?? സ്വയംവരം 04 ?? 2052

ഹൈവേ പണി നടക്കുന്നതിന് ഇടയിൽ കൂടെ ഞങ്ങൾ നാലാളും നടന്നു.. റോഡ് കൺസ്ട്രക്ഷൻ കഴിഞ്ഞു സ്ട്രീറ്റ് ലൈറ്റ് ഉള്ളിടത്ത് വന്നപ്പോൾ ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് കണ്ട കൃഷ്ണ എന്നെ ഉന്തി തള്ളി അവൾക്ക് അരികിലേക്ക് വിട്ടു…

ഞാൻ :”നിന്നെ വിളിച്ചാ നീ വരോടി??”

ഇന്ദു :”വിളിച്ചില്ലേലും വരണ്ടാന്നു പർഞാലും ഇന്ന് വരൂടാ…. ഇന്ന് നമ്മ നാലാള്ക്കും കൂടി അവ്ടെ നിന്റെ വീട്ടി കൂട്യാലോ..”

കണ്ണൻ :”അയ്യോ ഞാൻ വരണില്ല.. അമ്മയോട് പർഞ്ഞട്ടില്യ..”

ഇന്ദു :”അമ്മയോട് പറയാ മാത്രല്ല അപ്രത്തെ സരസ്വേച്ചിനെ അമ്മക്ക് കൂട്ട് വരാന്ന് സമ്മതിപ്പിച്ചിട്ടാ വന്നേക്കണെ ഞാൻ.. “

ഏറെ കാലത്തിനു ശേഷം അവൾ എനിക്കൊപ്പം നടന്നപ്പോൾ ഞങ്ങളെ തനിച്ചു വിട്ടു കണ്ണനും കൃഷ്ണയും അല്പം മുൻപിൽ നടന്നു.. ആരാദ്യം സംസാരിച്ചു തുടങ്ങും എന്നാലോചിച്ചു ഞങ്ങൾ നടക്കുമ്പോൾ മുൻപിൽ നടക്കുന്ന കൃഷ്ണയും കണ്ണനും തല്ലു കൂടിയും കെട്ടിപ്പിടിച്ചും തോളിലൂടെ കൈ ഇട്ടും ആഘോഷിച്ചു..

Indu:”അവ് ര് എന്ത് സന്തോഷത്തിലാലെ..”

ഒടുവിൽഅങ്ങനെ പറഞ്ഞു കൊണ്ടു ഇന്ദു തന്നെ തുടക്കമിട്ടു..

ഞാൻ :”നമ്മ വീണ്ടും ഒന്നിച്ചെന്റെ സന്തോഷാ..”

ഇന്ദു :”അത് മാത്രല്ല… അവ് ര് നല്ല ഫ്രണ്ട്സ് മാത്രാ.. മറ്റൊരു ചിന്തേം അവ് ര്ക്കില്യ…”

Njan:”മം… അഞ്ചു വർഷത്തി അധികായി നമ്മ ഫ്രണ്ട്സ് ആയ്ട്ട്.. പക്ഷെ രണ്ട് വർഷം കൊണ്ടു അവ് ര് എന്തോരം അട്തൂന്നോ.. സ്കൂൾ പൂട്ടിപ്പോ കണ്ണനും കൃഷ്ണേം കെട്ടിപിടിച്ചു കരഞ്ഞത് കണ്ടാരുന്നോ.? “

Indu:”മം.. ടാ നമ്മക്കും അത് പോലെ ഫ്രണ്ട്സ് ആയാ മതിടാ…. വല്യതായ്ട്ട് കല്യാണം ആലോയിക്കുമ്പോ ഞാമ്പറയാം ന്റെ വീട്ടി ഈ തെമ്മാടിനെ ക്കൊണ്ട് കെട്ടിച്ചു തരാൻ… അത് വരെ നല്ല ഫ്രണ്ട്സ് ആവാടാ നമക്ക്.. “

എനിക്ക് മറുപടി ഉണ്ടായില്ല.. കൂടുതൽ ഒന്നും സംസാരിക്കാൻ ഇല്ലാത്ത പോലെ… വാക്കുകൾ ഒന്നും പുറത്തു വരാത്ത പോലെ.. ഒത്തിരി ഇഷ്ടത്തോടൊപ്പം മനസിന്റെ ഏതോ കോണിൽ അവളോട്‌ ഇത്തിരി ദേഷ്യവും കാത്തു വച്ചത് കൊണ്ടാവാം വാക്കുകൾ കിട്ടാതെ ഞാൻ നിശബ്ദൻ ആയി..

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.