?നിന്നിലായ് ? [കിറുക്കി ?] 214

“ഏട്ടത്തി ചോദിച്ചില്ലായിരുന്നോ രാത്രിയിൽ പാട്ട് പാടുന്നത് ആരാണെന്ന്…. ദാ ആ അപ്പൂപ്പനാ…. വർഷങ്ങളായിട്ട് ഇവിടെ ഉണ്ട്… ഊരും പേരും ഒന്നും ആർക്കും അറിയില്ല…. ചെറിയ നൊസ് ഉണ്ടെന്നാ എല്ലാരും പറയണേ…. അമ്പലത്തിൽ നിന്നു ആഹാരം കഴിക്കും… കിടപ്പൊക്കെ ആലിന്റെ ചോട്ടിലോ അമ്പലത്തിന്റെ നടപന്തലിലോ ആണ്….”

അയാളുടെ അടുത്തെത്തിയപ്പോൾ ആരു ഒന്ന് ചിരിച്ചു

“സങ്കടമൊക്കെ മാറി കാണുമല്ലോ….. അവന്റെ അടുക്കലേക്ക് എത്തിച്ചേർന്നില്ലേ….ചേർത്തു പിടിച്ചോളും…. സ്നേഹം കൊണ്ട് മൂടും….”

അവളോട് അയാൾ പറയുന്നത് കെട്ട് അമ്മു അത്ഭുതത്തോടെ നോക്കി…. ആരു ഒരു ചിരിയോടെ അമ്പലത്തിലേക്ക് നടന്നു…. മഹാദേവന്റെ മുന്നിൽ നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ തന്റെ പ്രാണന്റെ രൂപം മാത്രമായിരുന്നു……

തിരികെ റൂമിലേക്ക് വന്നു സാരി മാറാൻ തുടങ്ങുമ്പോഴാണ് ആധി പെട്ടെന്ന് റൂമിലേക്ക് കയറി വന്നത്… അവൻ അടുത്തോട്ടു നടക്കും തോറും അവൾ പിറകിലേക്ക് പോകും…. അവസാനം അലമാരിയിൽ തട്ടി നിന്നപ്പോൾ അവനൊരു ചിരിയോടെ അവളോട് ചേർന്ന് നിന്നു….

“എന്തോ ഒരു കുറവ് ഉണ്ടല്ലോ…”

അവൻ പറയുന്നത് കെട്ട് അവൾ സംശയത്തോടെ നോക്കി…

“എവിടെ……”

അവൻ ഇടുപ്പിൽ നിന്നും സാരി വലിച്ചു താഴ്ത്തി അവളുടെ വയറിൽ മൃദുവായി തഴുകി….

“ഇവിടെ…..”

അവനൊരു ചിരിയോടെ പറഞ്ഞിട്ട് അവൾക്ക് ഒരു ബോക്സ്‌ കൊടുത്തിട്ട് അവിടെ നിന്നും പോയി… അവളത് തുറന്നു നോക്കിയപ്പോൾ നല്ല വീതിയുള്ള മുത്തുകൾ പിടിപ്പിച്ച പൊന്നാരഞ്ഞാണമാണ്….അവളത് ഒരു നാണത്തോടെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു

രാത്രിയിൽ കിടക്കാൻ സമയമായിട്ടും അവനെ കണ്ടില്ല…. ആരു ബെഡിലേക്ക് കിടന്നു…
അവൻ ഇപ്പോഴും സെറ്റിയിലാണ് കിടത്തം…. ഇവിടെ വന്നു കിടന്നൂടെ എന്ന് ചോദിക്കണം എന്നുണ്ടെങ്കിലും അവൾ ഒന്നും ചോദിച്ചില്ല…. അവന് തോന്നുമ്പോൾ വരട്ടെ എന്ന് വിചാരിച്ചു

ഉറക്കം കണ്ണിനെ തഴുകി എത്തിയപ്പോഴാണ് ആരോ ചേർത്തു പിടിച്ചു കിടക്കുന്നത് ആരു അറിഞ്ഞത്… ആ ഗന്ധത്തിൽ നിന്നും നിശ്വാസങ്ങളിൽ നിന്നും അവൾക്ക് ആളെ മനസിലായിരുന്നു……അവൻ അവളോട് ചേർന്ന് കിടന്നു ടി ഷർട്ട് പതിയെ പൊക്കി… അവന്റെ വിരലുകൾ അവിടമാകെ എന്തോ തിരഞ്ഞു നടന്നു അവസാനം തിരഞ്ഞത് കണ്ടെത്തിയ പോലെ അരഞ്ഞാണത്തിൽ അവന്റെ പിടി മുറുകി…. അവളുടെ കാതിൽ ചുംബിച്ചു

“താങ്ക്യു….”

