?? സ്വയംവരം 04 ?? 2052

അവൾ താഴെ ഇറങ്ങിയിട്ടും കണ്ടകാഴ്ചയിൽ മനം മയങ്ങി എന്റെ കൈ അവളെ വിടാതെ പിടിച്ചു… എന്റെ ഉള്ളം കയ്യിൽ അവൾ മാന്തിയപ്പോളാണ് ഞങ്ങൾ വിട്ടകന്നത്.. എന്റെ നേരെ നോക്കാൻ അവളുടെ നാണം അനുവദിക്കാതെ വീടിന് നേരെ നോക്കികൊണ്ട് അവൾ പതിയെ മന്ത്രിച്ചു

“വായ് അടച്ചു പിടിക്കെടാ വായിനോക്കീ…”

ഞങ്ങൾ വീടിനകത്ത് കയറി കഴിഞ്ഞാണ് അഞ്ചരക്ക് ഡ്യൂട്ടി കഴിയുന്ന പാവം പോലീസ്കാർ പത്തേ കാലോടെ തിരിച്ചു പോയത്..

“അങ്ങനെ പോലീസ് വണ്ടിയിൽ കേറാനും യോഗം കിട്ടി അല്ലേ മക്കളെ?”

ഏടത്തി അല്പം കളിയാക്കി…

“കേറാൻ മാത്രല്ല…”

കണ്ണൻ അത് പറയുമ്പോളേക്ക് ഇന്ദുവിന്റെ കാൽ കണ്ണന്റെ കാലിൽ അമർന്നു. ബാക്കി പറയാതെ കണ്ണൻ നിറുത്തി…

“പിന്നെ?? എന്താ ഒരു ചുറ്റിക്കളി??”

“ഏയ്‌ കേറുക മാത്രല്ല പോലീസാരൻ ഐസ്ക്രീം വാങ്യരും ചെയ്തു ചിറ്റേ..”

ഏടത്തി കൃഷ്ണയെ ഒന്നുകൂടി നോക്കി..

“വേമ്പോയി കുളിച്ചു വാ പിള്ളേരെ.. അപ്പള്ക്കും ഞാൻ ഫുഡ് എടുക്കാം.. അല്ല ഡ്രസ്സ്‌ കൊണ്ടോന്നട്ട്ണ്ടോ നിങ്ങ?”

“എന്റെൽ രണ്ട് ജോഡിണ്ട്.. കൃഷ്ണക്കൊള്ളതും ഞാങ്കോടുക്കാം..”

“കണ്ണനു ന്തായാലും നീരുന്റെ പറ്റുംലോ.”

ആദ്യം തന്നെ കുളിച്ചു കൃഷ്ണ ഫുഡ് എടുത്തു വയ്ക്കാൻ എടത്തിയെ ഹെല്പ് ചെയ്യാൻ പോയി..

കണ്ണനും കുളിക്കാൻ കയറിയപ്പോൾ മുടി കോന്തി കൊണ്ടു നിന്ന ഇന്ദുവിനെ ഞാൻ ബെഡിലേക്ക് തള്ളി ഇട്ടു മുകളിൽ കയറി..

“എന്താ മോനെ ഉദ്ദേശം??”

എന്റെ മുഖം അവളുടെ മുഖത്തിന്റെ തൊട്ടു മുകളിൽ വന്നപ്പോൾ അവൾ കുറുകി… അവളുടെ കണ്ണിൽ നോക്കിയപ്പോൾ എനിക്ക് വാക്കുകൾ കിട്ടാതെ ആയി..

പക്ഷെ അവൾ ജീപ്പിൽ വച്ച് പറഞ്ഞ വാക്കുകൾ മനസ്സിൽ വന്നപ്പോൾ എന്റെ മുഖം അവൾക്ക് നേരെ താഴ്ന്നു.. അവളുടെ ചുണ്ടിന് തൊട്ടടുത്തു എന്റെ ചുണ്ട് എത്തിയെങ്കിലും അവൾ തല തിരിച്ചതോടെ എന്റെ ചുണ്ട് അവളുടെ കവിളിൽ ഉരസി..

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.