?? സ്വയംവരം 04 ?? 2052

എന്നിൽ നിന്നും ആദ്യമായി കേട്ട തെറി പോലും അവളെ സന്തോഷിപ്പിച്ചു എന്നെനിക്ക് മനസിലായി… എന്നെ ചുംബിക്കാൻ അവൾ എന്റെ തല പിടിച്ചു അവൾക്കരികിലേക്ക് അടുപ്പിച്ചു എങ്കിലും ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന കണ്ണനെയും നിതയെയും കണ്ടു പിൻ വലിഞ്ഞു..

“ഇന്ക്ക് ഇനീം കാക്കാൻ വയ്യ.. എക്സാമിലെ മാർക്കിലും വലുതാ എനിക്ക് നീ എന്ന് ഇപ്പോളാ മന്സിലായെ.. സോറിഡാ.. സോറി ആൻഡ് ഐ ലവ് യു…”

ശ്വാസം പോലും എടുക്കാതെ അത്രയും പറഞ്ഞു അവൾ എന്റെ നെഞ്ചിൽ ചാരി..

“എന്നാ ഇനി എന്നോട് പറ….”

“എന്തോന്ന്??”

കാര്യം അറിയാമെങ്കിലും ചുമ്മാ അവളെ പിരി കേറ്റാന് നല്ല രസം….

“അതാ…. അത്…. മ്മള് ഉസ്കൂൾ തൊറക്കുമ്പോ പറയാന്നു പറ്ഞ്ഞത്…”

പക്ഷേ അവളുടെ മുൻപിൽ അങ്ങനെ കീഴടങ്ങാൻ എനിക്ക് മനസ്സ് വന്നില്ല..

“എന്തൂറ്റ….. ഞാനൊന്നുമ്പറഞട്ട് ഇല്യ…

“ദേ ചെക്കാ…. കളിക്കാൻ നിക്കണ്ട കേട്ടാ…. ഞാൻ മിണ്ടൂലെ…. “

അവളതും പറഞ്ഞു പിണക്കം നടിച്ചു ചുണ്ട് കൂർപ്പിച്ചു…. അവളുടെ ആ ഭാവം കണ്ടാൽ…. ഞാൻ ഇന്ദു എന്നൊരു ഒരൊറ്റ ലോകത്തിലേക്ക് ചുരുങ്ങി പോകും…. അത്ര ക്യൂട്ട്….

“എന്നാലേ…. ഞാമ്പറ് യട്ടെ???”

ഒറ്റ നിമിഷം കൊണ്ടവളുടെ മുഖത്ത് പഴയ പുഞ്ചിരി തിരിച്ചു വന്നു…. അവളെന്നെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു…

“ന്നാ…. വേമ്പറ…”

“അയ്യടാ… അതിനു നീയല്ലേ പറ്ഞ്ഞേ ഫസ്റ്റ് വാങ്ങ്യ മാത്രം മതീന്ന്…”

“അതന്നല്ലേടാ…. എനിക്ക് ഇനീം സഹിക്കാൻ വയ്യ.. നമ്മ പിണങ്ങീപ്പളാ എന്തോരം ഇഷ്ടാന്ന് എൻക്ക് മനസിലായെ “

“അതൊക്ക ശരി.. പക്ഷേണ്ടല്ലോ…  നിന്നോട് ഇഷ്ടാന്ന് ഇനി ഞാമ്പർയണങ്കി ക്രിസ്മസ് പരീക്ഷക്ക് എന്നെ വെട്ടിക്കണം..”

അവൾ സമ്മതിക്കാതെ വീണ്ടും റിക്വസ്റ്റ് ചെയ്യും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി… ഒന്ന് ആലോചിച്ചു നിന്ന ശേഷം അവൾ പറഞ്ഞു…

“ഡീൽ… പക്ഷെ നാളെ മുതല് നീ കടവില് വര്ണം..”

“അയ്നു മുമ്പ് നീ അവ്നോട്‌ നോ പർയണം..”

“ആദ്യം നീ നിത്യോട് പറയ്… “

“അയ്നു ഞങ്ങ ഫ്രണ്ട്സാ.. നിന്നെ പറ്റിക്കാൻ അഭിനെയ്ച്ചത…”

ഈ വട്ടം അവളുടെ ചുണ്ട് എന്റെ കവിളിന്റെ നേരെ വന്നു.. ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന കണ്ണനും നിതയും അവൾക്ക് പ്രശ്നമായില്ല..

ഒരു ചുംബനം പ്രതീക്ഷിച്ച എന്റെ കവിളിൽ അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങി..

“ആആആആആ”

“ഇന്നലെ രാത്രി ഉറങ്ങാതെ കരഞ്ഞു ഞാൻ തെണ്ടീ… അയ്നു നിൻക്ക് ഇതൊന്നും തന്നാ പോരാ..”

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.