൻ പണിക്കാരനെ വിട്ട് അവൾക്കായി ബ്രെഡും സ്പ്രെഡും വാങ്ങിപ്പിച്ചു… അവൾ പട്ടിണി ഇരിക്കുന്നത് അവർക്ക് ഓർക്കാൻ കൂടി കഴിയില്ലായിരുന്നു….. അത് വാങ്ങി നൽകിയെങ്കിലും അവളുടെ മുഖം അത്ര തെളിഞ്ഞില്ല….
രാത്രിയിൽ മുറിയിലേക്ക് വന്ന ആധി അവളെ ഒന്ന് നോക്കി…. ഒരു നൈറ്റ് ഡ്രെസ്സും ഇട്ട് കട്ടിലിൽ ചടഞ്ഞു കൂടി ഇരിക്കുന്നുണ്ട്…. ആദ്യരാത്രിക്ക് വേണ്ടി ഒരുക്കാൻ വലിയമ്മയും അമ്മയുമൊക്കെ വിളിച്ചപ്പോൾ അവൾക്ക് അത്തരത്തിലുള്ള വേഷം കെട്ടലിൽ ഒന്നും താല്പര്യം ഇല്ലത്രെ…. അവളുടെ അങ്കിളിനോട് ഈ വീട്ടുകാർക്കുള്ള കടപ്പാട് സ്നേഹബന്ധം ഇതൊക്കെ ഓർത്താണ് ഈ കല്യാണത്തിന് പോലും സമ്മതിച്ചത്…. തനിക്ക് ചേർന്നോരു ആളെയല്ലേ അവളെന്നു ആദ്യ ദിവസം തന്നെ അവൾ തെളിയിച്ചല്ലോ…… ഇത് ഇങ്ങനെ എത്ര നാൾ മുന്നോട്ട് കൊണ്ട് പോകും
“ആഹ് വന്നോ താൻ…..തന്നെയൊന്നു കാണാൻ ഇരിക്കുവായിരുന്നു ഞാൻ…”
♥♥♥♥♥♥
കിറുക്കി…
എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …
❤️❤️❤️❤️❤️
10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
അവളുടെ change മനോഹരമായിരുന്നു…
❤❤❤❤
സ്നേഹത്തോടെ സിദ്ധു ❤
വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..
കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???
താങ്ക്യു ❣️❣️
Simple and cute, yet mesmerizing and powerful!!!!!
താങ്ക്യു ❣️❣️
എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️
ഇനിയും എഴുതണം ❤️❤️❤️❤️❤️❤️
താങ്ക്യു ❣️
Nannayitt y eth pole follow cheyith pokuka
താങ്ക്യു ❣️❣️
❤️
❣️❣️
Super???
താങ്ക്യു ❣️
As usual.. ഒരു കൊച്ചു sweet കഥ ????❤
താങ്ക്യു ❣️
കിറുക്കീ… ???.
❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
ഒറ്റ വാക്ക്..
❤❤❤❤❤
അടിപൊളി….
?????
Keep writing…
സ്നേഹം മാത്രം
താങ്ക്യു ❣️
Nannaayittund
Ithupolulla mattu kathakale apekshichu pettennu convincing closure
Excellent ????
താങ്ക്യൂ ❣️
Feeling good
താങ്ക്യു ❣️