?? സ്വയംവരം 04 ?? 2052

അതും പറഞ്ഞു ഒരു ഗിഫ്റ്റ് ബോക്സ്‌ അദ്ദേഹം എനിക്ക് നേരെ നീട്ടി..

“വേണ്ട അങ്കിൾ, ഇന്ദുലേഖേടെ കയ്യി കൊട്ത്താ മതി.. ഞാൻ അവള്ടെ കയ്യീന്ന് വാങ്ങികോളാം…”

“അയിനെന്താ.. ഇന്ദൂ….”

അദ്ദേഹം പോകാതെ അവിടെ നിന്ന് തന്നെ അവളെ വിളിച്ചു…..

അച്ഛൻ വിളിക്കുന്നത് കെട്ട് അവൾ ഞങ്ങൾക്കരികിൽ മടിച്ചു മടിച്ചു വന്നു..

“ഇന്നാ മോളെ ഈ ഗിഫ്റ്റ് നീ തന്നെ അവനു കൊട്ത്തെ..”

അവളാ ഗിഫ്റ്റ് അച്ഛന്റെ കയ്യിൽ നിന്നു വാങ്ങുമ്പോൾ കണ്ണൻ അവളോട്‌ പറഞ്ഞു..

“കൃഷ്ണക്ക് നമ്മളോട് എന്തോ പറയാൻ ഉണ്ടെന്നു..”

“എങ്കി നിങ്ങ സംസാരിക്ക്. ഞാൻ എന്റെ കുറച്ചു ഫ്രണ്ട്സ് വന്നട്ടുണ്ട്… അവരെ യാത്ര ആക്കട്ടെ..”

അച്ഛൻ ഞങ്ങൾക്ക് സ്വകാര്യത നൽകാൻ വേണ്ടി ഒഴിഞ്ഞു പോയപ്പോൾ ഇന്ദു ചോദ്യഭാവത്തോടെ കൃഷ്ണയെ നോക്കി..

“നിനക്കെന്താ പറ്റിയെ?? എത്ര കാലായി നിങ്ങ തമ്മി ഇങ്ങനെ… എവിടാരുന്നു നീ ഇത്രേങ്കാലം???”

കൃഷ്ണഅവളോട് ചോദിച്ചതിന് മൊത്തം ഇന്ദു പുച്ഛത്തോടെയാണ് മറുപടി നൽകിയത്

“ഇതാണോ ചോദിക്കാനുള്ളേ??”

“അല്ലടീ… ഞാമ്പോവാ ദുബായിക്ക്.. അച്ഛന് അവ്ടക്ക് ട്രാൻസ്ഫർ ആയി.. മൾട്ടിനാഷണൽ കമ്പനി ആയോണ്ട് എവ്ടെ കിട്യാലും പോണം.. ഞാനിനി ദുബായിൽ ആവും… “

ഞങ്ങൾക്ക് ഒരു ഷോക്ക് ആയി അത്. ഇന്ദുവും അതേപോലെ ഞെട്ടി എന്നു അവളുടെ മുഖഭാവം പറഞ്ഞു.. അവൾ ആ ഗിഫ്റ്റ് ബോക്സ്‌ എനിക്ക് നേരെ നീട്ടി..

“അച്ഛന്റെ സമ്മാനം നീരവിനു”

“എന്ക്ക് വേണ്ട..”

അവൾ തിരിഞ്ഞു രണ്ടടി നടന്നു.. പക്ഷെ വീണ്ടും തിരിച്ചു വന്നു കൃഷ്ണയെ ചുറ്റിപിടിച്ചു അവളുടെ ചുണ്ടിൽ ചുണ്ടമർത്തി.. ലിപ് ലോക്ക് എന്നു തോന്നിക്കും വിധം ഏതാനും നിമിഷം അവ ചേർന്നു നിന്ന ശേഷം അവൾ അകന്നു മാറി..

“പോവാറായില്യല്ലോ… ഞാൻ വീട്ട്കാരെ പറഞ്ഞു വിട്ടട്ട് വരാട്ടോ..”

അവൾ വരുന്നത് കാത്ത് കൃഷ്ണയും കണ്ണനും നിന്നപ്പോൾ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല… താല്പര്യം എന്നല്ല… പ്രതീക്ഷ എന്ന് പറയണം…. പക്ഷെ എന്നെ വിടാതെ പിടിച്ച കൃഷ്ണയുടെ നിർബന്ധത്തിനു എനിക്ക് വഴങ്ങേണ്ടി വന്നു..

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

    1. ♥️♥️♥️♥️♥️♥️♥️

  6. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  7. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.