“ടാ ചെക്കാ, എനിക്കാ കൃഷ്ണേടെ പെരുമാറ്റം അത്രക്ക് പിടിക്കാനില്ലാട്ടോ.. അവ്ള്ക്ക് എന്താ നിന്റെ ഒപ്പം കിടന്നാലേ ഒറക്കം കിട്ടൂ??”
“എന്റെ ഏട്ടീ, ഞങ്ങ ഫ്രണ്ട്സ് ആണ് അല്ലാണ്ട് വേറൊന്നും ഇല്യേ.. വെർതെ ഓരോന്ന് ചിന്തിച്ചു കൂട്ടണ്ട… എന്നെ അറിഞ്ഞൂടെ ഏട്ടിക്ക്??”
“നിന്നെ എനിക്ക് വിശ്വാസാടാ.. പക്ഷെ എൻക്ക് അവ്ളെ അത്ര വിശ്വാസം പോരാ… നിന്നെയൊന്നും അവ്ള് കേറി ഒന്നും ചെയ്യാണ്ടിരുന്നാ മതി”
അതും പറഞ്ഞു ഏടത്തി അടുക്കളയിലേക്ക് പോയി… എന്തായാലും എന്നെയും ഇന്ദുവിനെയും ആർക്കും ഒരു ഡൗട്ടും ഇല്ല എന്ന് മനസിലായി .. അത്രേം നല്ലത്..
ഏട്ടത്തി പോയതും ഇന്ദു കൈ കഴുകാൻ വന്നു.. ഞാൻ കഴുകി കൊണ്ടിരിക്കുമ്പോൾ അവൾ എന്നോട് ചാരി നിന്നു എന്റെ കൈക്ക് ഇടയിലേക്ക് കൈ കടത്തി.. അല്പം കഴിയുമ്പോളേക്ക് എന്റെ കയ്യും അവളുടെ കയ്യും പരസ്പരം ടാപ്പിനു താഴെ കേട്ടു പിണയാൻ തുടങ്ങി…
“എടാ നിനക്ക് ചെമ്പകമൊട്ടാണോ താമരമൊട്ടാണോ കൂടുതൽ ഇഷ്ടം??”
അതിനിടെ ഒരു ബന്ധവുമില്ലാത്ത ചോദ്യം കെട്ട് ഞാൻ കൺ മിഴിച്ചു..
“വേം പറയ് എന്തെലും ഒന്നു..”
എന്നും അവൾ ചെമ്പകം തരുന്നതിനാൽ ഈ വട്ടം എന്തോ താമര മൊട്ടു പറയാൻ എനിക്ക് തോന്നി..
“എന്നാ എൻക്ക് താമര മൊട്ടു മതി…”
അവൾ എന്തോ പറയുമ്പോളേക്കും കൃഷ്ണ വന്നു..
“അതേ നിങ്ങടെ കാര്യം ഏതാണ്ട് സെറ്റ് ആയി.. പക്ഷെ ഞങ്ങ അങ്ങനെ അല്ല… കണ്ണനും ഏതാണ്ടൊക്കെ ചുറ്റികളി ഉണ്ടെന്ന് തോന്നണ്. പക്ഷെ ഞാൻ ഒറ്റാന്തടി ആണേ.. ഇനി കൈയുങ്കൂടി ഉണങ്ങീട്ട് കല്യാണം നടക്കാതിരിക്ക്ണ്ടാ..”
അവൾ ഞങ്ങൾക്ക് ഇടയ്ക്കു കയറി കൈ കഴുകാൻ..
കൈ കഴുകി മേലേക്ക് ചെല്ലുമ്പോളേക്കും ഏടത്തി ബ്ളാങ്കറ്റും പില്ലോയും പായയും കൊണ്ടു വന്നു തന്നു. ഏടത്തി പോയതും കതകടച്ചു ലോക്ക് ചെയ്തു ഞാൻ ബെഡിലേക്ക് ചാടി.. പുറകെ ബാക്കി ഉള്ളവരും. പിന്നേ ഒരു കുത്തി മറിച്ചിൽ ആയിരുന്നു… ഇക്കിളി ഇട്ടും ആളെ മറിച്ചിട്ട് മേത്തു കയറി ഇരുന്നും ഒക്കെ നാലാളും കൂടെ ഉള്ള ഒരു യുദ്ധം… അരമണിക്കൂർ എങ്കിലും എടുത്തു നാലാളും തളരുമ്പോളേക്കും ഞങ്ങൾ നാലുപേരുടെയും ശരീരം തമ്മിൽ സ്പർശിക്കാത്ത ഒരിഞ്ചു പോലും ബാക്കി ഉണ്ടാവില്ല… പക്ഷെ അതിൽ ആർക്കും പരാതിയോ പരിഭവമോ ഉണ്ടാവില്ല… കാരണം ഞങ്ങളിൽ സ്ത്രീ പുരുഷൻമാർ ഇല്ലായിരുന്നു.. ഫ്രണ്ട്സ് മാത്രമേ ഉണ്ടായിരുന്നുള്ളു..
Next part yeppo varum
Baaki e aduth vallom varumo
ഇന്ന്ഇ ഒക്ടോബർ 27
ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
ബാക്കി എപ്പോൾ വരും…
♥♥♥♥♥♥♥
???????????
Bakki idu bro. Atleast oru update engilum taru?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
♥️♥️♥️♥️♥️♥️♥️
ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please
ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്… എങ്കിലും പ്രവാസിയായ അപ്പുസേ…
PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
❤️❤️❤️❤️
ഇവിടെ അതു അവുല ക്ളൈമാക്സ് മാൻ. ഇവിടേക്ക് വേറെ ക്ളൈമാക്സ് നോക്കട്ടെ
????????
പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?
????
???
❤❤
♥️♥️