?? സ്വയംവരം 04 ?? 2052

പക്ഷെ ഞാനാണ്  ശരി എന്ന് തെളിയിച്ചു ഒൻപതു മണി ആയപ്പോ ഇന്ദു അവരുടെ വീട്ടിലേക്കുള്ള കാറിൽ കയറി…. അവളെ മാത്രം നോക്കിയിരുന്ന എന്റെയടക്കം കണ്ണുകൾക്ക് മുൻപിൽ അവർ കാറിലിരുന്നെന്തോ സംസാരിക്കുന്നത് കണ്ടു… പിന്നെ അവൾ അവരുടെ വീട്ടുകാരോടൊപ്പം വണ്ടിയിൽ കയറി പോയി…

“അപ്ലെ ഞാമ്പറഞ്ഞതല്ലേ അവ്ള് ആകെ മാറീന്ന്.. കണ്ണാ നീ വിട്ടോ.. ഞാൻ കൃഷ്ണേനെ വീട്ടീ കൊണ്ടാക്കീട്ട് പോക്കൊളാം എന്റെ വീട്ടിക്ക്..”

“ഞാനും വരാടാ ബസ് സ്റ്റോപ്പ്‌ വരെ..”

ഞങ്ങൾ മൂന്നാളും ബസ് സ്റ്റോപ്പിൽ നടന്നെത്തുമ്പോൾ ഞങ്ങൾക്ക് തൊട്ടരികിൽ ഒരു ബൈക്ക് വന്നു.. ആ ബൈക്കിലിരുന്ന ഇന്ദ്രന്റെ പുറകിൽ നിന്നും ഇന്ദു ഇറങ്ങി..

“അപ്പൊ നിങ്ങ അടിച്ചു പൊളിക്ക്… ബൈ..”

ഇന്ദുവിനെ കൊണ്ടുപോവാതെ ഞങ്ങൾക്ക് നേരെ കൈ വീശി ഇന്ദ്രൻ തിരിച്ചു പോയി..

ഇന്ദു :”സ്കൂളിലൊക്കെ നോക്കി… കാണാണ്ടായ്‌പോ ബസി കേറിയോന്ന് പേട്ച്ചു..”

കൃഷ്ണ :”ഞാങ്കരുതി നീ വര്ല്യാന്ന് കാറില് കേറി പോണ കണ്ട്പ്പോ.. ന്ത്‌നാ വീട്ടി പോയെ??”

ഇന്ദു :”ഏയ്‌… അത്.. അതൊക്കെ ഉണ്ട് മോളെ… “

ഇന്ദു ആ ഗിഫ്റ്റ് ബോക്സ്‌ എന്റെ നേരെ നീട്ടി. ഇപ്പോൾ അതിലെ ഗിഫ്റ്റ് വ്രാപ്പ് ആരോ പൊളിച്ചിട്ടുണ്ട്. പക്ഷെ അത് വാങ്ങാതെ ഞാൻ നിന്നു..

ഇന്ദു :”ഇപ്പോ ഇത് ന്റെ സമ്മാനാ…അയ്നാ പോയെ…. അർയാലോ…വേണേ വാങ്ങിക്കോ….”

പ്രത്യേക ഭാവത്തോടെ അവളത് എന്റെ നേരെ നീട്ടി.. കൂടുതൽ ആലോചിക്കാതെ എന്റെ കൈ അവൾക് നേരെ നീണ്ടു.. അവളാ കൈ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് വീണു.. ഒരു നിമിഷം കഴിഞ്ഞതും കണ്ണനും കൃഷ്ണയും ഞങ്ങളെ പൊതിഞ്ഞു…

അതിനിടെ എന്റെ നെഞ്ചിൽ ഇന്ദുവിന്റെ കണ്ണുനീർ പടരുന്നത് അറിയാമായിരുന്നു… അത് മാത്രം മതിയായിരുന്നു എന്റെ സങ്കടം മൊത്തം കഴുകി കളയാൻ….

Kannan:”മതിടാ.. നിങ്ങടെ ലാസ്റ്റ് ബസ് പോവും..”

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.