അവൻ പറയുന്നത് കെട്ട് ഒന്നുകൂടെ അവൾ അവനോട് ചേർന്ന് കിടന്നു…..

 

ആരു റൂമിലെ സാധനങ്ങളൊക്കെ അടുക്കി പെറുക്കി വെക്കുമ്പോഴാണ് ആധി ഓടി അണച്ചു വന്നത്…
അവൾ അവന്റെ അടുത്തേക്ക് ചെന്നു നിന്നു

“ആരു നിനക്ക് റിസർച്ച് ചെയ്യാൻ താല്പര്യം ഉണ്ടെന്ന് അങ്കിൾ പറഞ്ഞിരുന്നു… എന്റെ ഒരു ഫ്രണ്ടിനോട് ഇതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു…. അവനിപ്പോൾ എന്നേ വിളിച്ചു…. ഉടനെ അവനെ പോയി നമുക്ക് ഒന്ന് കാണാം…. അവനിപ്പോൾ ടൗണിൽ ഉണ്ട്…. വേഗം റെഡി ആകു….”

24 Comments

  1. ♥♥♥♥♥♥

  2. കിറുക്കി…

    എന്താ പറയാ… കിടു… അവസാനം ഒക്കെ ആയപ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ വരെ നിറഞ്ഞു… സൂപ്പർ …

    ❤️❤️❤️❤️❤️

  3. 10, 30 പാർട്ടിന് ഉള്ള കഥയാണ് 13 പേജിൽ തീർത്തത്…… എന്നാലും കിടിലം ആയിരുന്നു… നല്ല ഫീലിൽ വായിച്ചു പോയി….. ഒരുപാട് ഇഷ്ട്ടമായി…. വെറുത്തിരുന്നവരെ സ്നേഹിച്ച ആരാധ്യ.. ..
    അവളുടെ change മനോഹരമായിരുന്നു…
    ❤❤❤❤

    സ്നേഹത്തോടെ സിദ്ധു ❤

  4. ഉണ്ണിക്കുട്ടൻ

    വളരെ നന്നായിട്ടുണ്ട്.. പക്ഷേ പെട്ടെന്ന് തീർക്കാതെ ഒന്നു രണ്ട് പാർട്ട് കൂടി ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ..

  5. ഇത്തിരി പൂവ്

    കിറുക്കിയുടെ ഇ കിറുക്കും ഇഷ്ടപ്പെട്ടു,???

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  6. Simple and cute, yet mesmerizing and powerful!!!!!

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  7. എൻ്റെ പൊന്നുടാവെ കിറുക്കി? വീണ്ടും വീണ്ടും അൽഭുതപെടുത്താലോ ഒരു രക്ഷേം ഇല്ല ശെരിക്കും അടിപൊളി ആയിട്ടുണ്ട്?????❤️❤️❤️❤️

    ഇനിയും എഴുതണം ❤️❤️❤️❤️❤️❤️

    1. കിറുക്കി ?

      താങ്ക്യു ❣️

  8. Nannayitt y eth pole follow cheyith pokuka

    1. കിറുക്കി ?

      താങ്ക്യു ❣️❣️

  9. അശ്വിനി കുമാരൻ

    ❤️

    1. കിറുക്കി ?

      ❣️❣️

    1. കിറുക്കി ?

      താങ്ക്യു ❣️

  10. As usual.. ഒരു കൊച്ചു sweet കഥ ????❤

    1. കിറുക്കി ?

      താങ്ക്യു ❣️

  11. കിറുക്കീ… ???.
    ❤❤❤. ഒന്നും പറഞ്ഞ് ബോറാക്കുന്നില്ല..
    ഒറ്റ വാക്ക്..
    ❤❤❤❤❤
    അടിപൊളി….
    ?????
    Keep writing…
    സ്നേഹം മാത്രം

    1. കിറുക്കി ?

      താങ്ക്യു ❣️

  12. Nannaayittund
    Ithupolulla mattu kathakale apekshichu pettennu convincing closure
    Excellent ????

    1. കിറുക്കി ?

      താങ്ക്യൂ ❣️

    1. കിറുക്കി ?

      താങ്ക്യു ❣️

Comments are closed.