?? സ്വയംവരം 04 ?? 2052

“യുവത്വത്തിന്റെ തിളപ്പിൽ കെട്ടിപിടിക്കുന്നതൊന്നും തെറ്റാണെന്ന് ഞാൻ പറയില്ല… പക്ഷെ ഈ നേരത്ത് രണ്ട്.. സോറി നാല് കുട്ടികൾ വഴിയീ കണ്ടാ ആരായാലും സംശയിക്കില്ലേ.. നിങ്ങൾ വീട് വിട്ടു പോകുന്നതാണോ എന്ന് ഒക്കെ എങ്ങനെ അറിയും.. അതും പോരാഞ്ഞു ആരെങ്കിലും നിങ്ങളെ ഉപദ്രവിച്ചാലോ?”

അദ്ദേഹം ഒന്നാലോചിച്ച ശേഷം എന്നെയും ഇന്ദുവിനെയും നോക്കി തുടർന്നു..

“നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോ.”

“വല്ല കേസുകെട്ടിലും പെട്ട ടീമാകും.. ഒര് കള്ള ലക്ഷണം കണ്ടൂടെ??”

വീണ്ടും പിസി ചൊറിയാൻ തന്നെ നോക്കി…

“ഞാൻ ഇവിടെ സംസാരിക്കുമ്പോ താൻ കോലിട്ട് ഇളക്കാൻ നിൽക്കണ്ട.. തല്ക്കാലം വണ്ടീ പോയി ഇരുന്നെ.. “

അയാൾക്ക് കിട്ടാനുള്ളത് കൈയോടെ എസ് ഐയുടെ കയ്യിൽ നിന്നും കിട്ടിയപ്പോൾ അയാൾ പോയി..

“നമ്മൾ പറഞ്ഞു വന്നത്? എവിടെ വച്ചാകും അത് എന്നാലും?”

“സാർ ഇന്നലത്തെ പേപ്പറിൽ ഞങ്ങളുടെ ഫോട്ടോ ഉണ്ടായിരുന്നു.. പ്ലസ് ടു റാങ്ക് കിട്ടിയതിനു…”

ഇന്ദു അയാളെ പ്രതീക്ഷയോടെ നോക്കി പറഞ്ഞു…..

“ഓ അത് നിങ്ങളാണോ? അങ്ങനെ വരട്ടെ. ക്ഷണിച്ചിട്ടും ഉണ്ടായിരുന്നു ഇന്ന് വൈകിട്ട് സ്കൂളിലെ അനുമോദനച്ചടങ്ങിനു.. ഒരു ആക്സിഡന്റ് കേസ് വന്നു പെട്ടു.. എനിവെ കൺഗ്രാറ്റ്സ്… ടു ബോത്ത്‌ ഓഫ് യു..”

“താങ്ക്സ് സാർ…”

“എന്തായാലും റാങ്ക് കാരെ ഈ നേരത്ത് നിങ്ങളെ ബസിൽ വിടുന്നില്ല.. എവിടെ ഒക്കെ ആണ് വീട്? ഞങ്ങൾ കൊണ്ടു വിടാം..”

“വേണ്ട സാർ.. ഞങ്ങൾ എല്ലാവരും എന്റെ വീട്ടിലേക്ക് പോകാൻ ആണ് പ്ലാൻ.. കുറച്ചു ദൂരമുണ്ട്.. ഇരിങ്ങാലക്കുട ആണ് വീട്…”

“ഇരിങ്ങാലക്കുട അല്ലേ?? അല്ലാണ്ട് പാലക്കാട്ടും എറണാകുളതും ഒന്നുമല്ലല്ലോ.. മക്കള് വന്നു വണ്ടിയിൽ കേറ്.”

അദ്ദേഹത്തിന്റെ പുറകെ ജീപ്പിലേക്ക് നടക്കുമ്പോൾ അയാൾ രഹസ്യം പോലെ പറഞ്ഞു..

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.