?? സ്വയംവരം 04 ?? 2052

സന്തോഷം കൊണ്ടു മതിമറന്നു പരസ്പരം ആശ്ലേഷിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് നടുവിൽ നിർവികാരനായി ചിരിക്കാൻ അറിയാതെ ഞാനും മുഖത്ത് ഒട്ടിച്ചു വച്ച കപട ചിരിയുമായി ഇന്ദുവും….

സ്റ്റേജിലെ അനുമോദനചടങ്ങുകൾ വൈകിട്ട് ഏഴുമണിയോടെ കഴിഞ്ഞതോടെ എന്റെ വീട്ടുകാർ എല്ലാം പോയി.. അതോടെ ഞാൻ എല്ലാവരിലും നിന്നകലെ ക്ലെ ടൈൽ വിരിച്ച വരാന്തയിൽ ഞാൻ പോയിരുന്നു…

അല്പസമയം കഴിഞ്ഞു എന്നെ കാണാതെ അന്വേഷിച്ച് വന്ന കൃഷ്ണയും കണ്ണനും എന്റെ ഇരുവശത്തും ആയി ഇരുന്ന് എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു…. ശരിക്കും… ഒന്നാം റാങ്കുകാരനു ഉള്ളിൽ ദുഃഖം മാത്രം ആയിരുന്നു….. കാരണം മനസ്സിൽ ഇന്ദു മാത്രമാണ്…..

“അവ്ള് ഈ തിരക്ക് കഴ്ഞ്ഞോട്ടെ വരൂടാ… നീ നോക്കിക്കോ… നമ്മ പ്ലസ് ടു പോലെ ഒരേ കോളേജിൽ അടിച്ചു പൊളിക്കും ഡിഗ്രിയും..”

കണ്ണനോരോന്നു പറഞ്ഞു എന്നെ ആശ്വസിപ്പിക്കാൻ മാക്സിമം ശ്രമിച്ചു….

“ആ… ഞാൻ ഇന്ന് കണ്ട ഇന്ദു… അവ്ള് ആകെ മാറി.. ഈ ചിരിച്ചു നട്‌ക്കണത് മുഴ് വൻ അഭിനയാ.. ഇനി എന്റെ ഇന്ദു ആയി അവ് ളെ കിട്ടില്യാന്ന് ന്റെ മനസ് പറ്യ്യാ..”

ഇടക്ക് ആരൊക്കെയോ അന്വേഷിച്ചു വരുന്നത് കണ്ടു കൃഷ്ണ എന്റെ കണ്ണുകൾ തുടച്ചപ്പോളാണ് എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് എനിക്ക് തന്നെ മനസിലായത്…

അവിടെ നിന്നും എണീറ്റ് സ്റ്റേജിനടുത്ത് ഭക്ഷണം കഴിക്കുന്നിടത്തെക്ക് നടക്കുമ്പോൾ കൃഷ്ണ കണ്ണനോട് പറഞ്ഞു..

“കണ്ണാ, എന്ക്കൊരു സീരിയസ് കാര്യം പറയാന്ണ്ട് മൂന്നാളോടും കൂടെ..”

ഞങ്ങളെ കണ്ട ഇന്ദുവിന്റെ അച്ഛൻ എന്റെ അടുത്തു വന്നു…

“കൺഗ്രാറ്റ്സ് ഫസ്റ്റ് റാങ്ക് ഹോൾഡറെ..”

“താങ്ക്സ്…”

തികച്ചും ഔപചാരികം ആയി മറുപടി പറയാനേ എന്റെ മൂഡ് അനുവദിച്ചോള്ളൂ.

“സത്യത്തി താങ്ക്സ് ഞാനാ പറയണ്ടേ.. സാധാരണ കൂട്ടുകെട്ട് പഠിത്തത്തിൽ ഉള്ള ശ്രദ്ധ കളയാറാണ് ചെയ്യുക.. പക്ഷെ ഇവ്ടെ നിങ്ങ ഇല്ലാരുന്നെങ്കി അവ് ള് പത്ത്പോലെ നല്ല മാർക്കോടെ ഒരു വിജയം….  അത്രേം ആയി ഒതുങ്ങിയേനെ….. നീ ഒറ്റയാളാ.,.. നീ കൊട്ത്ത വാശിയാണ് വൾക്ക് രണ്ടാം റാങ്ക് വാങ്ങിപ്പിച്ചത് ന്ന് അറിയാം മോനെ..”

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.