?? സ്വയംവരം 04 ?? 2052

ഇന്റർവെൽ ആയപ്പോ കൃഷ്ണ മാത്രം ഞങ്ങൾക്ക് അരികിൽ വന്നു..

“എന്താ മോനെ.. തെറ്റാന്നൊന്നും ഞാമ്പറയണില്യ.. പക്ഷെ നാണം കേട്ടില്ലേ നിങ്ങ.. എന്തിനാടാ…”

“അയ്നു ഞങ്ങ എന്റെ വീടിന്റെ കട്ടിള വയ്‌പിന്‌ പോയതാടി.. അത് മൻസിലായ്പോ HM ഉം വിട്ടില്ലേ…”

ഉറപ്പ് വരാതെ അവൾ കണ്ണനെ നോക്കി..

“സത്യം….”

അവൾ എഴുനേറ്റു ഇന്ദുവിന് അടുത്തേക്ക് പോയി അവളോട് സംസാരിച്ചു… അല്പം കഴിഞ്ഞു ഇന്ദു പുറത്ത് പോയപ്പോൾ കൃഷ്ണ തിരിച്ചു ഞങ്ങൾക്ക് അരികിൽ വന്നു..

“അവ്ള് വിശ്വസിച്ചില്ലടാ.. നിങ്ങളെ HM വിളിപ്പിച്ചത് കൂടി കണ്ടപ്പോ.. അവ്ള് പഠിക്കാനാ വന്നേ. വേറെ ഒരുദ്ദേശോമില്ല എന്ന് പർഞ്ഞു.”

“അല്ലേലും അവ്ള് പോയ്‌ പണി നോക്ക്ട്ടെ.. ഒരു കാര്യോംല്യാണ്ട് എന്നെ  തല്ലീത് അല്ലെ ഇത്രേം ആള്കാര്ടെ മുമ്പീ വച്ച്. എന്ക്ക് കാണണ്ട അവ്ളെ..”

ഞാൻ നേരെ HM ഓഫിസിൽ പോയി.. മായ ടീച്ചറും അവിടെ ഉണ്ടായിരുന്നു..

“ടീച്ചറെ എനിക്ക് ലീവ് വേണം..”

“ന്തെ ആരെങ്കിലും കള്യാക്കിയ?? സാരല്യ.. ഞാൻ വരണ് ണ്ട് ക്ലാസ്സിക്ക്.. “

ബെല്ലടിച്ചപ്പോൾ ടീച്ചർ വീണ്ടും ക്ലാസിൽ വന്നു..

“നീരജേ, ഇന്നലെ കട്ടിള വയ്പ് ആയിരുന്നുലെ.. കണ്ണനെ മാത്രേ ക്ഷണിക്കൂ? ഞങ്ങളെ ഒന്നും വിളിക്കില്ലേ?? കട്ടിള വയ്‌പിന്‌ ഒക്കെ ലീവ് എട്ത്താ പിറ്റേന്ന് വരുമ്പോ മിട്ടായി ഒക്കെ കൊണ്ടു വരണ്ടേ…”

വെറുതെ മിട്ടായിക്ക് വേണ്ടി അല്ല ഞങ്ങൾ ഇന്നലെ കട്ടിള വയ്പ്പിനു പോയതാണെന്ന് എല്ലാവരെയും അറിയിക്കാൻ ആണ് ടീച്ചർ അങ്ങനെ പറഞ്ഞത് എന്ന് മനസിലായി എനിക്ക് അല്പം ആശ്വാസം കിട്ടി… പക്ഷേ അപ്പോളും…..

ഞാൻ തിരിഞ്ഞ് ആശ്വാസത്തോടെ ഇന്ദുവിനെ നോക്കിയപ്പോൾ അത് വരെ എന്നെ നോക്കി ഇരുന്ന അവൾ പെട്ടന്ന് മുഖം മാറ്റി വീർപ്പിച്ചു പിടിച്ചു.. ആ പിരീഡ് കഴിഞ്ഞു ഇന്ദു എന്നോട് സോറി പറയുമെന്ന് കരുതിയെങ്കിലും അവൾ മനഃപൂർവം കൃഷ്ണയുടെ നേരെ തിരിഞ്ഞു അവളോട് എന്തോ സംസാരിച്ചിരുന്നു ടീച്ചർ വരുന്നത് വരെ..

ഉച്ചക്ക് ബെൽ അടിച്ചപ്പോൾ കണ്ണനെ പോലും നോക്കാതെ ഞാൻ പോയി കൈ കഴുകി.. തിരിച്ചു വരുമ്പോൾ ചോറ്റു പാത്രവും പിടിച്ചു അവർ മൂവരും വാതിലിന് അരികിൽ നിന്നു..

അവരെ ശ്രദ്ധിക്കാതെ ഞാൻ സീറ്റിൽ ചെന്നിരുന്നു എന്റെ പാത്രം തുറന്നു..

“നീ കടവി വര്നില്ലേ??”

എന്റടുത്തു വന്നു ചോദിച്ച കണ്ണനെ കണ്ടെന്ന ഭാവം നടിക്കാതെ ഞാൻ ചോറുണ്ട് തുടങ്ങി..

“വര്ണോരു വന്നാ മതി..”

അതും പർഞ്ഞു ഇന്ദു നടന്നപ്പോൾ അല്പം സംശയിച്ചു നിന്ന ശേഷം കൃഷ്ണ ഇന്ദുവിന് പുറകെ പോയി.. കണ്ണൻ പക്ഷേ പോകാതെ എനിക്കൊപ്പം തന്നെ ഇരുന്നു..

കഴിച്ചു കഴിഞ്ഞു കൈകൾ കഴുകി വന്നതും ഞാൻ എന്റെ ബാഗ് എടുത്തു ഏറ്റവും പുറകിൽ പോയി ഇരുന്നു….

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.