?? സ്വയംവരം 04 ?? 2052

എക്സാം എല്ലാം നന്നായി തന്നെ പോയി അവസാനം വരെ.. അവസാന പരീക്ഷ അകൗണ്ടൻസി ആയിരുന്നു.. രാവിലെ മുതലേ ചെറിയ തല ചുറ്റൽ പോലെ തോന്നി എങ്കിലും ആരോടും പറയാതെ എഴുതി.. പക്ഷെ അവസാനം ആയപ്പൊളേക്കും കൈ വിറച്ചു എഴുതാനാവാതെ ഞാൻ ടേബിളിൽ തല വച്ചു കിടന്നു…

അവസാന മൂന്നു അഞ്ചു മാർക്കിന്റെ ചോദ്യം എഴുതാതെ വിട്ട എനിക്ക് 82 മാർക്ക് അതിൽ. ടോട്ടൽ 571മാർക്ക്..

ഇന്ദുവിന്‌ 575…

ടീച്ചർ ക്ലാസ്സിൽ നിന്ന് പോയതും ഇന്ദു എന്റെ മുഖത്തടിച്ചു…

“യൂ ചീറ്റ്… ഐ ഹേറ്റ് യു…”

ടീച്ചറെ പോലും നോക്കാതെ ബാഗുമെടുത്തു അവൾ വീട്ടിലേക്ക് ഓടി…

പിന്നെ അവൾ എന്നോട് മിണ്ടിയില്ല..ട്യൂഷനും അവൾ വരാതെയായി. കടവിലേക്ക് ഉള്ള പോക്കും നിന്നു.. കൃഷ്ണയും കണ്ണനും കുറെയേറെ പറഞ്ഞു നോക്കിയെങ്കിലും അവൾ ഒഴിഞ്ഞു മാറി..

പക്ഷെ ക്രിസ്മസ് പരീക്ഷക്ക് രണ്ടാളും വാശിയോടെ പഠിച്ചു.. ട്യൂഷൻ ഉണ്ടായിട്ട് കൂടി അവൾ 585 വാങ്ങിയപ്പോ ഞാൻ 581 വാങ്ങി വീണ്ടും രണ്ടാമതായി..

ഞാൻ അവൾക്ക് നേരെ കൈ നീട്ടി കൺഗ്രാറ്റ്സ് പറഞ്ഞെങ്കിലും അവൾ ഗൗനിക്കാതെ മറ്റു കുട്ടികളോട് സംസാരിച്ചു നിന്നു…. കൃഷ്ണയും കണ്ണനും മാത്രം എന്നെ ആശ്വസിപ്പിക്കാൻ വന്നു..

ശരിക്കും ഞങ്ങൾ നാലാളുടെ ടീം ഇല്ലാതെ തന്നെ ആയി മാറിയിരുന്നു അപ്പോളേക്കും…. ഞാനും കണ്ണനും അത്പോലെ ഇന്ദുവും കൃഷ്ണയും… ഇതിലും തമ്മിൽ സംസാരം ഉള്ളത് കണ്ണനും കൃഷ്ണയും തമ്മിലാണ്…

അങ്ങനെ.. മെയിൻ എക്സാം…. ആ ടൈം ആയപ്പോളേക്ക് ഇന്ദു കൃഷ്‌ണയോട് കൂടി അകലുന്ന പോലെ…. എല്ലാവരോടും അവൾ ഉടക്കാവുന്ന പോലെ….

കൃഷ്ണയോട് പോലും അവൾ ഉടക്കി പലവട്ടം…. പക്ഷേ, കൃഷ്ണ എല്ലാം സഹിച്ചു അവൾക്കൊപ്പം തന്നെ കൂടി…

എന്തിനു പറയാൻ… ടീച്ചേഴ്സ് നോട്‌ കൂടി വഴക്കു കൂടി ക്ലാസ്സിൽ നിന്നും ഇറങ്ങി പോവുന്ന ഇന്ദു എല്ലാവർക്കും അത്ഭുതവും നൊമ്പരവുമായി…

അങ്ങനെ മെയിൻ എക്സാം കഴിഞ്ഞു…. ഇനിയെങ്കിലും എല്ലാം പറഞ്ഞു തീർക്കാം എന്ന് കരുതി ഞാൻ അവളുടെ വീട്ടിൽ പോയെങ്കിലും അവൾ ഏതോ ബന്ധുവീട്ടിൽ പോയി നിന്നു എന്നിൽ നിന്നും ഒഴിഞ്ഞുമാറി..

പരീക്ഷ കഴിഞ്ഞു വെക്കേഷൻ സമയത്ത് ഞങ്ങളുടെ പുതിയ വീട് താമസം ആയി.. ഇന്ദുവിന്റെ വീട്ടിൽ പോയി അവളോട്‌ വരാൻ പറയണം എന്നു പറഞ്ഞെങ്കിലും ഇന്ദ്രൻ മാത്രമാണ് വന്നത്.. കണ്ണന്റെയും കൃഷ്ണയുടെയും പിന്നെ പറയേണ്ട കാര്യം ഇല്ലല്ലോ..

അങ്ങനെ,…. മെയിൻ എക്സാം റിസൾട്ട് വരുന്നതിന്റെ തലേന്ന്…. നിത്തു കൊണ്ടുവന്ന റോസാകമ്പുകൾ നടാൻ കുഴി കുത്തികൊണ്ടിരിപ്പാണ് ഞാൻ….

Updated: September 25, 2021 — 2:44 pm

17 Comments

  1. [ ?????? ????????? ⌨︎ ]

    Next part yeppo varum

  2. [ ?????? ????????? ⌨︎ ]

    Baaki e aduth vallom varumo

  3. ഇന്ന്ഇ ഒക്ടോബർ 27
    ഇതിപ്പോൾ ഒരു മാസം കഴിഞ്ഞു…
    ബാക്കി എപ്പോൾ വരും…

  4. ♥♥♥♥♥♥♥

  5. വിശ്വനാഥ്

    ???????????

    1. Bakki idu bro. Atleast oru update engilum taru?

  6. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. ♥️♥️♥️♥️♥️♥️♥️

  7. ഒരു അപേക്ഷ മാത്രം കരയിപ്പികല്ലെ please

  8. ഇതാണോടോ ധൈര്യം തന്ന് ഞങ്ങളെയൊക്കെ വായിപ്പിക്കാൻ നോക്കിയേ?
    ഇന്ദുവിനെ കൊന്ന് ചീത്തവിളി കേട്ടതിന്റെ ചൊരുക്ക് തീർത്തതായിരിക്കും… വെറുതെ മനുഷ്യരെ ധൈര്യം തന്ന് കൊല്ലനാണല്ലോടോ താൻ ശ്രമിക്കുന്നത്… ഞങ്ങളുടെയൊക്കെ ഓരോ തുള്ളി കണ്ണുനീരിനും ദൈവം കണക്കു ചോദിക്കും തന്നോട്‌… എങ്കിലും പ്രവാസിയായ അപ്പുസേ…

    PLലെ കഥയുടെ കമന്റ് ഇവിടെ ഇട്ടതാണ് കേട്ടോ…
    ❤️❤️❤️❤️

    1. ഇവിടെ അതു അവുല ക്‌ളൈമാക്‌സ് മാൻ. ഇവിടേക്ക് വേറെ ക്‌ളൈമാക്‌സ് നോക്കട്ടെ

      1. പറ്റിക്കരുത് kk il വായിച്ചിട്ടു 2 ദിവസം എടുത്തു mind ശെരിയാകാൻ.?

Comments are closed.